Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കാമുകനെ വെറുപ്പിക്കുന്ന കാമുകിയുടെ സ്വഭാവങ്ങള്‍: ഈ സ്വഭാവമുള്ള പെണ്ണെങ്കില്‍ ബ്രേക്ക്അപ്പ് ഉടന്‍
പ്രണയം എന്നത് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്ന ബന്ധമാണ്. പലപ്പോഴും ഒരു ബന്ധം നല്ല നിലയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി കാമുകനും കാമുകിയും തുല്യരീതിയില് തന്നെ പരിശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആ ബന്ധത്തില്‍ ബ്രേക്ക്അപ്പ് സംഭവിക്കുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ നിലനില്ക്കുകയും ചെയ്യുന്നു. പങ്കാളികളുടെ പരസ്പരമുള്ള സ്നേഹവും ആഗ്രഹവും തന്നെയാണ് ഒരു ബന്ധത്തെ മനോഹരമാക്കുന്നത്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും കാമുകനോട് മോശമായി പെരുമാറുന്നുണ്ടോ? എന്നാല്‍ നിങ്ങളറിയേണ്ട ചില കാര്യങ്ങളുണ്ട്.
പലപ്പോഴും കാമുകനെ മറ്റൊരു ബന്ധത്തിലേക്ക തള്ളിവിടുന്നതിന് പലപ്പോഴും ഈ കാര്യങ്ങളെല്ലാം തന്നെ കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. വാസ്തവത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ പ്രണയത്തെ എന്നന്നേക്കും അവസാനിപ്പിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരിയായി സംസാരിക്കാത്തത്
ആശയവിനിമയം ഏതൊരു ബന്ധത്തിലും അനിവാര്യമാണ്. എന്നാല്‍ പലപ്പോഴും നിങ്ങളുടെ കാമുകി നിങ്ങളുമായി കൃത്യമായി സംസാരിക്കാന്‍ തയ്യാറാവുന്നില്ലേ, മാത്രമല്ല നിങ്ങള്‍ അതിനെ അവഗണിക്കുകയും ചെയ്യുന്നുവെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇതൊരു ബന്ധത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് സത്യം. പലപ്പോഴും കാമുകനെ നിങ്ങള്‍ അയാളെ സ്നേഹിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവര്‍ മറ്റൊരു ബന്ധത്തിലേക്ക് പോവുന്നു.
പ്രണയിച്ചാലും ഭാവഭേദമില്ല
പ്രണയിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ അത് പ്രകടമാക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. കാരണം നിങ്ങള്‍ എപ്പോഴും പ്രണയത്തെ പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആ ബന്ധം വഷളാകുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുകയും ബന്ധം ഇല്ലാതാവുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം കാമുകി ശ്രദ്ധിച്ചില്ലെങ്കില്‍ അത് ബന്ധങ്ങളെ തകര്‍ക്കുന്നു.
വഴക്കുണ്ടാക്കുക
പലപ്പോഴും പരസ്പര ബഹുമാനം ഒരു ബന്ധത്തില്‍ അനിവാര്യമാണണ്. എന്നാല്‍ ചിലരെങ്കിലും ചില സമയത്തെങ്കിലും ബന്ധം നിലനിര്‍ത്താന്‍ സാധിക്കാതെ മുന്നോട്ട് പോവുന്നു. അതിന് പിന്നിലെകാരണം പലപ്പോഴും കാമുകിയുട സംസാരം തന്നെയായിരിക്കാം. ദിവസവും കാമുകനോട് മോശം കാര്യം പറയുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന ഒരു പങ്കാളിയാണ് നിങ്ങളെങ്കില്‍ അത് പലപ്പോഴും ഇവരെ മറ്റൊരു ബന്ധത്തിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സംശയ രോഗം
ഒരിക്കലും നല്ലതല്ലാത്ത ഒരു കാര്യമാണ് സംശയ രോഗം. ഇത് നിങ്ങളുടെ ബന്ധത്തെ എന്നന്നേക്കുമായി തകര്‍ക്കുന്നു. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാനും സാധിക്കുകയില്ല. നിങ്ങള്‍ ഇത് തന്നെ ആവര്‍ത്തിക്കുകയാണെങ്കിലും പുരുഷന് പലപ്പോഴും മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നു. അതുകൊണ്ട് തുറന്ന ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം.
സമയം കണ്ടെത്തുക
നിങ്ങള്‍ എപ്പോഴും പങ്കാളിക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് ശ്രമിക്കാറുണ്ടോ? അത് മാത്രമല്ല സംസാരിക്കുമ്പോള്‍ ഇതിനെച്ചൊല്ലി വഴക്കുണ്ടാവാറുണ്ടോ? എന്നാല്‍ അതൊന്ന് അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ സമയമില്ലായ്മ ബന്ധത്തെ തകര്‍ക്കും എന്ന് കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
