Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
അറിയാമോ, ഈ പുരുഷന്മാരുമായി സ്ത്രീകള്‍ പെട്ടെന്ന് പ്രണയത്തിലാവും, ഇതാണ് കാരണം
രണ്ട് വ്യക്തികള്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ആരോട് എപ്പോള്‍ ഏത് സാഹചര്യത്തില്‍ പ്രണയം തോന്നും എന്ന് പറയാന്‍ സാധിക്കുകയില്ല. വളരെ പെട്ടെന്നാണ് ഓരോരുത്തര്‍ക്കും മറ്റൊരാളോട് പ്രണയം തോന്നുന്നത്. പ്രണയത്തിലാവുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം നല്കുന്നു. എന്നാല്‍ സ്ത്രീകള്‍ ചില പുരുഷന്മാരുമായി പെട്ടെന്ന് പ്രണയത്തിലാവുന്നു. എന്ത് ഗുണഗണങ്ങളാണ് സ്ത്രീകളെ പുരുഷന്മാരിലേക്ക് ആകര്‍ഷിക്കുന്നത് എന്ന് നോക്കാം.
ചിലര്‍ക്ക് ആദ്യ കാഴ്ചയില്‍ തന്നെ വിവരിക്കാനാവാത്ത ഒരു അനുഭൂതി മറ്റൊരാളോട് തോന്നുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും അടുക്കും ചിട്ടയും എല്ലാം നല്കുന്നു. പ്രണയം ഒരു വ്യക്തിയെ അടിമുടി മാറ്റുന്നു എന്നതില്‍ തര്‍ക്കമില്ല. ചിലരില്‍ പോസിറ്റീവ് മാറ്റത്തിലേക്കും ചിലരില്‍ അതൊരു നെഗറ്റീവ് മാറ്റത്തിലേക്കും എത്തുന്നു. ഏത് തരം പുരുഷന്മാരിലാണ് സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നോക്കാം.

ആദ്യകാഴ്ചയിലെ പ്രണയം
ചില പുരുഷന്മാരോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുന്ന സ്ത്രീകളുണ്ട്. കലഹത്തോടെയാണ് ഇത്തരം ബന്ധങ്ങളില്‍ പലതും തുടങ്ങുന്നതും. അതുകൊണ്ട് തന്നെ പലപ്പോഴും സിനിമാറ്റിക് രീതിയില്‍ ഉള്ള പ്രണയങ്ങളായിരിക്കും ഇത്.. അമിതമായി കലഹിക്കുന്നവരില്‍ ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഇന്നും പഞ്ഞമില്ല എന്നതാണ് സത്യം, സ്ഥിരമായി കലഹത്തില്‍ ആവുമെങ്കിലും ഇവരോടുള്ള പ്രണയം തുറന്ന് പറഞ്ഞ് മുന്നോട്ട് പോവാന്‍ പല സ്ത്രീകളും തീരുമാനിക്കുന്നു.
സ്മാര്‍ട്ട്നസ്
എപ്പോഴും സ്മാര്‍ട്ട് ആയി ഇരിക്കുന്നവരോടെ പൊതുവേ ആകര്‍ഷണം അല്പം കൂടുതലായിരിക്കും. ഇവര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും ഈ സ്മാര്‍ട്നസ് തന്നെ ഒരു മുതല്‍ക്കൂട്ടാവുന്നു. ഇത്തരം പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പൊതുവേ ആരാധനയും പ്രണയവും തോന്നുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലെ സ്മാര്‍ട്ടായ പുരുഷന്മാരോട് പ്രണയം തോന്നുക എന്നതില്‍ തെറ്റൊന്നുമില്ല.
ബാഹ്യ സൗന്ദര്യം
ബാഹ്യ സൗന്ദര്യവും ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ പ്രണയത്തില്‍ ബാഹ്യ സൗന്ദര്യത്തില്‍ വീണു പോവുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും പലരും പണ്ട് കാലത്ത് മാനദണ്ഡമായി കൊണ്ട് നടന്നിരുന്നത് സൗന്ദര്യം തന്നെയായിരുന്നു. ഇപ്പോഴത്തെ കാലത്ത് 90% സ്ത്രീകളും പുരുഷന്മാരും സ്ത്രീകളും സൗന്ദര്യത്തേക്കാള്‍ കഴിവിനും സ്വഭാവത്തിനും ആണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ പ്രണയിക്കുന്നവരില്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരും നിസ്സാരമല്ല.
യാത്രക്കൊപ്പമുള്ള വ്യക്തി
ചിലപ്പോള്‍ ഒരു ദീര്‍ഘദൂര യാത്രയില്‍ തന്റെ യാത്രക്കൊപ്പമുള്ള ഒരു വ്യക്തിയോട് പ്രണയം തോന്നുന്നതിനുള്ള സാധ്യതയും ഒരു സ്ത്രീയും തള്ളിക്കളയുന്നില്ല. യാത്രയിലെ പെരുമാറ്റവും മാന്യതയും എല്ലാം ഒരു ഘടകം തന്നെയാണ് എന്നതാണ് സത്യം. സഹയാത്രികനെ പ്രണയിച്ച് വിവാഹം കഴിച്ച് സുഖസുന്ദരമായി കഴിയുന്നവരും ധാരാളമുണ്ട്.
ഒറ്റനോട്ടത്തില്‍ പ്രണയം
ചില പെണ്‍കുട്ടികള്‍ക്ക് ഒറ്റനോട്ടത്തില്‍ ഒരു വ്യക്തിയോട് പ്രണയം തോന്നുന്നതിനുള്ള സാധ്യതയുണ്ട്. ഈ പ്രണയം വളര്‍ന്ന് വിവാഹത്തിലേക്കും സന്തോഷകരമായ കുടുംബ ജീവിതത്തിലേക്കും എത്തുന്നു. ചില വ്യക്തികളെ പലപ്പോഴും പെട്ടെന്നുള്ള ഒറ്റ സംസാരത്തിന്റെ പേരില്‍ നമുക്ക് മനസ്സിലാക്കാനും അത് വഴി പ്രണയവും വിവാഹവും വിജയകരമായ ദാമ്പത്യവും നയിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ അകന്ന ഒരു ബന്ധുവുമായി പ്രണയം മുന്നോട്ട് കൊണ്ട് പോവുന്നതിനും ചില പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നു



Click it and Unblock the Notifications
