Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
പങ്കാളിക്ക് താല്പ്പര്യം കുറയുന്നോ? ദാമ്പത്യത്തിന്റെ ആദ്യനാളുകളെങ്കില് കാരണങ്ങളിതെല്ലാം
ദാമ്പത്യ ജീവിതത്തില് പല വിധത്തിലുള്ള പ്രതിസന്ധികള് പലരും അനുഭവിക്കുന്നുണ്ട്. കൃത്യമായ ആശയവിനിമയം സംഭവിക്കാത്തതും പലപ്പോഴും പരസ്പര വിശ്വാസത്തിലെ പ്രശ്നങ്ങളും എല്ലാമാണ് ഇതിന് കാരണം. പലപ്പോഴും ദാമ്പത്യ ജീവിതത്തിലുണ്ടാവുന്ന പല ഏറ്റക്കുറച്ചിലുകളും സംഭവിക്കുന്നതിന് പിന്നില് പല കാരണങ്ങളുണ്ടായിരിക്കും. അതില് പലപ്പോഴും സാധാരണയായി നാം കാണുന്നതും കേള്ക്കുന്നതുമായ കാര്യങ്ങളും ഉണ്ടായിരിക്കും.
വിവാഹത്തോടെ ഇത്തരം കാര്യങ്ങള് കൂടി പ്രാധാന്യത്തോടെ കണക്കാക്കേണ്ട അവസ്ഥയുണ്ടാവുന്നു. പങ്കാളിക്ക് എന്തുകൊണ്ടാണ് അകല്ച്ച സംഭവിക്കുന്നത് എന്താണ് കാരണങ്ങള് എന്നത് കൂടുതല് മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില് സംഭവിക്കുന്ന പ്രശ്നങ്ങള്ക്ക് കാരണം എന്താണെന്ന് മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. എന്തൊക്കെ കാരണങ്ങള് കൊണ്ടാണ് ദാമ്പത്യ ജീവിതത്തില് ആദ്യ നാളുകള്ക്ക് ശേഷം പങ്കാളിക്ക് ഇത്തരത്തില് അകല്ച്ച സംഭവിക്കുന്നത് എന്ന് നോക്കാം.

സ്വകാര്യത കുറവ്
വിവാഹശേഷം ഓരോ ദമ്പതികളും ആഗ്രഹിക്കുന്നത് പരസ്പരം കൂടുതല് സമയം കണ്ടെത്താനാണ്. എന്നാല് പലപ്പോഴും പല കാരണങ്ങള് കൊണ്ടും സ്വകാര്യ സമയങ്ങള് നഷ്ടപ്പെടുമ്പോള് അത് പങ്കാളിയില് പലപ്പോഴും പ്രതിസന്ധികള് ഉണ്ടാക്കും. ഇത് ഒരു അകല്ച്ചയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വീട്ടിലുള്ളവരുടെ അമിതമായ ശ്രദ്ധയും ഇടപെടലുകളും തന്നെയാണ് ഇതിന് കാരണമായി വരുന്നതും. ഇത് ദമ്പതികള്ക്കിടയില് പ്രശ്നങ്ങളുണ്ടാക്കുകയും അത് ദാമ്പത്യജീവിതത്തില് അകല്ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പുറത്ത് പോവാതിരിക്കുന്നത്
വിവാഹത്തിന് മുന്പ് കാമുകി കാമുകന്മാരായിരുന്നപ്പോള് സിനിമക്കും പുറത്തും പോയിരുന്നവര് പലപ്പോഴും വിവാഹത്തിന് ശേഷം അതില് നിന്ന് വിട്ടു നില്ക്കുമ്പോള് അത് നിങ്ങളുടെ ദാമ്പത്യത്തില് അകല്ച്ചയിലേക്ക് എത്തുന്നു. വിവാഹം കഴിഞ്ഞാല് പലരും ഈ രീതി പിന്തുടരാറില്ല. വിവാഹത്തിന് ശേഷം ഇതില് മാറ്റം വരുന്നത് നവദമ്പതികള് ആണെങ്കില് പോലും അത് കൂടുതല് ആ ബന്ധത്തെ സ്വാധീനിക്കുന്നു. എന്നാല് ഇത് പിന്തുടരുന്നത് നിങ്ങളുടെ ജീവിതത്തില് കൂടുതല് മാറ്റങ്ങള് കൊണ്ട് വരുകയും. ഇത് ബന്ധത്തില് കൂടുതല് ഊഷ്മളത നല്കും.
വേഷവിധാനത്തിലെ മാറ്റങ്ങള്
വിവാഹത്തിന് മുന്പ് നല്ല വസ്ത്രങ്ങള് ധരിച്ച്, സുന്ദരികളും സുന്ദരന്മാരുമായി നടന്നിരുന്നവര് പെട്ടെന്ന് വിവാഹത്തിന് ശേഷം ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കുന്നതിന് നിര്ബന്ധിതരാവുന്നു. വീട്ടുകാരുടേയും ബന്ധുക്കളുടേയും അഭിപ്രയവും താല്പ്പര്യവും എല്ലാം പലപ്പോഴും വെല്ലുവിളികള് ഉയര്ത്തുന്നതാണ്. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമാക്കരുത്. അതുകൊണ്ട് തന്നെ പങ്കാളിക്ക് നിങ്ങളോടുള്ള ആകര്ഷണം കുറയ്ക്കാന് പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാന കാര്യം.

ഫിറ്റ്നസ് കുറയുന്നത്
30 വയസ്സ് കഴിഞ്ഞാല് പലരെയും അമിതവണ്ണം പിടികൂടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില് വളരെധികം മാറ്റങ്ങള് കൊണ്ട് വരുന്നു. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്ക്കിടയില് വ്യായാമം കുറയുന്നതും ഭക്ഷണരീതികള് തെറ്റുന്നതും എല്ലാം ആരോഗ്യത്തിന്റെ കാര്യത്തില് വെല്ലുവിളികള് ഉയര്ത്തുന്നതാണ്. വിവാഹത്തിന് മുന്പ് ജിമ്മില് പോയി ഫിറ്റ് ആയിരുന്നവര് വിവാഹശേഷം പഴയ ജീവിതശൈലിയിലേക്കെത്തുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളാല് പങ്കാളിക്ക് അകല്ച്ച തോന്നാം.
അര്ഹമായ സ്ഥാനം ലഭിക്കാതിരിക്കുക
പലപ്പോഴും ഓരോ ബന്ധത്തിലും അര്ഹമായ സ്താനം ലഭിക്കാതിരിക്കുന്നതാണ് മറ്റൊരു കാര്യം, വിവാഹത്തിന് ശേഷം ഉണ്ടാവുന്ന തിരക്കുകളില് പങ്കാളിയെ അവഗണിക്കുകയോ അവര്ക്ക് അര്ഹമായ സ്ഥാനം നല്കാതിരിക്കുകയോ ചെയ്യുമ്പോള് അത് അകല്ച്ചയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള് അറിയാതിരിക്കുകയും അവരുടേ മേല് പല കാര്യങ്ങളിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള് അതും ജീവിതത്തില് വെല്ലുവിളികള് ഉയര്ത്തുന്നു.



Click it and Unblock the Notifications
