മേടം, മിഥുനം, കന്നി ഉള്‍പ്പടെ ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ കടുക്കുന്ന രാശിക്കാര്‍ ഇവരാണ്

ദാമ്പത്യ ജീവിതം എന്നത് എപ്പോഴും വളരെയധികം ക്ഷമയോടേയും ശ്രദ്ധയോടേയും കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പരസ്പര വിശ്വാസവും ക്ഷമയും എല്ലാം ജീവിതത്തില്‍ കൊണ്ട് വരുക വഴി മാത്രമേ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുകയുള്ളൂ. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോവുമ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമാവുന്നത്.

എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. പ്രത്യേകിച്ച് ബന്ധങ്ങളുടെ കാര്യത്തില്‍. ഉയര്‍ച്ച താഴ്ചകള്‍ ഏത് ജീവിതത്തിലും സംഭവിക്കാം. എന്നാല്‍ ഓരോ രാശിക്കാരും ദാമ്പത്യ ബന്ധത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Relationship Challenges
Photo Credit: Ai generated

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ വളരെയധികം വികാരഭരിതരായിരിക്കും. എളുപ്പത്തില്‍ ഓരോ കാര്യത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായിരിക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ക്ഷമയില്ലായ്മ ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അത് തന്നെയാണ് പലപ്പോഴും പങ്കാളിയുടെ അനിഷ്ടത്തിലേക്ക് നയിക്കുന്നതും. അതിന്റെ ഫലമായി ദാമ്പത്യത്തില്‍ ഇഷ്ടക്കേടുകളുണ്ടാവാം. അത് പിന്നീട് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആണ് മേടം രാശിക്കാരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്.

