Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
പണത്തിനുവേണ്ടി പങ്കാളിയെ ചതിക്കാന്‍ മടിയില്ലാത്തവര്‍ ഈ രാശിക്കാര്‍
പ്രണയത്തേക്കാള്‍ പണത്തിന് പ്രാധാന്യം നല്കുന്ന രാശിക്കാര്‍. ദാമ്പത്യത്തിന്റെ അളവ് കോല് പോലും ഇവരില്‍ പണമായിരിക്കും. പണം ഇല്ലെങ്കില്‍, ഇഷ്ടക്കേടുകള്‍ ഇവരില്‍ ഉണ്ടാകുന്നു. നിരവധി പ്രശ്നങ്ങളിലേയ്ക്ക് ഈ ഇഷ്ടക്കേടുകള്‍ എത്തുന്നു. പുതിയ പങ്കാളിയെ കണ്ടെത്താന്‍ പോലും ഈ രാശിക്കാര്‍ ഒട്ടും മടിക്കുകയില്ല. പങ്കാളി സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോള്‍ പിന്തുണ നല്‍കുന്നതിന് പകരം, പുതിയ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്ന രാശിക്കാര്‍. ഈ പ്രത്യേക സ്വഭാവക്കാരായ രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവരുടെ സ്വഭാവസവിശേഷതകള്‍ എന്തെല്ലാം എന്നും നോക്കാം.

കന്നി
പണത്തിന് ജീവിതത്തില്‍ അമിതമായി പ്രാധാന്യം നല്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. കയ്യില്‍ പണം ഇല്ലെങ്കില്‍ ഈ രാശിക്കാര്‍ അസ്വസ്ഥരാകുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ മാനസികമായി അനുഭവിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ അലട്ടിയാല്‍ പോലും അത് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത രാശിക്കാരാണ് കന്നി രാശിക്കാര്‍. പ്രത്യേകിച്ച്, പങ്കാളിയില്‍ നിന്നും പണം തന്റേതായ ആവശ്യങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍, ഇലര്‍ക്ക് പങ്കാളിയോട് വെറുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിയെ ഇതിന്റെ പേരില്‍ ഇടയ്ക്ക് പരിഹസിക്കുകയും, കുത്തുവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യാം. പങ്കാളിയെ മാനസികമായി തളര്‍ത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ആര് പണം നല്കുന്നുവോ അവരോട് കൂറ് കാണിക്കുന്ന പ്രകൃതക്കാരാണ് കന്നി രാശിക്കാര്‍.
വൃശ്ചികം
പണം ഉണ്ടാക്കാന്‍ വേണ്ടി ജീവിതത്തിന്റെ പകുതി സമയവും ചിലവഴിക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാന്. കോടിശ്വരനാകണം. ആഡംബര ജീവിതം വേണം എന്നീ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.അതിനാല്‍ തന്നെ, ദാമ്പത്യത്തില്‍ പോലും ഒരു സന്തോഷം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിച്ചെന്ന് വരില്ല. പണം കയ്യില്‍ ഇല്ലെങ്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. ബിസിനസ്സില്‍ നിന്നുള്ള ചെറിയ നഷ്ടം പോലും ഇവരുടെ ഉറക്കം കെടുത്തും. പങ്കാളിയ്ക്കുവേണ്ടി സമയം ചിലവഴിക്കാന്‍ തയ്യാറാകാത്ത ഇവര്‍, പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ദീര്‍ഘനേരം ചിലവഴിക്കുന്നതാണ്. പണം ഇല്ലെങ്കില്‍ ജീവിതം ഇല്ല എന്ന ചിന്താഗതിക്കാരായിരിക്കും വൃശ്ചികം രാശിക്കാര്‍.
ചിങ്ങം
പണത്തിനുവേണ്ടി പുതിയ പങ്കാളിയെ കണ്ടെത്താന്‍ മടിയില്ലാത്ത രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. ഒരു സാമ്പത്തിക പ്രതിസന്ധിവന്നാല്‍, പങ്കാളിയെ വെറുക്കുന്ന രാശിക്കാരായിരിക്കും ഇവര്‍. ഇവരുടെ ജീവിതം മനോഹരമായി മുന്നോട്ട് പോകാന്‍ പണം അനിവാര്യമാണ്. ഇതിനായി ഏതറ്റം വരെ സഞ്ചരിക്കാനും തയ്യാറാകുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. സാമ്പത്തിക ഉന്നമനത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന രാശിക്കാര്‍ കൂടിയാണ് ചിങ്ങം രാശിക്കാര്‍. നല്ല സമ്പത്തും പണവും, ഉയര്‍ന്ന ജോലിയും ഉള്ളവരെ മാത്രം നോക്കി വിവാഹം കഴിക്കാനും, പ്രണയിക്കാനും താല്പര്യപ്പെടുന്ന രാശിക്കാര്‍ കൂടിയാണ് ചിങ്ങം രാശിക്കാര്‍.സൗന്ദര്യവും പണവും പങ്കാളിയില്‍ കുറയുന്ന ഘട്ടത്തില്‍ ഇവരില്‍ അവരോടുള്ള താല്പര്യവും കുറയാം.
മേടം
മേടം രാശിക്കാരും പണത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. എങ്ങനെ സമ്പാദിക്കാം, എത്രത്തോളം സമ്പാദിക്കാന്‍ സാധിക്കും. എന്നിവയെകുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്ന രാശിക്കാര്‍ കൂടിയാണ് മേടം രാശിക്കാര്‍. സാമ്പത്തിക പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും തീര്‍പ്പാക്കി സുഖ ജീവിതം ആഗ്രഹിക്കുന്ന രാശിക്കാര്‍ കൂടിയാണ് മേടം രാശിക്കാര്‍.



Click it and Unblock the Notifications
