Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ജീവിതത്തിന്റെ രണ്ടാം ഘട്ടം; വിവാഹം കഴിച്ചാലുള്ള 8 ഗുണങ്ങള്‍, ആണിനും പെണ്ണിനും ബാധകം
വിവാഹം എന്നത് ഒരു സാമൂഹിക ബന്ധവും സാര്‍വത്രികമായ സത്യവുമാണ്. മനുഷ്യന്റെ ഉത്ഭവം മുതല്‍ത്തന്നെ വിവാഹം എന്ന ആചാരം തുടര്‍ന്നുവരുന്നു. ആളുകള്‍ അവരുടെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുന്നത് വിവാഹത്തോടെയാണ്. ഏറ്റവും മനോഹരവും സംതൃപ്തിദായകവുമായ ബന്ധങ്ങളില്‍ ഒന്നാണ് വിവാഹം. വിവാഹപ്രായമാകുമ്പോള്‍ ആണായാലും പെണ്ണായാലും വിവാഹം കഴിക്കുക എന്നത് ഒരു സ്വഭാവിക സംഭവമാണ്.
എന്നാല്‍ ഇക്കാലത്ത്, ഒരു കരിയര്‍ ഉണ്ടാക്കുന്നതിനും അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനുമായി, മിക്ക ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹത്തില്‍ നിന്ന് ഒളിച്ചോടുകയോ വളരെ വൈകി വിവാഹം കഴിക്കുകയോ ചെയ്യുന്നു. വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണവും കുറവല്ല. വിവാഹം കഴിക്കുന്നത് ഒരു ബാധ്യതയായി ചിലര്‍ കരുതുന്നു. ചിലര്‍ക്ക് അത് സ്വാതന്ത്ര്യം ഹനിക്കുന്നത് പോലെയാണ്. എന്നാല്‍ വിവാഹത്തിന് ധാരാളം ഗുണങ്ങളുമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. വിവാഹം കഴിച്ചാലുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ലക്ഷ്യങ്ങള്‍
ആരെങ്കിലും നിങ്ങളെ പിന്തുണയ്ക്കാനുണ്ടെന്ന് അറിയുമ്പോള്‍ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ എളുപ്പമാണ്. വിവാഹിതരായ ആളുകള്‍ പലപ്പോഴും അവരുടെ ഇണയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാലാണ് അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നു. അവരുടെ പിന്തുണയോടെ, നിങ്ങളുടെ ജീവിതത്തില്‍ വേണ്ടത്ര സുരക്ഷിതത്വം അനുഭവപ്പെടുകയും ജീവിതത്തിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ എന്തുതന്നെയായാലും അത് നേടുന്നതിന് പ്രചോദനമാവുകയും ചെയ്യുന്നു.
സമ്മര്‍ദ്ദമില്ലാത്ത ജീവിതം
സന്തുഷ്ടവും തര്‍ക്കങ്ങളില്ലാത്തതുമായ ദാമ്പത്യജീവിതത്തില്‍, ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തില്‍ അധികം സമ്മര്‍ദ്ദം അനുഭവപ്പെടേണ്ടിവരില്ല. കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങളില്‍ നിന്ന് രക്ഷ, മെച്ചപ്പെട്ട ഉറക്കം, രോഗത്തിനെതിരായ കൂടുതല്‍ പ്രതിരോധം, ശക്തമായ മാനസികാരോഗ്യം എന്നിവ നിങ്ങള്‍ക്ക് ലഭിക്കും.
പിന്തുണ
വിവാഹം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശാരീരികമായി സ്വയം പരിപാലിക്കാനുള്ള അവസരം നല്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ജീവിതശൈലിയും ആസ്വദിക്കാനാകും. മാനസിക വിഷമങ്ങളെ നേരിടാന്‍ നിങ്ങളുടെ പങ്കാളി വൈകാരിക പിന്തുണ നല്‍കും. അതുകൊണ്ടാണ് സന്തുഷ്ടരായ ദമ്പതികളില്‍ വിഷാദരോഗം കുറയുന്നുവെന്ന് പഠനങ്ങള്‍ പറയുന്നത്.
സന്തോഷം
സന്തോഷവും ജീവിത സംതൃപ്തിയും നിങ്ങളെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ വെല്ലുവിളികളില്‍ നിന്നും സംരക്ഷിക്കുന്നു. വിവാഹിതരായ ദമ്പതികള്‍ പലപ്പോഴും അവിവാഹിതരേക്കാള്‍ കൂടുതല്‍ സന്തുഷ്ടരാണ്. അതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ സ്വയം സന്തോഷിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു.

സംതൃപ്തിയും ലക്ഷ്യബോധവും
സന്തോഷകരമായ ദാമ്പത്യം നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത സംതൃപ്തിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ജീവിത സംതൃപ്തി എന്നത് നിങ്ങളുടെ ജീവിതം നന്നായി ജീവിച്ചോ, നിങ്ങളുടെ തീരുമാനങ്ങളില്‍ സന്തുഷ്ടരാണോ, ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടോ എന്ന കാര്യങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ട് ഉള്ളതാണ്.
സാമ്പത്തിക സുരക്ഷ
വിവാഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, പണം കൊണ്ട് നിങ്ങള്‍ ശക്തരാകുന്നു എന്നതാണ് ഒരു വസ്തുത. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ടെങ്കില്‍ ഇരട്ടി പണം വീട്ടില്‍ വരും. ഇത്തരം ഘട്ടത്തില്‍ അവിവാഹിതരെ അപേക്ഷിച്ച് നിങ്ങളുടെ ജീവിതത്തില്‍ സമ്പാദ്യം കൂടുതലായിരിക്കും.
ഏകാന്തത ഒഴിവാകുന്നു
വിവാഹം കഴിച്ചാല്‍, പ്രായമാകുമ്പോള്‍ ഏകാന്തത നിങ്ങളെ അലട്ടില്ല. കൂടാതെ, കുടുംബത്തിന്റെ കൂട്ടായ്മ നിങ്ങളെ മാനസികമായി ശക്തരാക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവിവാഹിതരായിരിക്കുമ്പോള് നിങ്ങള്‍ക്ക് ഇത് അനുഭവപ്പെടില്ല, പക്ഷേ കുറച്ച് കാലത്തിന് ശേഷം നിങ്ങളെ പരിപാലിക്കാന്‍ ആരെങ്കിലും ഇല്ലാതെ വരുമ്പോഴായിരിക്കും വിവാഹത്തിന്റെ വില നിങ്ങള്‍ക്ക് മനസിലാകുക.
ആയുസ്സ് കൂടുന്നു
വിവാഹിതരായ ദമ്പതികളില്‍ മരണസാധ്യത കുറയുമെന്നും അവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. ഈ സമയത്ത് നിങ്ങളെത്തന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നു, നിങ്ങളെ പിന്തുണയ്ക്കാന്‍ ഒരാളുമുണ്ടാകും. ദാമ്പത്യജീവിതത്തില്‍, ഒരു ലൈംഗിക പങ്കാളി മാത്രമുള്ളതിനാല്‍ ലൈംഗിക രോഗങ്ങളുടെ അപകടസാധ്യത കുറവായിരിക്കും. വിവാഹം കഴിഞ്ഞാല്‍ സാമൂഹികമായി നിങ്ങള്‍ക്ക് ഒരു അംഗീകാരവും ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications