Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
താടിയുള്ള പുരുഷന്മാര്ക്ക് ഒരു സന്തോഷവാര്‍ത്ത, ഇവര്‍ മികച്ച ഭര്ത്താക്കന്മാരെന്ന് പഠന റിപ്പോര്‍ട്ട്
വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ബന്ധത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥത ഉണ്ടെന്ന് എങ്ങനെയറിയും. അടുത്ത് ഇടപഴകുന്നതിലൂടെ ബന്ധത്തില്‍ എത്രത്തോളം സീരിയസ് ആണ് അവരെന്ന് കുറച്ചൊക്കെ മനസ്സിലാക്കാനാകും. പക്ഷേ കാഴ്ചയില്‍ നിന്നും ഒരു പുരുഷന് ബന്ധത്തിലുള്ള ആത്മാര്‍ത്ഥത കണ്ടെത്താന്‍ കഴിയുമോ. കഴിയുമെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

പഠന റിപ്പോര്‍ട്ട്
Archives of Sexual Behavior-ല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം താടിയും മീശയും ഉള്ള പുരുഷന്മാര് മികച്ച ഭര്ത്താക്കന്മാര് ആയിരിക്കുമെന്ന് പറയുന്നു. കാരണം ക്ലീന്‍ഷേവ് ചെയ്തവരെ അപേക്ഷിച്ച് അവര്‍ കുടുംബത്തെ സംരക്ഷിക്കാനും ദീര്‍ഘകാല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും താല്പ്പര്യപ്പെടുന്നവര് ആയിരിക്കും.
താടിയുള്ളവര്‍ കൂടുതല്‍ സ്ഥിരതയുള്ള പങ്കാളികള്‍
പോളണ്ടിലെ സിലേഷ്യ സര്‍വ്വകലാശാലയും ഇറ്റലിയിലെ പടോവ സര്‍വ്വകലാശാലയും സംയുക്തമായാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. Motivations to Enhance One's Facial Hair: Affiliation, Rivalry, and Stress, എന്ന് പേരിലാണ് ഇവര്‍ പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിന്റെ ഭാഗമായി പതിനെട്ടിനും നാല്‍പ്പതിനും മധ്യേയുള്ള 414 പുരുഷന്മാരില് ഗവേഷകര്‍ സര്‍വ്വേ സംഘടിപ്പിച്ചു. താടിയുള്ളവരും അല്ലാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ സാമൂഹികമായ ചിന്തകളും പ്രചോദനങ്ങളും മറ്റുമാണ് ഗവേഷകര്‍ ചോദിച്ചറിഞ്ഞത്.
താടിയുള്ളവര്‍ക്ക് പുതിയ സ്നേഹബന്ധങ്ങള്‍ ആരംഭിക്കുന്നതില്‍ താല്‍പ്പര്യം കുറവാണെന്നും നിലവിലെ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും ദീര്‍ഘകാല പങ്കാളിയിലുമാണ് ഇവര്‍ക്ക് താല്‍പ്പര്യമെന്നും പഠനം സൂചിപ്പിക്കുന്നു. പങ്കാളിക്കൊപ്പം മാത്രമല്ല മാതാപിതാക്കളുമായും സഹോദരങ്ങളുമായും മക്കളുമായുമെല്ലാം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍.
ചുരുക്കിപ്പറഞ്ഞാല്‍, താടി കാത്തുസൂക്ഷിക്കുക എന്നത് സമയവും പരിശ്രമവും ആവശ്യമുള്ള ജോലിയാണ്. അതുപോലെ തന്നെ ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനും കാത്തുസൂക്ഷിക്കാന്‍ താടിയുള്ള ആളുകള്‍ സമയവും ഊര്‍ജ്ജവും ചിലവഴിക്കുന്നുവെന്ന സൂചനയാണ് പഠനത്തിലുള്ളത്.
സ്ത്രീകളെ ആകര്‍ഷിക്കുന്നതും താടിയുള്ളവര്‍
2016ല്‍ Evolutionary Biology-ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത് താടിയുള്ള പുരുഷന്മാരിലാണ് സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നത് എന്നാണ്. 8,500 ലധികം സ്ത്രീകളാണ് ഈ സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗം സ്ത്രീകളും പറഞ്ഞത് താടിയുള്ള പുരുഷന്മാരുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നാണ്. The Masculinity Paradox എന്ന പേരിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ശാസ്ത്രം അനുകൂലിക്കുന്നത് താടിയുള്ളവരെ
ഈ രണ്ട് പഠന റിപ്പോര്‍ട്ടുകളും താടിയുള്ള പുരുഷന്മാരെ ആണ് മികച്ച ഭര്ത്താക്കന്മാര് എന്ന നിലയില്‍ അംഗീകരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications