Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
പത്തില്‍ പത്ത് പൊരുത്തം നോക്കി വിവാഹം: പക്ഷേ 2025-ല്‍ ഇവര്‍ ഗതിപിടിയ്ക്കില്ല, ദാമ്പത്യം ദയനീയ പരാജയം
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ എപ്പോഴും വളരെയധികം ആലോചിച്ച് എടുക്കുന്ന തീരുമാനമാണ്. പലപ്പോഴും രണ്ട് വ്യക്തികള്‍ എന്ന് പോലെ തന്നെ രണ്ട് കുടുംബങ്ങളും ഒന്നിച്ച് ചേരുന്ന നിമിഷം തന്നെയാണ് ഓരോ വിവാഹവും. വിവാഹവും പ്രണയവും എല്ലാം മനുഷ്യജീവിതത്തിലെ ഭാഗമാണ്. തന്റെ ഇണയെ കണ്ടെത്തുക, വിവാഹം കഴിക്കുക, സന്തോഷത്തോടെ ജീവിക്കുക എന്നുള്ളതെല്ലാം എല്ലാവരുടേയും അവകാശവും കൂടിയാണ്. എന്നാല്‍ ജ്യോതിഷത്തിന് ഇതില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. കാരണം വിവാഹം തീരുമാനിക്കുമ്പോള്‍ തന്നെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ചെലുത്തുന്ന സ്വാധീനം അവിടെ ചര്‍ച്ചയാവുന്നു.
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഒരുങ്ങി നില്ക്കുമ്പോള് ഈ വര്‍ഷം സംഭവിക്കാനിരിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കാം. അതിലുപരി ചില രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യത്തില്‍ അതിഗൗരവത്തോടെയുള്ള ചില പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുകയും ചെയ്യുന്നു. അതിനെ മറികടക്കുന്നതിന് ക്ഷമയും, പരസ്പര ധാരണയും ആവശ്യമാണ് എന്നതും ശ്രദ്ധേയമാണ്. 2025-ല്‍ പക്ഷേ ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഏറ്റക്കുറച്ചിലുകളും അനുഭവപ്പെട്ടേക്കാം. പലപ്പോഴും പങ്കാളിയുമായുള്ള പ്രതിസന്ധികള്‍ രൂക്ഷമാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ദാമ്പത്യത്തിലെ ഉത്തരവാദിത്വങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് നിറവേറ്റാന്‍ സാധിക്കാതെ വരുന്നത് പ്രശ്നങ്ങളിലേക്ക് എത്തിക്കും. ആശയവിനിമയത്തിന്റെ അഭാവം ബന്ധങ്ങള്‍ ശിഥിലമാക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ 2025-ന്റെ തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കും. ഇത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം വൈകാരികമായി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നവരാണ്. പലപ്പോഴും അതുകൊണ്ട് തന്നെ പങ്കാളിയുമായി ഉണ്ടാവുന്ന ചെറിയ പ്രശ്നത്തിന്റെ പേരില്‍ പോലും ഇവര്‍ തളര്‍ന്ന് പോയേക്കാം. മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകളും അരക്ഷിതാവസ്ഥയും ഇവരുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിയ്ക്കും. പരസ്പരം വൈകാരികമായുണ്ടാവുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ പോവുന്നത് ഇവരുടെ ജീവിതം പരാജയത്തിലേക്ക് എത്തിയ്ക്കും. കര്‍ക്കിടകം രാശിക്കാര്‍ പതിയേ അവരുടെ സ്വന്തം ലോകത്തേക്ക് ഒതുങ്ങിപ്പോവുകയും ചെയ്യുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിയെ ഭരിക്കുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ എപ്പോഴും സന്തോഷവും സമാധാനവും സമ്പത്തുമാണ് ഉണ്ടാവുക എന്ന ധാരണയാണ് പലര്‍ക്കും എന്നാല്‍ പലപ്പോഴും 2025-ല്‍ അതിന് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം. ബന്ധങ്ങളിലെ സന്തുലിതാവസ്ഥയും ഐക്യവും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. അത് മാനസിക പിരിമുറുക്കത്തിനും ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനും കാരണമാകുന്നു. ഐക്യം നിലനിര്‍ത്തുന്നതിനും പരസ്പര സ്നേഹം നിലനിര്‍ത്തുന്നതിനും നിരന്തരമായ സംസാരം ആവശ്യമായി വരുന്ന ഘട്ടത്തിലേക്ക് 2025-ല്‍ ഇവര്‍ എത്തും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ പലപ്പോഴും ദാമ്പത്യത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ അവരുടെ കരിയറിലും ജോലിയിലും നല്കുന്നു. ഇത് അവരുടെ ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. ദാമ്പത്യ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ഇത് വഴി നിങ്ങളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നതിലേക്ക് എത്തിക്കും. ജോലിയോടുള്ള അമിത ആത്മാര്‍ത്ഥത കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വൈകാരികമായുള്ള അഭാവം നിങ്ങളുടെ ദാമ്പത്യത്തെ തകര്‍ക്കുന്നു. എപ്പോഴും പങ്കാളിയ്ക്കായി സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. നിരന്തരമായി അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അതിന് വേണ്ടി സമയം മാറ്റി വെയ്ക്കുകയും വേണം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ ദാമ്പത്യ ജീവിതം 2025-ല്‍ ഒരു വെല്ലുവിളിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് ഇവര്‍ക്ക് എത്താന്‍ സാധിക്കുകയില്ല. മാത്രമല്ല അതുമായി വിട്ടുവീഴ്ച ചെയ്യുന്നതിനോ പൊരുത്തപ്പെടുന്നതിനോ ഇവര്‍ തയ്യാറാവുകയും ഇല്ല. ഇത് കൂടുതല്‍ തെറ്റിദ്ധാരണകളിലേക്കും പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. 2025-ല്‍ ഇത്തരം പ്രശ്നങ്ങള്‍ രാശിപ്രകാരം കൂടുതല്‍ രൂക്ഷമാവുന്നു. കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ പലപ്പോഴും പങ്കാളിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത ഒരു വര്‍ഷമായി 2025 മാറും. യാഥാര്‍ത്ഥ്യമാകാത്ത പ്രതീക്ഷകള്‍ പങ്കാളിക്ക് നല്‍കുകയും പ്രശ്നങ്ങള്‍ അറിഞ്ഞ് കൊണ്ട് തന്നെ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും വൈകാരികമായി നിങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാത്തത് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളുടെ ദാമ്പത്യത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി വാദിച്ച് കൊണ്ടേ ഇരിക്കും. ഇതെല്ലാം ദാമ്പത്യത്തെ തകര്‍ച്ചയുടെ വക്കിലേക്കെത്തിക്കും.



Click it and Unblock the Notifications