Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
വിവാഹത്തോടെ ശുക്രനുദിക്കുന്നവര്: 5 നാളിന്റെ കാര്യത്തില്‍ മാറ്റമില്ല, കൈവെക്കുന്നതെല്ലാം കൂടെപ്പോരും
വിവാഹം എന്നത് വളരെയധികം ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. പലപ്പോഴും ആലോചനയില്ലാത്തതും എടുത്ത് ചാട്ടവും തന്നെയാണ് വിവാഹ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. മാനസികമായ പൊരുത്തമാണ് മറ്റേതൊരു പൊരുത്തത്തേക്കാള്‍ അനിവാര്യം എന്ന് നമുക്കറിയാം. എങ്കിലും ജാതകപ്രകാരം നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരും. വിവാഹം കഴിക്കുന്ന പ്രായം പോലും വളരെയധികം പ്രധാനപ്പെട്ടതാണ്. നക്ഷത്രപ്രകാരം ചിലര്‍ക്ക് വിവാഹം വളരെ നേരത്തെ നടക്കുന്നു.
അതിന് പിന്നില്‍ ജ്യോതിഷപരമായ ചില കാര്യങ്ങളുണ്ട്. എപ്പോഴും വിവാഹം എന്ന് പറയുന്നത് ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഒരു വ്യക്തിയുടെ ജീവിതത്തേയും സന്തോഷത്തേയും സ്ഥിരത ജീവിത വിജയം എന്നിവയെ എല്ലാം സ്വാധീനിക്കുന്നു. നേരത്തെയുള്ള വിവാഹത്തിന് വേണ്ടി ചില രാശിക്കാര്‍ക്ക് യോഗം കാണുന്നു. ഇതാകട്ടെ ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യങ്ങളും നല്കുന്നു. ചില നക്ഷത്രക്കാര്‍ക്ക് അതിനുള്ള യോഗം കാണുന്നു. അവര്‍ ആരൊക്കെയെന്നും എന്തുകൊണ്ട് വിവാഹം നേരത്തെ വേണമെന്നും നമുക്ക് നോക്കാം.

അശ്വതി
അശ്വിനി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് വിവാഹം വളരെ വേഗം നടക്കുന്നതിനുള്ള യോഗം ഉണ്ട്. അത് മാത്രമല്ല ഇവര്‍ വളരെയധികം കുടുംബത്തില്‍ കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല ഇവര്‍ക്ക് താമസിച്ചാണ് വിവാഹം നടക്കുന്നതെങ്കില്‍ അത് പലപ്പോഴും ബന്ധങ്ങളില്‍ അസ്ഥിരതയുണ്ടാക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വിവാഹം നേരത്തെ നടന്നാല്‍ അത് പങ്കാളിയ്ക്കും ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. കൂടാതെ വിജയകരമായ ഒരു ദാമ്പത്യം നിലനിര്‍ത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വിവാഹത്തോടെ ഉണ്ടാവുന്നു. പ്രണയിക്കുന്നതിന് ഇവര്‍ വളരെ അനുയോജ്യരാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ ഇവര്‍ അഭിവൃദ്ധി പ്രാപിക്കുന്നത് വിവാഹത്തിന് ശേഷമാണ്. മാത്രമല്ല പങ്കാളിയുടെ ക്ഷേമവും ഐശ്വര്യവും എല്ലാം വിവാഹത്തോടെയാണ് ഇവരില്‍ പടി കയറി എത്തുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് നേരത്തെയുള്ള വിവാഹം ഗുണകരമാണെന്നാണ് വിശ്വാസം.
മകം
മകം നക്ഷത്രക്കാര്‍ക്ക് കരിയര്‍ ആയിരിക്കും ഇവരുടെ ആത്യന്തിക ലക്ഷ്യം, കരിയറില്‍ ഉയരത്തില്‍ എത്തുന്നതിന് വേണ്ടിയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. അധികാരത്തോടെ ഇടപെടുക എന്നതാണ് ഇവരുടെ സ്വഭാവം. അതുകൊണ്ട് തന്നെ നേരത്തെയുള്ള വിവാഹത്തെക്കുറിച്ച് ഇവര്‍ എപ്പോഴും ചിന്തിക്കുന്നു. ഇത് കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിനും സ്ഥിരത ഉറപ്പ് വരുത്തുന്നതിനും ഇവരെ സഹായിക്കുന്നു. വൈകാരികവും സാമ്പത്തികവുമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതിനെല്ലാം കാരണം ഈ നക്ഷത്രക്കാര്‍ തന്നെയാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ വളരെയധികം സ്വതന്ത്ര ചിന്താഗതിക്കാരും അതുപോലെ തന്നെ ഇച്ഛാശക്തിയുള്ളവരാണ്, ഇത് ചിലപ്പോള്‍ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. ഇവരെ വിവാഹം കഴിക്കുന്നത് വഴി പങ്കാളിയുടെ ജീവിതത്തിലും ഉയര്‍ച്ചയുടെ ഘട്ടങ്ങള്‍ തന്നെയാണ്. മാത്രമല്ല നേരത്തെയുള്ള വിവാഹം അവര്‍ക്ക് ശക്തമായ സൗഹൃദവും ദീര്‍ഘകാല സന്തോഷവും നല്കുന്നു. കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ സാഹചര്യം ഇവര്‍ക്ക് കുടുംബത്തില്‍ ഉണ്ടാവുന്നു.
മൂലം
മൂലം നക്ഷത്രക്കാരുടെ വിവാഹം വളരെ എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നാണ്. അതിന് പിന്നില്‍ പലപ്പോഴും പല വിധത്തിലുള്ള ഗ്രഹസ്വാധീനങ്ങളും ഉണ്ടായിരിക്കാം. ഏത് വെല്ലുവിളിയേയും നേരിടുന്നതിന് ഇവര്‍ എപ്പോഴും തയ്യാറാവുന്നു. അതുകൊണ്ട് തന്നെ വിവാഹം എന്നത് ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ വിവാഹത്തോടെ ഇവര്‍ക്ക് ഐശ്വര്യവും വെച്ചടി വെച്ചടി ഉയര്‍ച്ചയും ഉണ്ടാവും. വിവാഹം എന്തുകൊണ്ടാണ് ഇവരില്‍ നേരത്തെ നടക്കണം എന്ന് പറയുന്നത് എന്നതിന് പിന്നില്‍ പലപ്പോഴും ഗ്രഹദോഷങ്ങളും കാലതാമസവും ഒഴിവാക്കുന്നതിനും ജ്യോതിഷ ദോഷങ്ങള്‍ നേരത്തെയുള്ള വിവാഹത്തിലൂടെ ലഘൂകരിക്കുന്നതിനും സാധിക്കുന്നു എന്നതാണ്.



Click it and Unblock the Notifications