Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
ഈ 8 നാളുകാരില്‍ നിങ്ങളുണ്ടോ? ദാമ്പത്യം ദുരിതം നല്കുന്ന പെണ്നക്ഷത്രക്കാര്
വിവാഹത്തേയും വിവാഹ ജീവിതത്തേയും കുറിച്ച് നിരവധി പ്രതീക്ഷകളുമായാണ് ഓരോരുത്തരും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ പല വിധത്തിലുള്ള കാരണങ്ങളാല്‍ പലരുടേയും ദാമ്പത്യം പകുതിയില്‍ നിന്ന് പോവുന്നു. എന്നാല്‍ അതിന് ജ്യോതിഷത്തിലുള്ള പങ്ക് ഒട്ടും വിസ്മരിക്കാനാവുന്നതല്ല. ദാമ്പത്യജീവിതത്തില്‍ ഉണ്ടാവുന്ന പല താളപ്പിഴകളും പലപ്പോഴും ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന്റെ അവസാനം പലരും വിവാഹമോചനം എന്ന ഘട്ടത്തിലേക്ക് എത്തുകയും ചെയ്യും.
എന്നാല്‍ വിവാഹത്തേയും വിവാഹ മോചനത്തേയും സ്വാധീനിക്കുന്ന ചില നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ട്. പലപ്പോഴും ഇവയുടെ സ്വാധീനം നമ്മുടെ ദാമ്പത്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നു. ഭര്‍ത്താവിനാല്‍ തന്നെ ഇവര്‍ പല വിധത്തില്‍ ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള ചില നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വിവാഹത്തേക്കാള്‍ വിവാഹമോചനത്തിനാണ് സാധ്യത കൂടുതല്‍. ഇവര്‍ പങ്കാളിയെക്കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. മാത്രമല്ല മനോവിഷമം വര്‍ദ്ധിക്കുന്ന അവസ്ഥകളും ഇവരുടെ ജീവിതത്തിലുണ്ടായേക്കാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തേക്കാള്‍ വിവാഹ ജീവിതത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് ഇത് എത്തുന്നത്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്കും പലപ്പോഴും വിവാഹമോചനത്തിനുള്ള സാധ്യതയുണ്ട്. പങ്കാളിക്കൊപ്പം ജീവിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പൊരുത്തക്കേടുകള്‍ക്കും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള ദുരിതങ്ങളും വിഷമങ്ങളും ഈ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരും. അതുമാത്രമല്ല മാനസികമായ അകല്‍ച്ചയും പലപ്പോഴും പങ്കാളിയുമായി ഉണ്ടായിരിക്കും. അതിനാല്‍ ഇവര്‍ വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് ഭര്ത്താക്കന്മാരുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ വന്ന് ചേരാം. പലപ്പോഴും മനസമാധാനം പോലും ഇല്ലാത്ത അവസ്ഥ പല സ്ത്രീകളിലും ഉണ്ടാവാം. ഗ്രഹമാറ്റങ്ങളും ഗ്രഹങ്ങളുടെ സ്ഥാനവും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പലപ്പോഴും ഭര്‍ത്താവുമായി സ്ഥിരമായി തന്നെ പ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. പല തര്‍ക്കങ്ങളും പ്രശ്നങ്ങളും ഒഴിവാകാതെ നില്‍ക്കുന്നത് സ്ത്രീകളില്‍ തലവേദന സൃഷ്ടിക്കും.
പൂയം
പൂയം നക്ഷത്രക്കാരായ സ്ത്രീകള്‍ക്കും ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. മന:സമാധാനം ലഭിക്കാത്ത പല അവസ്ഥകളും ഇവരുടെ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും മക്കളുടെ കാര്യത്തിലുണ്ടാലുവ്വ ആശങ്ക വരെ ഇവരെ വിവാഹ മോചനത്തിലേക്ക് എത്തിക്കും. കാര്യങ്ങള്‍ കൃത്യമായി വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ വിവാഹ മോചനം എന്ന ഓപ്നിലേക്കാണ് എത്തുന്നത്.
ആയില്യം
ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് പൊതുവേ ഭര്‍ത്താവില്‍ നിന്ന് അകന്ന് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. പ്രശ്നങ്ങളില്‍ പെട്ടെന്ന് തളര്‍ന്ന് പോവുന്നവരായതിനാല് അതിന് പരിഹാരം കാണാന്‍ എത്രയും പെട്ടെന്ന് ശ്രമിക്കുക എന്നതാണ് ഇവര്‍ക്ക് മുന്‍പിലുള്ള വഴി. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രശ്നങ്ങളെ കൃത്യമായി നേരിടുന്നതിന് ഇവര്‍ക്ക് പ്രത്യേക ധൈര്യം ലഭിക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് അവര്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നത്. പലപ്പോഴും ഭര്‍ത്താവിന്റെ സ്വഭാവത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് ഇവരുടെ ജീവിതം തകര്‍ക്കുന്നത്. അതുകൊണ്ട് തന്നെ പിരിഞ്ഞ് താമസിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും കന്നിക്കൂറുകാര്‍ക്ക് വിവാഹമോചനതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവര്‍ വിവാഹത്തക്കുറിച്ച് ചിന്തിക്കാന്‍ തന്നെ വൈകുന്നു. എന്നാല്‍ വിവാഹ ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റുകള്‍ ഒരിക്കലും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ അനാവശ്യമായ മനക്ലേശങ്ങളും മറ്റും നിങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും തൃപ്തിക്കുറവുണ്ടാവുന്നു. ഭര്‍ത്താവിന്റെ സ്വഭാവത്തിലെ ഏറ്റക്കുറച്ചിലുകള്‍ അവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കില്‍ പോലും ഇവര്‍ വിവാഹജീവിതത്തില്‍ പ്രതിസന്ധികളുണ്ടായാല്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇവര്‍ക്ക് പങ്കാളിയെക്കൊണ്ട് ധാരാളം വിഷമങ്ങള്‍ അനുഭവിക്കേണ്ടതായി വരാം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
