Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ലോകമവസാനിച്ചാലും ഈ നക്ഷത്രക്കാരുടെ ദാമ്പത്യം നിലനില്ക്കും: അത്രയ്ക്കും അനുയോജ്യര്‍
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം. അതുപോലെ തന്നെയാണ് സന്തോഷവും സ്നേഹവും പ്രണയവും എല്ലാം. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ദാമ്പത്യത്തിലെ സുഖദു:ഖങ്ങള്‍. എന്നാല്‍ എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ജീവിതം തന്നെ പെടാപാടിലായാലും ഒരിക്കലും പിരിയാത്ത ചിലരുണ്ട്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഇനി പറയുന്ന നക്ഷത്രക്കാര്‍ തമ്മിലുള്ള ദാമ്പത്യം എന്തൊക്കെ സംഭവിച്ചാലും അവസാനിക്കുകയില്ല.
വേദജ്യോതിഷ പ്രകാരം പൊരുത്തവും അനുയോജ്യതയും നോക്കുമ്പോള്‍ ജന്മനക്ഷത്രത്തില് ചേര്‍ക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. ജ്യോതിഷ പ്രകാരം ഇവരുടെ ജീവിതം വളരെയധികം സന്തോഷകരമായിരിക്കും. ഏതൊക്കെയാണ് ആ നക്ഷത്രക്കാര്‍ എന്ന് നമുക്ക് നോക്കാം. സ്നേഹവും പ്രണയവും സങ്കടവും സന്തോഷവും എല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി - ഭരണി
അശ്വതിയും ഭരണിയും ചേര്‍ന്ന നക്ഷത്രക്കാരാണെങ്കില്‍ ഇവരുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. പരസ്പര ബഹുമാനവും സ്നേഹവും ഇവരില്‍ നിലനില്ക്കുന്നു. കൂടാതെ ദാമ്പത്യത്തില്‍ ഇവരുടെ ജീവിതം മികച്ചതായി മാറുകയും ചെയ്യുന്നു. എന്ത് റിസ്കെടുത്തും ദാമ്പത്യം സുഖസുന്ദരമായി മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്.
രോഹിണി -മകയിരം
രോഹിണിയും മകയിരവും ഒന്നിയ്ക്കുമ്പോഴും അത് നിങ്ങളുടെ ജീവിതത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും ഏത് കാര്യത്തേയും ബുദ്ധിപരമായും സൗകര്യപൂര്‍വ്വവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വൈകാരികമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിനും വിജയകരമായ ദാമ്പത്യവുമായി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇവര്‍ ഒന്നിച്ച് തന്നെ ജീവിക്കുന്നു.
മകം - പൂരം
മകവും പൂരവും ചേര്‍ന്ന നക്ഷത്രക്കാര്‍ എപ്പോഴും പരസ്പര ആകര്‍ഷണീയതക്ക് പേര് കേട്ടവരാണ്. പലപ്പോഴും ആധികാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വിവാഹത്തിന് ശേഷമാണ്. എന്നാല്‍ അവരുടെ അധികാരത്തിനിടയിലും പരസ്പര ബഹുമാനവും സ്നേഹവും നിലനില്ക്കുന്നു. ഇരുവരും തമ്മില്‍ വിശ്വാസ്യതയും ഐക്യവും മികച്ചതായിരിക്കും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു.
വിശാഖം- അനിഴം
വിശാഖം അനിഴം നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തില്‍ ലക്ഷ്യബോധത്തിന് പേരുകേട്ടവരാണ്. പലപ്പോഴും ഭക്തി, വിശ്വാസ്യത എന്നിവയായിരിക്കും ഇവരെ ഒരുമിച്ച് ചേര്‍ക്കുന്നതും. ഇവര്‍ തമ്മില്‍ സന്തുലിതമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നു. വിജയകരവും ആഴത്തിലുള്ളതുമായ ബന്ധമാണ് അത്. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ ചേരുമ്പോഴും നിലനില്ക്കുന്നു.
ചോതി- തിരുവോണം
ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും സ്വാതന്ത്ര്യം, ആകര്‍ഷണം എന്നിവ തന്നെയാണ് ഇവരെ തിരുവോണം നക്ഷത്രവുമായി ചേര്‍ത്ത് നിര്‍ത്തുന്നതും. പരസ്പര ബഹുമാനവും സ്നേഹവും നിങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഇവര്‍ ഒരുമിച്ച് ചെയ്ത് തീര്‍ക്കാന്‍ പ്രാപ്തരായിരിക്കും.
പൂയ്യം- രേവതി
പൂയ്യം -രേവതി നക്ഷത്രക്കാര്‍ ചേരുന്നത് എപ്പോഴും ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനുകമ്പയോടെ ഏത് കാര്യത്തേയും ഇവര്‍ കൈകാര്യം ചെയ്യുന്നു. പങ്കാളികള്‍ക്ക് അവരുടെ ജീവിതത്തില്‍ സ്ഥിരതയും സ്നേഹവും വൈകാരികതയും നിലനില്ക്കുന്നു. പരസ്പരം വാത്സല്യവും കരുതലും ഇവര്‍ക്കുണ്ടാവുന്നു. വൈകാരികമായ ബന്ധമായിരിക്കും ഇരുവരും തമ്മിലുണ്ടാവുന്നതും.
ഉത്രം- ഉത്രട്ടാതി
ഉത്രം , ഉത്രട്ടാതി നക്ഷത്രങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അവരുടെ ജീവിതത്തില്‍ ആകര്‍ഷണീയത വര്‍ദ്ധിക്കുന്നു. കൂടാതെ ഇവര്‍ പരസ്പര ബഹുമാനമുള്ളവരും അഗാധമായ വിശ്വാസ്യതയുള്ളവരും ആയിരിക്കും. വൈകാരികമായി ഇവര്‍ മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധിയും നിങ്ങള്‍ ധൈര്യത്തോടെ ഒരുമിച്ച് നേരിടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ അടുപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
