Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വേദ ജ്യോതിഷം പറയുന്നൂ; എന്തുവിലകൊടുത്തും പങ്കാളിയുടെ കൂടെ നില്ക്കുന്ന സ്ത്രീ നക്ഷത്രങ്ങള്‍ ഇവ
Nakshatras of loyal women: ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ പ്രത്യേകതകളാണ് വേദ ജ്യോതിഷത്തില്‍ പറയുന്നത്. ചിലര്‍ക്ക് ശാന്ത സ്വഭാവമാണെങ്കില്‍ ചില നക്ഷത്രക്കാര്‍ വളരെയധികം സത്യസന്ധരായിരിക്കും. ചിലര്‍ ആത്മാഭിമാനികളായിരിക്കും. എന്നാല്‍ ചില നക്ഷത്രങ്ങള്‍, പ്രത്യേകിച്ച്, സ്ത്രീകളുടെ നക്ഷത്രം താഴെ പറയുന്ന ഏതെങ്കിലും ഒന്നാണെങ്കില്, അവര്‍ ഭര്‍ത്താവിനോട് വളരെയധികം കൂറ് പുലര്‍ത്തുന്നവരായിരിക്കും. എന്ത് വിലകൊടുത്തും ഭര്‍ത്താവിന്റെ കൂടെ നില്ക്കാന് താല്പര്യപ്പെടുന്നവര് കൂടിയായിരിക്കും. ഇത്തരം നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മകയിരം
വളരെയധികം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന സ്ത്രീ നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. ശുദ്ധരായ സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവരാണ്. മനസ്സില്‍ ദേഷ്യവും പകയും ഇല്ലാത്തവരും, വഞ്ചന ഇല്ലാത്തവരും, എല്ലാം നല്ലതിനായി മാത്രം ചിന്തിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് മകയിരം നക്ഷത്രക്കാര്‍. അതിനാല്‍, ഭര്‍ത്താവിനെ ജീവിനു തുല്യം സ്നേഹിക്കുന്നവര്‍ കൂടിയായിരിക്കും ഈ നക്ഷത്രക്കാര്‍. കൂടാതെ, ഭര്‍ത്താവിന്റെ വാക്കുകള്‍ക്ക് അമിതമായി പ്രാധാന്യം നല്‍കുന്നവരും, ഭര്‍ത്താവിനു വേണ്ടി ഏത് ആപത്തിലും ഒപ്പം നില്‍ക്കുന്നവരുമായിരിക്കും ഈ നക്ഷത്രക്കാര്‍. ബുദ്ധിശക്തിയിലും ഈ നക്ഷത്രക്കാര്‍ ഒട്ടു പുറകിലല്ല. പഠനത്തില്‍ മികവ് കാണിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇവര്‍ ചെയ്യുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത പുലര്ത്തുവരും ആയിരിക്കും. അതിനാല്‍ തന്നെ, ദാമ്പത്യത്തില്‍ പങ്കാളിയ്ക്കുവേണ്ട പ്രാധാന്യം നല്കാന് ഈ നക്ഷത്രക്കാര്‍ ഒരിക്കലും മടിക്കുകയില്ല. നല്ല ദാമ്പത്യം നിലനിര്‍ത്താനും ശ്രദ്ധിക്കുന്നവരായിരിക്കും ഇവര്‍.
രോഹിണി
ബ്രഹ്മാവിന്റെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പൊതുവില്‍ സമാധാന പ്രിയര്‍ ആയിരിക്കും. കൂടാതെ, സത്യസന്ധരായിരിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. ഏതൊരു വ്യക്തിയ്ക്കും രോഹിണി നക്ഷത്രക്കാരെ കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കും. അത്രയ്ക്കും സത്യസന്ധരും വിശ്വസ്തരുമാണ് ഈ നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ദാമ്പത്യത്തിലും ഇതേ രീതി പിന്തുടരാന് താല്പര്യപ്പെടുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. പ്രത്യേകിച്ച്, ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്നവരും. ഭര്‍ത്താവിനെ മറ്റുള്ളവരുടെ മുന്പില് കുറ്റം പറയാത്തവരും, എല്ലായ്പ്പോഴും ഭര്‍ത്താവിന് വേണ്ടി നിലനില്ക്കുന്നവരുമായിരിക്കും. അതിനാല്‍ തന്നെ, ഏത് ആപത്തിലും, പ്രതിസന്ധിഘട്ടത്തിലും ഭര്‍ത്താവിനെ കൈവിടാതെ നഒപ്പം നില്‍ക്കുന്നവരായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍.
മകം
വളരെയധികം നേതൃഗുണം ഉള്ളവരും മറ്റുള്ളവരെ നയിക്കാനും ഭരിക്കാനും ശേഷിയുള്ളവരുമാണ് മകം നക്ഷത്രക്കാര്‍. കൂടാതെ, ധൈര്യശാലികളുമായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. ആത്മാഭിമാനം നിലനിര്‍ത്തുന്നവരും, അതുപോലെ, കുടുംബ ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നവര് കൂടിയാണ് മകം നക്ഷത്രക്കാര്‍. കൂടാതെ, വിശ്വസ്ഥരും, ആത്മാര്‍ത്ഥത പുലര്ത്തുനന്വരുമായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. അതിനാല്‍, ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതാണ്. ഭര്‍ത്താവിന് ഏതൊരു വിഷമഘട്ടം ഉണ്ടായാലും താങ്ങും തണലുമായി ഈ നക്ഷത്രക്കാര്‍ ഒപ്പം നിലനില്ക്കുന്നതായിരിക്കും.
കാര്‍ത്തിക
അഗ്നി ദേവന്റെ നക്ഷത്രമാണ് കാര്‍ത്തിക. ശക്തമായ വ്യക്തിത്വ നിലനിര്‍ത്തുന്നവരാണ് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നവര്‍ കൂടായിയിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. വിദ്യാസമ്പന്നരായിരിക്കും. ഒട്ടനവധി കഴിവുകളുള്ള നക്ഷത്രക്കാര്‍ കൂടിയാണ് ഇവര്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും, വിശ്വസ്ഥരുമാണ് ഈ നക്ഷത്രക്കാര്‍.അ തിനാല്‍, ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ദാമ്പത്യത്തിനും പ്രാധാന്യം നല്കുന്നവരുമായിരിക്കും. പങ്കാളിയെ മനസ്സിലാക്കുന്നവരായിരിക്കും. അതിനാല്‍, പങ്കാളിയുടെ പ്രശ്നങ്ങളും ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഏതൊരു പ്രതിസന്ധിയിലും പങ്കാളിയുടെ ഒപ്പം നില്‍ക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.



Click it and Unblock the Notifications
