Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഭാര്യയുടെ/ ഭര്‍ത്താവിന്റെ ഫോണ്‍ അവരറിയാതെ പരിശോധിക്കുന്നവരാണോ? അവര്‍ മാത്രം അറിയേണ്ടത്
വിവാഹ ബന്ധം എന്നാല്‍ എല്ലാം പരസ്പരം മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്ന ഒരു ബന്ധം തന്നെയാണ്. എന്നാല്‍ എത്രയൊക്കെയെന്ന് പറഞ്ഞാലും ഏതൊരു വ്യക്തിക്കും തന്റേതായ സ്വകാര്യത എപ്പോഴും ഉണ്ടാവും. എത്രയൊക്കെ ഭാര്യയും ഭര്‍ത്താവും ആണെന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും മറ്റൊരാള്‍ കൈകടത്തുന്നതിന് പലരും താല്‍പ്പര്യം പ്രകടിപ്പിക്കുകയില്ല. നല്ലൊരു ബന്ധത്തിലാണെങ്കില്‍ പരസ്പരം ഇതേ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ് പെരുമാറുക എന്നത് തന്നെയാണ് പലരും ചെയ്യുന്നതും.
എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന കാലത്തില്‍ പലപ്പോഴും മനുഷ്യ ബന്ധങ്ങള്‍ക്കും അപ്പുറം സോഷ്യല്‍ മീഡിയയിലും ഗാഡ്ജറ്റുകളിലും സ്വകാര്യത കണ്ടെത്തുന്നവരും നിരവധിയാണ്. അവനവനിലേക്ക് ചുരുങ്ങുക എന്നതാണ് ഇന്നത്തെ കാലത്ത് പലരും ചെയ്യുന്ന കാര്യവും. അതുകൊണ്ട് തന്നെ രഹസ്യങ്ങളും അതനുസരിച്ച് തന്നെ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത് ദമ്പതികള്‍ക്കിടയില്‍ ആശങ്കയും സംശയവും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുക എന്ന അവസ്ഥയിലേക്ക് വരെ നിങ്ങളില്‍ പലരും എത്തുന്നു.

സംശയങ്ങള്‍ ഉണ്ടാക്കുന്ന വില്ലന്‍
സംശയങ്ങള്‍ പല തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ തകര്‍ക്കുന്നത്. പങ്കാളിയുടെ ഫോണ്‍ പരിശോധന ഇത്തരത്തില്‍ ഒരു തുടക്കം മാത്രമാണ്. ഇത് ബന്ധത്തിന്റെ സുരക്ഷിതത്വത്തെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പങ്കാളി കാണാതെ അവരുടെ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടും എല്ലാം പരിശോധിക്കുന്നത് ഇന്ന് സ്ഥിരമായി കഴിഞ്ഞു. ഇത് ബന്ധങ്ങളെ തകര്‍ക്കും എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട.
എന്തിന്, ആരെ, എപ്പോള്‍?
നിങ്ങളുടെ പങ്കാളി ഫോണ്‍ പരിശോധിക്കുന്ന ഒരു വ്യക്തിയെങ്കില്‍ കുടുംബം തകരാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. എന്തിന് വിളിച്ചു, ആരെ വിളിച്ചു, എത്ര സമയം സംസാരിച്ചു, എന്താണ് സംസാരിച്ചത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ബന്ധത്തില്‍ ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഒരാളുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പങ്കാളിയാണെങ്കിലും അത് തെറ്റാണ് എന്നത് ആദ്യം മനസ്സിലാക്കണം. ഇത് മനസ്സിലാക്കി മുന്നോട്ട് പോവുന്നത് വഴി നമുക്ക് ആ ബന്ധത്തെ നല്ല രീതിയില്‍ നയിക്കാം.
എത്രയൊക്കെ പറഞ്ഞാലും തെറ്റ്
ഇത്തരം ഒരു മോശം സ്വഭാവത്തെ എത്രയൊക്കെ ന്യായീകരിച്ചാലും അത് തെറ്റായ ഒരു കാര്യമാണ് എന്നതില്‍ സംശയം വേണ്ട. കാരണം പലരും ഇത്തരം സ്വഭാവത്തെ സ്നേഹം, സുരക്ഷിതത്വം, കരുതല്‍ എന്നെല്ലാം പറഞ്ഞ് ന്യായീകരിക്കാന്‍ വരുമെങ്കിലും പലപ്പോഴും ഇത്തരം സ്വഭാവം എന്നത് മോശമായ ഒന്ന് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ഇത് ഗുരുതരമായ ഒരു തെറ്റ് തന്നെയാണ്. ആണായാലും പെണ്ണായാലും സ്വകാര്യത എന്നത് വളരെയധികം അനിവാര്യമായ ഒരു കാര്യം തന്നെയാണ്. അതിനെ പരസ്പരം ബഹുമാനിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. ഇവരുടെ ജീവിതം വിജയത്തിലെത്തുന്നു.
ഫോണുകള്‍ കൈമാറുന്നവര്‍
എന്നാല്‍ ഇതല്ലാതെ സ്വന്തം ഇഷ്ടത്തോടെ തന്നെ ഫോണുകള്‍ പരസ്പരം കൈമാറുന്നവരും ഉണ്ട്. ഇത്തരത്തില്‍ ഉള്ള സ്വഭാവങ്ങള്‍ എന്തുകൊണ്ടും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു. എന്നാല്‍ ഒരു കാരണവശാലും പങ്കാളി അറിയാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്നതാണ് സത്യം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ കയ്പ്പുള്ളതാക്കി മാറ്റുകയും നിങ്ങള്‍ക്ക് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
സംശയങ്ങള്‍ ഉണ്ടെങ്കില്‍
നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുകയാണ് എന്നു തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ പങ്കാളിയോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല മനസ്സില്‍ തോന്നുന്ന കാര്യം സംസാരിക്കുന്നത് വഴി നിങ്ങളുടെ സംശയങ്ങള്‍ മാറുകയും ജീവിതത്തില്‍ നിന്ന് കരിനിഴല്‍ ഇല്ലാതാവുകയും ചെയ്യുന്നു. സംശയത്തോടെയുള്ള പങ്കാളിയുടെ ജീവിതം പലപ്പോഴും ഏതൊരാള്‍ക്കും ദു:സ്സഹമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ച് വേണം മുന്നോട്ട് പോവുന്നതിന്.



Click it and Unblock the Notifications