ഇടവം (ഏപ്രില്‍ 20- മേയ് 20)
ഇടവം രാശിക്കാര്‍ എപ്പോഴും സ്ഥിരത ആഗ്രഹിക്കുന്നവരാണ്. അവരുടെ ദിനചര്യയില്‍ നിന്ന് മാറുന്നതിനും ഇവര്‍ ശ്രമിക്കുകയില്ല. മാത്രമല്ല പലപ്പോഴും ഒരു ബന്ധത്തിന്റെ വളര്‍ച്ച ഇവര്‍ ആഗ്രഹിക്കുന്ന തരത്തിലായിരിക്കും. പക്ഷേ അതില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ അത് പിന്നീട് ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. മാത്രമല്ല അത് ആ ബന്ധത്തില്‍ കൂടുതല്‍ വെല്ലുവിളികളും ഉ്ണ്ടാക്കുന്നു. ഇതെല്ലാം ബന്ധം വഷളാവുന്നതിലേക്കാണ് എത്തിക്കുന്നത്.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ പലപ്പോഴും ആകര്‍ഷകമായ കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. കൂടാതെ ആശയവിനിമയത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് അല്‍പം കൂടുതല്‍ ശ്രദ്ധ ആവശ്യമായിരിക്കും. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോള്‍ അത് പലപ്പോഴും വൈകാരിക അകല്‍ച്ച സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ജീവിതത്തില്‍ ഉണ്ടാവാം. ഇത് നിരവധി വെല്ലുവിളികള്‍ സൃഷ്ടിക്കാം. സാമ്പത്തിക പ്രതിസന്ധികളിലേക്ക് നിങ്ങളെത്തുന്നതിന് വരെ ഇത് കാരണമാകും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അവര്‍ വളരെയധികം സെന്‍സിറ്റീവ് ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല വിധത്തിലുള്ള വൈകാരിക അരക്ഷിതാവസ്ഥ ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങളെ വ്യക്തിപരമായി എടുക്കുകയും അത് പ്രതിസന്ധികള്‍ ഉണ്ടാക്കുമ്പോള്‍ ആ ബന്ധത്തില്‍ നിന്ന് തന്നെ പിന്‍വാങ്ങുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നതും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങളും പ്രശംസയും ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ പലപ്പോഴും വൈകാരികമായ കാര്യങ്ങളാണ് ഇവര്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നതും. എന്നാല്‍ അതിന് പങ്കാളി പ്രാധാന്യം നല്‍കാത്ത അവസ്ഥയില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി ആ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതില്‍ സംശയം വേണ്ട.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ വളരെയധികം ചിന്തിക്കുന്നവരായിരിക്കും. എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും അവരുടെ പങ്കാളിയുടെ ഏത് കാര്യത്തേയും വിമര്‍ശിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും പ്രതിസന്ധികളും സൃഷ്ടിക്കുന്നു. അമിതമായി ഒരു കാര്യത്തിലും ജാഗ്രത പുലര്‍ത്താതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സമാധാനം ആവശ്യപ്പെടുന്ന വ്യക്തികളായിരിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അത് പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന സ്വഭാവമായിരിക്കും പങ്കാളികളുടേത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വൈകാരികത പോലും പലപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാക്കുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ ആഴത്തില്‍ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നവരുമായിരിക്കും. എന്നാല്‍ ഇവര്‍ക്കുള്ള ഏറ്റവും മോശം സ്വഭാവം എന്താണെന്ന് വെച്ചാല്‍ ഇവര്‍ വളരെയധികം അസൂയയുള്ളവരായിരിക്കും. അത് തന്നെയാണ് ജീവിതത്തില്‍ ഇവരെ കുഴിയില്‍ ചാടിക്കുന്നതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ബന്ധങ്ങളിലെ തീവ്രത വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തും.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ എപ്പോഴും ഉത്തരവാദിത്വങ്ങളെ ഭയക്കുന്നു. എപ്പോഴും ചിരിച്ച് സന്തോഷിച്ച് മാത്രമേ ജീവിക്കാന്‍ പാടുള്ളൂ എന്ന ചിന്ത ഇവരിലുണ്ടാവുന്നു. എന്നാല്‍ വളരെയധികം സാഹസികരായിരിക്കും ഇവര്‍. ഇത് ബന്ധത്തില്‍ പലപ്പോഴും ഒരു വെല്ലുവിളിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കൃത്യമായ രീതിയില്‍ മു്‌ന്നോട്ട് പോവുന്നതിന് പോലും സാധിക്കണം എന്നില്ല.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ എപ്പോഴും അവരുടെ ലക്ഷ്യങ്ങളിലും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക അടുപ്പത്തെ പ്രതിസന്ധിയിലാക്കിയേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബന്ധങ്ങളെ മികച്ച രീതിയില്‍ കൊണ്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കണം എന്നില്ല. അത് ജീവിതത്തിലെ ഒരു പ്രധാന വെല്ലുവിളിയായി മാറാം.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ ഏത് കാര്യത്തേയും വളരെയധികം ചിന്തിച്ച് മാത്രം തീരുമാനിക്കുന്നവരാണ്. അത് മാത്രമല്ല സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുമായിരിക്കും. എന്നാല്‍ വൈകാരികമായി പങ്കാളിയെ ചേര്‍ത്ത് നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കണം എന്നില്ല. വൈകാരിക പ്രകടനത്തില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ പങ്കാളി ആഗ്രഹിക്കുന്നത് പോലെ ഇവര്‍ സ്‌നേഹം പ്രകടിപ്പിക്കാത്തത് കൂടുതല്‍ മാറ്റങ്ങളും വെല്ലുവിളികളും കൊണ്ട് വരുന്നു.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് സ്വപ്‌നതുല്യമായ ജീവിതമാണ് എപ്പോഴും ലഭിക്കുന്നത്. മാത്രമല്ല ഇവര്‍ എപ്പോഴും പ്രണയിക്കുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കാറില്ല. അത് പങ്കാളിയുടെ മനസ്സില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് അകല്‍ച്ചയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് തന്നെയാണ് ഇവരുടെ ജീവിതത്തിലുണ്ടാവുന്ന വെല്ലുവിളിയും

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion