Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഒരേ തരത്തിലുള്ള ആളുകളോട് ആകര്‍ഷണം; പിന്നില്‍ പ്രപഞ്ചശക്തിയോ? വേദ ജ്യോതിഷം പറയുന്നത്
Astrology Behind Attraction: ആകര്‍ഷണം തോന്നുന്ന ആളുകള്‍ക്കെല്ലാം ചില പൊതുവായ സ്വഭാവങ്ങളോ സ്വഭാവങ്ങളോ ഉണ്ടാകുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ. പ്രണയം തന്നെയാകണമെന്നില്ല. നിത്യജീവിതത്തില്‍ ചിലരോട് നമുക്ക് ആകര്‍ഷണം തോന്നാം. അത് സ്വാഭാവികമാണ്. അത് കുറച്ചുസമയം കഴിഞ്ഞ് ഇല്ലാതാകുകയും ചെയ്യും. ആകര്‍ഷണം തോന്നുന്നവര്‍ തികച്ചും അപരിചിതര്‍ ആയിരിക്കുകയും ചെയ്യാം. എന്നാല്‍ ആലോചിച്ച് നോക്കിയാല്‍ ഓരോ വ്യക്തികള്‍ക്കും ആകര്‍ഷണം തോന്നുന്നവര്‍ക്ക് ചില പൊതുവായ സ്വഭാവസവിശേഷതകള്‍ ഉണ്ടെന്ന് കാണാം. കുറച്ചുകൂടി വിശദമായി അന്വേഷിച്ചാല്‍ ഇവര്‍ ഒരേ രാശിയിലോ നക്ഷത്രത്തിലോ ഉള്ള ആളുകള്‍ ആണെന്നും കാണാം. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്. പ്രപഞ്ചശക്തിയുടെ കളികളാണോ അത്. ജ്യോതിഷം അതിനെക്കുറിച്ച് എന്താണ് പറയുന്നത് നോക്കാം.

ആകര്‍ഷണത്തിന് പിന്നിലെന്താണ്?
എങ്ങനെയാണ് ഒരു വ്യക്തിക്ക് മറ്റൊരാളോട് ആകര്‍ഷണം തോന്നുന്നത്. അവരിലെ സവിശേഷമായ ഊര്‍ജത്തോടും സ്വഭാവസവിശേഷതകളോടും ഒത്തുപോകുന്ന ഒരാളെ കാണുമ്പോഴാണ് ആകര്‍ഷണം ഉണ്ടാകുന്നത്. അതില്‍ രാശികളും രാശിപരമായ പ്രത്യേകതകളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഉദാഹരണത്തിന് ചിങ്ങം രാശിക്കാരായ ഒരാള്‍ക്ക് അവരുടെ പ്രത്യേകതകളുമായി ചേര്‍ന്നുപോകുന്ന ധനു, മേടം രാശികളില്‍ പെട്ട ആളുകളോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. അവരിലെ ഊര്‍ജം ചിങ്ങം രാശിക്കാരുടെ ഊര്‍ജത്തിന് പൂരകമായി വരും. സ്വഭാവസവിശേഷതകളിലെ ചേര്‍ച്ച മാത്രമല്ല, ഇവരുടെ രാശികള്‍ പരസ്പരം വ്യക്തിത്വത്തെ ബാലന്‍സ് ചെയ്യുകയോ കൂടുതല്‍ മെച്ചപ്പെടുത്തുകയോ ചെയ്യുന്ന അവസ്ഥയിലാണ് അവര്‍ക്കിടയില്‍ ഒരു ആകര്‍ഷണം ഉണ്ടാകുന്നത്. സാഹസികതയോടും സ്വാതന്ത്ര്യത്തോടും അടങ്ങാത്ത ആവേശമുള്ളവര്‍ സ്വാഭാവികമായി അതിനോട് ചേരുന്ന സ്വഭാവഗുണങ്ങള്‍ ഉള്ള ധനു രാശിയില്‍ പെട്ടവരില്‍ ആകൃഷ്ടരാകും.
ആകര്‍ഷണത്തില്‍ ഗ്രഹനിലയ്ക്ക് പങ്കുണ്ടോ?
ഗ്രഹനിലയ്ക്കും മറ്റൊരാളോട് തോന്നുന്ന ആകര്‍ഷണത്തില്‍ പങ്കുണ്ടെന്ന് വേദ ജ്യോതിഷം പറയുന്നു. ഗ്രഹനിലയിലെ പൊരുത്തം അനുസരിച്ചാണ് ചിലര്‍ക്കിടയില്‍ അടുപ്പമുണ്ടാകുന്നത്. ചിലയാളുകള്‍ അവര്‍ക്ക് യോജിച്ച ചിലരോട് മാത്രമേ ഒത്തുപോകുകയുള്ളു. ഗ്രഹനിലയിലെ ഗ്രഹസ്ഥാനങ്ങളും രാശിപ്പൊരുത്തവുമാണ് ഇവിടെ സ്വാധീനം ചെലുത്തുന്നത്. ഒരാളുടെ ഗ്രഹനിലയ്ക്ക് ഏതെങ്കിലുമൊരു പ്രത്യേക രാശിയോട് വളരെയധികം ചേര്‍ച്ചയുണ്ടെങ്കില്‍ ആ രാശിയില്‍ പെട്ട ആളുകളോടും അവര്‍ക്ക് തിരിച്ചും ആകര്‍ഷണമുണ്ടാകുന്നത് സ്വാഭാവികമാണ്. അവരുടെ ഗ്രഹനിലയിലെ പൊരുത്തം അവര്‍ക്കിടയില്‍ കാന്തികമായ ആകര്‍ഷമുണ്ടാക്കുകയും അവര്‍ക്ക് പരസ്പരം പരിചയമുള്ളത് പോലെ തോന്നുകയും ചെയ്യും.
അപൂര്‍ണമായ ചിലത് പൂര്‍ത്തിയാക്കാനും
ഒരാളുടെ വ്യക്തിപരമായ വളര്‍ച്ചയും അവരിലെ അപൂര്‍ണമായ ചിലതും അവര്‍ക്ക് ആകര്‍ഷണം തോന്നുന്നതിനെ സ്വാധീനിക്കാം. ഉദാഹരണത്തിന് ഒരേ രാശിയിലോ നക്ഷത്രത്തിലോ പെട്ടെ ആളോട് വീണ്ടും വീണ്ടും നമുക്ക് ഇഷ്ടം തോന്നാം. ഒരുപക്ഷേ അവരില്‍ നിന്നും നമുക്ക് പഠിക്കേണ്ടതായിട്ടുള്ള ചില ജീവിതപാഠങ്ങള്‍ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ എന്തെങ്കിലുമൊരു പ്രശ്‌നം പരിഹരിക്കപ്പെടാനുണ്ടാകാം. വ്യക്തിപരമായ വളര്‍ച്ചയ്‌ക്കോ ചില മുറിവുകള്‍ ഉണക്കുന്നതിനോ ആ രാശിയില്‍ പെട്ടവര്‍ വേണമെന്നുണ്ടാകാം. ഉദാഹരണത്തിന് വൃശ്ചികം രാശിയില്‍ പെട്ട ആളോട് അടിക്കടി ആകര്‍ഷണമുണ്ടാകുന്നുണ്ടെങ്കില്‍ ആഴത്തിലുള്ള വൈകാരിക ബന്ധത്തിനും പരിവര്‍ത്തനത്തിനും ഉതകുന്ന ഒരു ബന്ധം നിങ്ങള്‍ക്ക് ആവശ്യമാണ് എന്നതായിരിക്കും അത് ഉദ്ദേശിക്കുന്നത്. വൃശ്ചികം രാശിക്കാരുടെ പ്രത്യേകതയായ തീവ്രവും പരിവര്‍ത്തനാത്മകവുമായ പ്രകൃതം അവിടെ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











