Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യം ഈ നാളുകാരായ പങ്കാളികള്‍, വരുംജന്മവും ദാമ്പത്യം ഉഗ്രന്‍
വിവാഹം എന്നത് വളരെയധികം ആലോചിച്ച് ജീവിതത്തില്‍ എടുക്കേണ്ട ഒരു തീരുമാനമാണ്. കാരണം നിരവധി ഉത്തരവാദിത്വങ്ങളാണ് വിവാഹത്തിലൂടെ രണ്ട് വ്യക്തികള്‍ ഏറ്റെടുക്കുന്നത്. വൈവാഹിക ജീവിതത്തില്‍ പരസ്പര സ്നേഹവും വിശ്വസ്തതയും എല്ലാം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. അത്രയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്ന ഒരു കാര്യമാണ് വിവാഹം എന്നത്. വരും ജന്മത്തില് പോലും ഈ ജന്മത്തിലെ ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും ഈ നാളുകാര്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കും.
എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ പരസ്പരം വിവാഹം കഴിക്കുന്നത് ലോകം കീഴടക്കുന്നതിന് തുല്യമായിരിക്കും. അത്രയധികം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ നക്ഷത്രക്കാര്‍ പരസ്പരം വിവാഹം ചെയ്താല്‍ സംഭവിക്കുന്നത്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇത്തരത്തില്‍ ദാമ്പത്യത്തിലൂടെ ഉയര്‍ച്ചയുണ്ടാവുന്നത് എന്ന് നോക്കാം.

അശ്വതി -രേവതി
അശ്വതി -രേവതി നക്ഷത്രക്കാര്‍ പരസ്പരം വിവാഹം കഴിക്കുന്നത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും എന്നാണ് പറയുന്നത്. ഇവര്‍ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ബന്ധത്തിന് കൂടുതല്‍ സന്തുലിതാവസ്ഥയും നല്കുന്നു. അത് വഴി നിങ്ങളുടെ ജീവിതം മികച്ചതാക്കി മാറ്റുന്നതിന് സാധിക്കുകയും ചെയ്യും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ദാമ്പത്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ ശ്രമിക്കും.
ഭരണി - കാര്‍ത്തിക
ഈ രണ്ട് നക്ഷത്രക്കാരും പരസ്പരം വിവാഹം കഴിച്ചാല്‍ ദീര്‍ഘകാല ദാമ്പത്യം ഉറപ്പാണ്. ഇവരുടെ ജീവിതത്തില്‍ ശുക്രനുദിച്ചു എന്ന് തന്നെ പറയാം. കാരണം ഭരണിയെ ഭരിക്കുന്നത് ശുക്രനാണ്. ഇത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. സൂര്യനാണ് കാര്‍ത്തിക നക്ഷത്രക്കാരെ ഭരിക്കുന്നത്. ഇവര്‍ പരസ്പരം സ്നേഹവും സംരക്ഷണവും നല്കുന്നു. ഒരുമിച്ച് ചേരുമ്പോള്‍ ഇവരുടെ ശക്തി വര്‍ദ്ധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
രോഹിണി - മകയിരം
രോഹിണി മകയിരം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും സൗന്ദര്യത്തിന്റേയം അടുപ്പത്തിന്റേയും നക്ഷത്രക്കാരാണ്. പലപ്പോഴും ഇവരുടെ ഊര്ജ്ജസ്വലത വര്‍ദ്ധിക്കുന്നത് ദാമ്പത്യത്തിന് കൂടുതല്‍ സന്തോഷം നല്കുന്നു. കൂടാതെ ഉത്സാഹഭരിതമായി എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. പങ്കാളികള്‍ എപ്പോഴും വൈകാരികമായി അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നല്കുന്നു.
മൂലം- പൂണര്‍തം
മൂലം നക്ഷത്രക്കാര്‍ക്കും പുണര്‍തം നക്ഷത്രക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറ്റി മറിയ്ക്കാന് സാധിക്കും. ഇവര്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കും. കൂടാതെ വൈകാരികമായും ഇവര്‍ തമ്മിലുള്ള അടുപ്പം പറയാവുന്നതിനേക്കാള്‍ അധികമായിരിക്കും. സന്തുലിതാവസ്ഥ എപ്പോഴും ദാമ്പത്യത്തില്‍ കൊണ്ട് പോവാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ സന്തോഷം നിങ്ങളില്‍ അത്ഭുതം നിറയ്ക്കും ദീര്‍ഘകാല ദാമ്പത്യവും ഇവര്‍ക്കുണ്ടാവും.
പൂയ്യം- അനിഴം
പൂയ്യം അനിഴം നക്ഷത്രക്കാരുടേയും ദാമ്പത്യം വിചാരിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ഇവര്‍ പരസ്പരം സ്വാതന്ത്ര്യം നല്‍കുകയും അച്ചടക്കം പാലിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജന്മത്തിലെ ഏറ്റവും വലിയ പുണ്യമാണ് ഇവരെ വിവാഹം കഴിച്ചത് എന്ന തോന്നലിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ പരസ്പരം ഏത് പ്രതിസന്ധി ഘട്ടത്തിലും പിന്തുണയ്ക്കുകയും ചെയ്യുന്നു. മികച്ച ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതില്‍ ഇവര്‍ വിജയിക്കും.
ചിത്തിര - വിശാഖം
ഈ രണ്ട് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കും. ഏത് കാര്യത്തിലും ഒരുമിച്ച് ഒരുമനസ്സോടെ പ്രവര്‍ത്തിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ഇവരെ വിവാഹം കഴിക്കുന്നത് അത്യുത്തമമാണ്. വൈകാരികവും സംതൃപ്തവുമായ ഒരു കുടുംബ ജീവിതമാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്.
ചോതി- തിരുവോണം
ചോതി -തിരുവോണം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും എല്ലാം ദാമ്പത്യത്തില്‍ ലഭിക്കുന്നു. ഈ നക്ഷത്രക്കാര്‍ പരസ്പരം വിവാഹം കഴിക്കുന്നത് ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കി കരുതലിലും ക്ഷമയിലും മുന്നോട്ട് പോവുന്നതിന് സഹായിക്കും. പങ്കാളികള്‍ പരസ്പരം ബഹുമാനിക്കുകയും വൈകാരികമായി മാറ്റങ്ങള്‍ സൃഷ്ടിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications