Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വിവാഹശേഷം പ്രാരാബ്ധം വര്‍ദ്ധിക്കുന്നവര്‍, സമാധാനം നഷ്ടപ്പെടുന്നവര്‍ ഈ നക്ഷത്രക്കാര്‍
4 zodiac signs that may Struggle with peace and prosperity after marriage: വിവാഹം മിക്കവരുടെയും സ്വപ്നമാണ്. വിവാഹശേഷം സുഖജീവിതം നയിക്കാന്‍ സാധിക്കുക എന്നത് ഭാഗ്യമാണ്. എന്നാല്‍, പലരുടെയും സമാധാനം നഷ്ടപ്പെടുന്നത് വിവാഹശേഷമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. നിരന്തരം എത്ര ശ്രമിച്ചാലും ശരിയായ ഫലം ലഭിക്കാത്ത അവസ്ഥയും ചിലരില്‍ ഉണ്ടായേക്കാം.

ജ്യോതിഷപ്രകാരം, വിവാഹശേഷം കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന നക്ഷത്രക്കാരെകുറിച്ച് പറയുന്നുണ്ട്. ദാമ്പത്യത്തിലും ഇവര്‍ക്ക് സമാധാനക്കുറവ് ഉണ്ടായേക്കാം. അതുപോലെ, സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടുന്നത് മാനസിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ചോതി
രാശിചക്രത്തിലെ പതിനഞ്ചാമത്തെ നക്ഷത്രമാണ് ചോതി നക്ഷത്രം. തുലാം രാശിയില്‍ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രക്കാര്‍ പൊതുവേ ശാന്ത സ്വഭാവക്കാരാണ്. ബുദ്ധിശാലികളും സത്യസന്ധരുമാണ്. എല്ലായ്പ്പോഴും നീതിബോധം നിലനിര്‍ത്തുന്നവരും ആയിരിക്കും. എന്നിരുന്നാലും വിവാഹശേഷം സമാധാനം നഷ്ടപ്പെടാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പൊതുവില്‍ സാമ്പത്തിക പ്രാരാബ്ധം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത നക്ഷത്രക്കാര്‍ കൂടിയാണ് ചോതി നക്ഷത്രക്കാര്‍. പക്ഷേ, വിവാഹശേഷം ഇതിലെല്ലാം മാറ്റം വരുന്നതാണ്. വരവിനേക്കാളധികം ചിലവ് ഇവരെ അലട്ടും. മാനസിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. നിരന്തരം കടം വാങ്ങേണ്ട അവസ്ഥയും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായേക്കാം. കഷ്ടപ്പാടുകള്‍ ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. പണത്തെക്കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടമാകുന്ന ദിനങ്ങളും ഈ നക്ഷത്രക്കാരില്‍ ഉണ്ടാകാന്‍ സാധ്യത.
വിശാഖം
ജ്യോതിഷശാസ്ത്രത്തില്‍ പതിനാറാമത്തെ നക്ഷത്രമായി കണക്കാക്കുന്നത് വിശാഖം നക്ഷത്രക്കാരെയാണ്. തുലാം രാശിയിലാണ് വിശാഖം നക്ഷത്രവും സ്ഥിതി ചെയ്യുന്നത്. പൊതുവേ ധാര്യശാലികളും വിശ്വസ്ഥരുമായിട്ടുള്ള നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രക്കാര്‍. ഇവര്‍ വിവാഹം കഴിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. പലപ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കും കയ്യില്‍ പണം തികയാത്ത അവസ്ഥ ഇവരില്‍ ഉണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധിയാല്‍ വിഷമിക്കുന്ന സന്ദര്‍ഭവും ഉണ്ടാകാന്‍ സാധ്യത. പണം കയ്യില്‍ വന്നാലും, അതിനൊത്ത ചിലവുകള്‍ ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. അതിനാല്‍, പണത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഇവരെ അലട്ടുന്നതാണ്. പങ്കാളിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇവരെ അലട്ടുന്നതാണ്.
ഉത്രം
ജ്യോതിശാസ്ത്രത്തില്‍ പന്ത്രണ്ടാമത്തെ നക്ഷത്രമാണ് ഉത്രം. ചിങ്ങം രാശിയില്‍ സ്ഥിതി ചെയ്യുന്ന ഉത്രം നക്ഷത്രക്കാര്‍ ബുദ്ധിശാലികളും, സത്യസന്ധരും, നീതിബോധമുള്ളവരും ആയിരിക്കും. ധാരാളം സുഹൃത്തുക്കള്‍ ഉള്ള നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രം നക്ഷത്രക്കാര്‍. ഉത്രം നക്ഷത്രക്കാര്‍ വിവാഹം കഴിക്കുന്നതോടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ പലതും ഉണ്ടാകുന്നത്. സന്തോഷം നശിക്കാനും സാധ്യത. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം നിരന്തരം ഉണ്ടായേക്കാം. പ്രണയ വിവാഹമാണെങ്കില്‍ പോലും, ഇത്തരം പ്രശ്നങ്ങള്‍ ഈ നക്ഷത്രക്കാരെ നിരന്തരം വേട്ടയാടാനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. പ്രതീക്ഷിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം.
പുണര്‍തം
ജ്യോതിശാസ്ത്രത്തില്‍ നാലാമത്തെ നക്ഷത്രമാണ് പുണർതം നക്ഷത്രം. മിഥുനം രാശിയിലാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ പൊതുവേ സമാധാനപ്രിയരും, സന്തോഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ വിവാഹശേഷം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ നക്ഷത്രക്കാരെ പ്രതിസന്ധിയിലാക്കാന്‍ സാധ്യത. മാനസിക വിഷമങ്ങള്‍ ഇവരില്‍ വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. പലപ്പോഴും സന്തോഷം ലഭിക്കാത്ത സന്ദര്‍ഭങ്ങളും ഉണ്ടായേക്കാം.



Click it and Unblock the Notifications