Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പങ്കാളിയില് നിന്നും അര്ഹിക്കുന്ന സ്നേഹം ലഭിക്കുന്നില്ലേ, ചില തെറ്റിദ്ധാരണകള് ആകാം കാരണം
പങ്കാളി എന്ത് കരുതുമെന്ന് കരുതി പല കാര്യങ്ങളും മനസ്സില് കൊണ്ടുനടക്കുന്ന ആളാണോ നിങ്ങള്. സ്ത്രീ ആയാലും പുരുഷന് ആയാലും ട്രാന്സ്ജെന്ഡര് വിഭാഗത്തില് ഉള്ളവരാണെങ്കിലും ഈ സ്വഭാവം ഉള്ളവര്ക്ക് സ്നേഹബന്ധങ്ങളില് വലിയ നഷ്ടം സഹിക്കേണ്ടതായി വരും. അവര് ആഗ്രഹിക്കുന്നതോ അര്ഹിക്കുന്നതോ ആയ സ്നേഹം ഈ സ്വഭാവം മൂലം അവര്ക്ക് നഷ്ടപ്പെട്ടേക്കാം.

സ്നേഹബന്ധങ്ങളില് പലതും തുറന്നുപറയാന് മടിക്കുന്ന ഭാര്യാഭര്ത്താക്കന്മാരും പങ്കാളികളും ഉണ്ട്. അവരുടെ ഉള്ളില് ഉറഞ്ഞുകിടക്കുന്ന ചില തെറ്റിദ്ധാരണകളോ അടിസ്ഥാനരഹിതമാ വിശ്വാസങ്ങളോ ആയിരിക്കാം പല കാര്യങ്ങളും പങ്കാളികളോട് തുറന്നുപറയുന്നതില് അവരെ വിലക്കുന്നത്. എന്നാല് ഇതിന്റെ പരിണിതഫലം ഒട്ടും ഹിതകരമായിരിക്കില്ല.
ഇത്തരം അന്ധമായ വിശ്വാസങ്ങളെ തരണം ചെയ്യുന്നതിന് ആത്മപരിശോധനകളും അവനവനോടുള്ള ദയാവായ്പും ആവശ്യമാണ്. ചില സാഹചര്യങ്ങളില് പുറത്ത് നിന്നുള്ള ആരുടെയെങ്കിലും സഹായമുണ്ടെങ്കിലെ ഇവയില് നിന്നും പുറത്തുകടക്കാന് ഒരു വ്യക്തിക്ക് സാധിക്കൂ. ഇത്തരം തെറ്റിദ്ധാരണകള് തിരിച്ചറിയുകയും തിരുത്താന് തയ്യാറാകുകയും ചെയ്താല് കൂടുതല് നിങ്ങള് അര്ഹിക്കുന്ന സ്നേഹവും ബഹുമാനവും നിങ്ങളെ തേടിയെത്തും.
അത്തരം തെറ്റിദ്ധാരണകള് എന്തെല്ലാമാണെന്ന് നോക്കാം
നിരാകരിക്കപ്പെടുമോ എന്ന ഭയം
യഥാര്ത്ഥ സ്വഭാവവും വികാരങ്ങളും പങ്കാളിക്ക് മുമ്പില് വെളിപ്പെടുത്താന് ചിലയാളുകള്ക്ക് ഭയമാണ്. പങ്കാളി എന്തുകരുതും അല്ലെങ്കില് അവര് തന്നെ നിരാകരിക്കമോ അടുപ്പം നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ഭയങ്ങളാണ് സ്വന്തം വികാരങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം പങ്കാളിയുമായി പങ്കുവെക്കുന്നതില് നിന്നും ഇവരെ വിലക്കുന്നത്.
സ്വയം വില കുറച്ച് കാണല്
പങ്കാളിയുടെ സ്നേഹവും ബഹുമാനവും ലഭിക്കാന് തക്കതായ മൂല്യമോ വിലയോ തങ്ങള്ക്കില്ലെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരുടെ ഉള്ളില് ഈ വിശ്വാസം അടിയുറച്ച് കിടക്കുന്നത് മൂലം അവര് തങ്ങളുടെ പ്രതീക്ഷകള് പങ്കാളിയുമായി പങ്കുവെയ്ക്കില്ല. മുന് അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സ്വയം ധാരണകളില് നിന്നുമാണ് ഇത്തരം ചിന്തകള് ഉള്ളില് ആധിപത്യം സ്ഥാപിക്കുന്നത്. ഇത് പങ്കാളിയില് നിന്നും അര്ഹമായ പരിഗണന നേടുന്നതില് നിന്നും അവരെ തടയുന്നു.
തങ്ങളോടുതന്നെ സ്നേഹം ഇല്ലാതിരിക്കുക
സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ആത്മവിശ്വാസം വളര്ത്തുന്നതില് വളരെ പ്രധാനമാണ്. സ്വയം സ്നേഹിക്കാതിരിക്കുന്ന ഒരാള്ക്ക് മറ്റുള്ളവരില് നിന്നും സ്നേഹവും ബഹുമാനവും ആവശ്യപ്പെടാന് ഭയമായിരിക്കും. നമ്മെ തന്നെ സ്നേഹിക്കാന് കഷ്ടപ്പെടുന്നവര് മറ്റുള്ളവരുടെ സ്നേഹത്തിന്റെ ആധികാരികത ചോദ്യം ചെയ്യാന് തുനിയുകയോ അല്ലെങ്കില് അവരുടെ സ്നേഹത്തിനും പരിഗണനയ്ക്കും തങ്ങള് അര്ഹരല്ലെന്ന് കരുതുകയോ ചെയ്യും.
അവിശ്വാസം
ഉള്ളില് ആഴത്തില് വേരുപിടിച്ച സംശയവും വിശ്വാസമില്ലായ്മയും കാരണം പങ്കാളിയുടെ സ്നേഹം സ്വീകരിക്കാന് കഴിയാത്തവരുണ്ട്. ഒരുപക്ഷേ വഞ്ചനയുടെയോ അരക്ഷിതാവസ്ഥയുടെയോ മുന് അനുഭവങ്ങളാകാം അവരെ അതിന് പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നത് അവരോട് മനസ്സ് തുറക്കുന്നതില് നിന്നും അവരുടെ സ്നേഹം സ്വീകരിക്കുന്നതില് നിന്നും ഒരു വ്യക്തിയെ വിലക്കും.
പെര്ഫെക്ഷനിസം
എന്തുകാര്യങ്ങളിലും പൂര്ണ്ണത കൊണ്ടുവരാനുള്ള ശ്രമമാണ് പെര്ഫെക്ഷനിസം. ഇത്തരക്കാര് ബന്ധങ്ങളിലേയ്ക്കും ഈ സ്വഭാവം കൊണ്ടുവരും. ചില നിലവാരങ്ങളിലേയ്ക്ക് എത്തിയാല് അല്ലെങ്കില് ചില മാനദണ്ഡങ്ങള് പാലിച്ചാല് മാത്രമേ മറ്റുള്ളവരുടെ സ്നേഹത്തിന് അര്ഹതയുണ്ടാകുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം.



Click it and Unblock the Notifications
