Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പ്രണയിച്ച് രണ്ടാം ദിവസം സോഷ്യല്‍ മീഡിയ പാസ്വേഡ് ചോദിക്കുന്ന പങ്കാളിയാണോ?
പ്രണയിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പലപ്പോഴും പ്രണയിക്കുന്ന സമയം നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. പങ്കാളിയോടുള്ള ഇഷ്ടത്താല്‍ പലപ്പോഴും കണ്ണ് കാണാത്ത അവസ്ഥയായിരിക്കും എന്നതാണ് സത്യം. ദിവസവും സദാസമയവും പങ്കാളിയോട് സംസാരിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും നല്ലൊരു ശതമാനം ആളുകളും.
പലപ്പോഴും പ്രണയത്തിന്റെ തുടക്കത്തില്‍ പങ്കാളിയുമായി കൂടുതല്‍ അടുക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ പലപ്പോഴും അത് തെറ്റല്ല എന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ വളരെയധികം വിശദാംശങ്ങള്‍ പങ്കിടുന്നത് അല്പം സൂക്ഷിച്ച് വേണം. പങ്കാളിയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് നല്ലതാണെങ്കിലും നിങ്ങളുടെ പാസ്വേഡ്, പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നിവയൊന്നും പങ്കിടരുത്. ഇത് കൂടുതല്‍ പ്രതിസന്ധികളും പശ്ചാത്താപവും നിങ്ങള്‍ക്ക് പിന്നീട് ഉണ്ടാവുന്നു. എന്തൊക്കെയാണ് പങ്കു വെക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

സ്വകാര്യ പാസ്വേഡുകള്
സോഷ്യല്‍ മീഡിയ, ബാങ്ക് അക്കൗണ്ടുകളുടെയോ പാസ്വേഡുകള് നിങ്ങളുടെ പങ്കാളിയുമായി പങ്കിടാതിരിക്കേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നു. കാരണം ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്നത് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും സ്വകാര്യത ഉണ്ടായിരിക്കും. അതിലേക്ക് മറ്റൊരാള്‍ കടന്നു ചെല്ലുക എന്നത് വളരെയധികം അലോസരം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് എത്രയൊക്കെ സ്നേഹമെന്ന് പറഞ്ഞാലും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു പിന്നീട്.
നിങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങള്‍
ഒരു പ്രണയം ആരംഭിക്കുമ്പോള്‍ തന്നെ പ്രിയപ്പെട്ടവര്‍ക്ക് മുന്പില് സാമ്പത്തിക നിക്ഷേപങ്ങള്‍ തുറന്ന് കാണിക്കുന്നത് പലപ്പോഴും അത്ര നല്ല ശീലമല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ഓര്‍ത്തിരിക്കേണ്ടതാണ്. കാരണം ഇത് അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതാണ് സത്യം. സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നത് വഴി പലപ്പോഴും അത് മുന്നോട്ടുള്ള നിങ്ങളുടെ ജീവിതത്തെ വരെ ബാധിക്കുന്നു.
കുടുംബ രഹസ്യങ്ങള്‍ വെളിപ്പെടുത്തുക
കുടുംബത്തിലെ രഹസ്യങ്ങള്‍ പലപ്പോഴും ആരോടും പങ്ക് വെക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരം വ്യക്തിഗത വിവരങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയോട് പോലും പങ്ക് വെക്കരുത്. വഴിയേ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയല്ലാതെ ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു കാരണവശാലും പറയരുത്. അത് അത്ര നല്ല ഒരു കാര്യമല്ല. പലപ്പോഴും സ്വന്തം പ്രയോജനത്തിന് വേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നതിനും ഇവര്‍ മുതിരുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
അരക്ഷിതാവസ്ഥയെക്കുറിച്ച് പറയുന്നത്
ഒരു ബന്ധം ആരംഭിച്ചാല്‍ അത് മുന്നോട്ട് പോവുമോ എന്ന് പോലും ഉറപ്പില്ലാത്ത ഘട്ടത്തില്‍ തന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചും ഭയത്തെക്കുറിച്ചും പറയുന്ന വ്യക്തികള്‍ പലപ്പോഴും കൂടുതല്‍ ഭയക്കേണ്ടി വരുന്നു. കാരണം ഇത് പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ അതിന്റെ അനന്തരഫലം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് പെരുമാറണം.
സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങള്‍
പലപ്പോഴും നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചോദിക്കുന്നതും അതിനെക്കുറിച്ച് അന്വേഷിക്കുന്നതും ഒരു ബന്ധത്തില്‍ അത്ര നല്ലതല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മുന്നോട്ടുള്ള പ്രണയത്തേയും സുഹൃത് ബന്ധങ്ങളേയും ഇത് ബാധിക്കുന്നു. പലപ്പോഴും പങ്കാളിക്ക് ഇത് തെറ്റായ ധാരണ ഉണ്ടാക്കുന്നതിലേക്കും നയിക്കുന്നു. അതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണം.
മുന്‍ ലൈംഗിക അനുഭവങ്ങള്‍
പലപ്പോഴും പ്രണയം ആരംഭിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അത്ര നല്ലതല്ല. ഇത് കര്‍ശനമായും ഒഴിവാക്കമം. കാരണം ഇത് നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥനാക്കും എന്നത് മാത്രമല്ല ആ വ്യക്തിയുമായി അകല്ച്ചയുണ്ടാക്കുന്നതിലേക്ക് വരെ എത്തുന്നു. പലപ്പോഴും ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
