Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
92 ശതമാനം വേര്‍പിരിയലുകളും ഉണ്ടാകുന്നത് ഇക്കാരണം കൊണ്ട്, സൈക്കോളജിസ്റ്റുകള്‍ പറയുന്ന കാരണങ്ങള്‍
Breakup Reasons: പങ്കാളികള്‍ക്കിടയില്‍ പൊരുത്തം ഇല്ലാതെ വന്നാല്‍ വേര്‍പിരിയുക എന്നത് ഇന്നത്തെ കാലത്ത് പുതിയൊരു കാര്യമല്ല. അതില്‍ പ്രായമോ, ദാമ്പത്യം എത്രകാലം പിന്നിട്ടുവെന്നതോ ഒരു ഘടകമല്ല. വേര്‍പിരിയലിന്റെ കാരണങ്ങള്‍ പലതായിരിക്കും. എങ്കിലും ബന്ധം വേര്‍പിരിയലിന് പിന്നില്‍ പൊതുവായ ചില കാരണങ്ങള്‍ ഉണ്ടെന്നാണ് സൈക്കോളജിസ്റ്റുകളും റിലേഷന്‍ഷിപ്പ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ദാമ്പത്യBreakup Reasons: ത്തില്‍ വേര്‍പിരിയല്‍ ഉണ്ടാക്കുന്ന സൈക്കോളജിസ്റ്റുകള്‍ പറയുന്ന പൊതുവായ ചില കാരണങ്ങള്‍ നോക്കാം.

അടുപ്പമില്ലായ്മ
ശാരീരികവും മാനസികവുമായ അടുപ്പം റൊമാന്റിക് ബന്ധങ്ങളില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ ശാരീരികവും മാനസികവുമായ അടുപ്പം കുറയുമ്പോള്‍ അത് അകല്‍ച്ചയ്ക്ക് കാരണമാകും. എത്ര ശ്രമിച്ചിട്ടും അടുപ്പം തിരിച്ചുവരുന്നില്ലെങ്കില്‍ അത് ബന്ധം വേര്പിരിയലിലേക്കാണ് നയിക്കുക. അടുപ്പമില്ലായ്മ വൈകാരികമായ അകല്‍ച്ചയ്ക്കും പങ്കാളികള്‍ക്കിടയിലെ ബന്ധം പതുക്കെ ഇല്ലാതാകുന്നതിലേക്കും നയിക്കും.
ആശയവിനിമയം ഇല്ലാതിരിക്കല്‍
ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക, വൈകാരിക സംഘര്‍ഷങ്ങള്‍ അവര്‍ തുറന്നുപറഞ്ഞെങ്കില്‍ മാത്രമേ പങ്കാളിക്ക് മനസ്സിലാകുകയുള്ളു. ആശവിനിമയത്തിലെ പോരായ്മ പലപ്പോഴും വേര്‍പിരിയലിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. അത് തെറ്റിദ്ധാരണയ്ക്കും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്കും വൈകാരികമായ അകല്‍ച്ചയിലേക്കും നയിക്കും. കാലം പോകെ, പരസ്പരം വിശ്വാസം നഷ്ടപ്പെടാനും, ബന്ധത്തിന്റെ അടിത്തറ ഇളകാനും അങ്ങനെ ബന്ധത്തില്‍ നല്ലതൊന്നും ഇല്ലാത്ത അവസ്ഥ സംജാതമാകാനും കാരണമാകും. ആശയവിനിമയത്തിലെ പാളിച്ച, വികാരങ്ങളും മനസ്സിലുള്ളതും ശരിയായി പ്രകടിപ്പിക്കാതിരിക്കുന്നതിലേക്കും പലതരം വികാരങ്ങളില്‍ മുങ്ങിപ്പോകുന്നതിലേക്കും പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിലേക്കും നയിക്കും.
മറ്റൊരു ബന്ധം
ഒരു ബന്ധത്തിന്റെ അടിത്തറ പരസ്പരമുള്ള വിശ്വാസമാണ്. അത് നഷ്ടമായാല്‍ ബന്ധം ഇല്ലാതാകും. മറ്റൊരു ബന്ധം കൊണ്ടോ വിശ്വാസം തകര്‍ക്കുന്ന മറ്റ് പ്രവൃത്തികള്‍ കൊണ്ടോ ദാമ്പത്യത്തില്‍ വിശ്വാസം തകരാം. തകര്‍ന്ന വിശ്വാസം തിരികെ കൊണ്ടുവരിക എളുപ്പമുള്ള കാര്യമല്ല. വേര്പിരിയലുകളുടെ കാരണങ്ങളില്‍ തുറന്നുപറച്ചില്‍ കഴിഞ്ഞാല്‍, രണ്ടാമത്തെ കാരണമാണ് മറ്റൊരു ബന്ധം. ചതി നല്കുന്ന വൈകാരിക ആഘാതവും വേദനയും കാലങ്ങളോളം ഉള്ളില്‍ നിലനില്ക്കും. ആ ബന്ധം പിന്നീട് പഴയ അവസ്ഥയിലേക്ക് എത്തില്ല.
പൊരുത്തമില്ലായ്മ
മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും താല്‍പ്പര്യങ്ങളിലും ജീവിതശൈലിയിലും പൊരുത്തമുണ്ടായാലേ ബന്ധം സുഗമമായി മുന്നോട്ടുപോകൂ. ഭിന്നതകള്‍ പരിഹരിക്കപ്പെടാതിരുന്നാല്‍ ബന്ധത്തില്‍ തൃപ്തിയില്ലായ്മയും അസന്തുഷ്ടിയും വളരും.
വൈകാരികമായ അസ്വാരസ്യം
പങ്കാളിയുടെ വികാരങ്ങള്‍ അവഗണിക്കുകയും അവരുമായി വൈകാരികമായി അടുക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധത്തില്‍ താല്‍പ്പര്യം നഷ്ടപ്പെടും. ഇത് ഒറ്റപ്പെടലിനും വൈകാരികമായ അസന്തുഷ്ടിക്കും വൈകാരിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടാത്ത അവസ്ഥയിലേക്കും ബന്ധത്തെ നയിക്കും. വൈകാരികമായ ആവശ്യങ്ങള്‍ നിര്വ്വഹിക്കപ്പെടാതിരുന്നാല് വേര്‍പിരിയല്‍ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
