Latest Updates
-
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ!
ജ്യോത്സ്യത്തിന് തെറ്റില്ല, സന്തോഷവും സമ്പത്തും വിവാഹശേഷം ഈ 7 നാളുകാര്‍ക്ക് വെച്ചടി വെച്ചടി കയറ്റം
വിവാഹം എന്നത് വളരെയധികം ആലോചിച്ച് കൈക്കൊള്ളേണ്ട ഒരു തീരുമാനമാണ്. പലപ്പോഴും എടുത്ത് ചാടി എടുക്കുന്ന തീരുമാനം ജീവിതത്തില്‍ പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. വേദജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ വിവാഹത്തിന്റെ കാര്യത്തില്‍ പലരും പൊരുത്തവും നാള് ചേര്‍ച്ചയും എല്ലാം നോക്കുന്നു. എന്നാല്‍ അതിലുപരി മനസ്സിന്റെ പൊരുത്തമാണ് ഏറ്റവും പ്രധാനം എന്നതും സത്യമാണ്. എങ്കിലും ചില ജന്മനക്ഷത്രക്കാര്ക്ക് വിവാഹ ശേഷമാണ് അവരുടെ ഭാഗ്യം ഉദിക്കുന്നത്.
പുരുഷ നക്ഷത്രക്കാരായ ഇത്തരം ചില നക്ഷത്രക്കാര്‍ 27 നാളുകളുടെ കൂട്ടത്തിലുണ്ട്. ഇവര്‍ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വിവാഹ ശേഷം നേടിയെടുക്കുന്നു. കൂടാതെ ഇവര്‍ പങ്കാളിക്കും ഭാഗ്യമായി മാറുന്നു. വേദ ജ്യോതിഷ പ്രകാരം പങ്കാളികള്‍ക്ക് ഭാഗ്യമായി കണക്കാക്കുന്ന പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള് ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരായ പുരുഷന്മാര് പലപ്പോഴും വളരെയധികം മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല സാഹസികരായ ഇവര്‍ പങ്കാളികള്‍ക്ക് ഭാഗ്യവും ഐശ്വര്യവും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തോടുള്ള ഇവരുടെ ആവേശകരമായ സമീപനം തന്നെയാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതും. പങ്കാളിക്ക് എല്ലാ തരത്തിലുള്ള പിന്തുണയും സുരക്ഷിതത്വവും അവര്‍ ഉറപ്പാക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാരായ പുരുഷന്മാര് പലപ്പോഴും വളരെയധികം സന്തോഷത്തോടെ കുടുംബ ജീവിതത്തില്‍ മുന്നോട്ട് പോവുന്നവരാണ്. മാത്രമല്ല തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും സ്ഥിരതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഇത്തരം സ്വഭാവം പങ്കാളിയുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സര്‍വ്വസൗഭാഗ്യം ആരംഭിക്കുന്നതും വിവാഹത്തിന് ശേഷം തന്നെയാണ്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരായ പുരുഷന്മാര് ഇച്ഛാശക്തിയുള്ളവരാണ്. കൂടാതെ എടുത്ത തീരുമാനത്തില്‍ എപ്പോഴും ഉറച്ച് നില്ക്കുന്നു. എന്നാല്‍ ചെറിയ രീതിയില്‍ അതിമോഹികള്‍ കൂടെയാണ്. എങ്കിലും അതിനെയെല്ലാം വിജയിക്കുന്ന തരത്തിലുള്ള ദാമ്പത്യ ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ജീവിത പങ്കാളികള്‍ ആഗ്രഹിക്കുന്നതുപോലെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ഇവരുടെ ഭാഗ്യമുദിക്കുന്നത് പലപ്പോഴും വിവാഹത്തിന് ശേഷമാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാരായ പുരുഷന്മാര് സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം കല്പ്പിക്കുന്നു. കൂടാതെ വാത്സല്യത്തോടെ ഏത് കാര്യത്തയേും സമീപിക്കുന്നതിനും ഇവര്‍ ശ്രമിക്കും. പങ്കാളികള്‍ തമ്മില്‍ അതിവൈകാരികമായി ബന്ധം സൃഷ്ടിച്ചെടുക്കുന്നതോടൊപ്പം അവരുടെ ജീവിതത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനും രോഹിണി നക്ഷത്രക്കാരായ പുരുഷന്മാര് ശ്രമിക്കുന്നു. സുസ്ഥിരമായ ജീവിതം പടുത്തുയര്‍ത്തുന്നതില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്.
പൂയ്യം
പൂയ്യം നക്ഷത്രക്കാരായ പുരുഷന്മാര് ഏറ്റവും അനുകൂലമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നവരാണ്. പലപ്പോഴും കരുതലോടെ പങ്കാളിയെ ചേര്‍ത്ത് പിടിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സ്ഥിരതയും സുരക്ഷിതത്വവും ഇവര്‍ ദാമ്പത്യ ജീവിതത്തില്‍ ഉറപ്പ് വരുത്തുന്നു. കൂടാതെ സ്വാതന്ത്ര്യത്തോടെ ഏത് കാര്യത്തെക്കുറിച്ചും പങ്കാളികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഇവരുടെ കടമയാണ്.
മകം
മകം നക്ഷത്രക്കാരായ പുരുഷന്മാര് ആത്മവിശ്വാസത്തിന്റെ നിറകുടമായിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും ആധികാരിത ഉറപ്പിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. കൂടാതെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ ജീവിതത്തില്‍ അതുപോലെയുള്ള കാര്യങ്ങളെ മുറുകെ പിടിക്കുന്നവരായിരിക്കും ഇവരുടെ പങ്കാളികളും. വൈകാരിക സ്ഥിരതയും സന്തോഷവും സമ്പത്തും എല്ലാം വിവാഹ ശേഷം ഇവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കും.
ചോതി
ചോതി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ ഏത് കാര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നവരായിരിക്കും. കൂടാതെ സ്വതന്ത്രമായി ചിന്തിക്കുന്നവരും ബുദ്ധിശക്തിയുള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല മാറ്റങ്ങളും ഇവരെ വളരെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ധാരണ ജീവിതത്തില്‍ അങ്ങോളം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇതെല്ലാം ദാമ്പത്യ ജീവിതം ശക്തമാക്കുകയും സന്തോഷകരമായ ദാമ്പത്യം നല്‍കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications