Latest Updates
-
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും
വഴക്കിടുന്നതിന് ശരിയായ രീതിയുണ്ടോ, ആരോഗ്യകരമായ വഴക്കുകള്‍ എങ്ങനെയാകണം
Healthy Arguments in Relationships: എത്ര ദൃഢമായ, സ്നേഹസമ്പന്നമായ ദാമ്പത്യമാണെങ്കിലും ഒരിക്കല്ലെങ്കിലും പ്രശ്നങ്ങളോ വഴക്കുകളോ ഇല്ലാതിരിക്കാന്‍ തരമില്ല. പക്ഷേ വഴക്കുകള്‍ രണ്ടുതരമുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു, ആരോഗ്യകരമായതും അനാരോഗ്യകരമായതും. എന്താണിതിന്റെ വ്യത്യാസമെന്നും. പങ്കാളികള്‍ എങ്ങനെ വഴക്കിനെ നോക്കിക്കാണുന്നു എന്നതിലാണ് ഈ രണ്ട് രീതികളുടെ വ്യത്യാസം.

ആരോഗ്യകരമായ വഴക്ക്
വഴക്കിനെ മോശം കാര്യമായി കരുതാതിരിക്കുകയും ദാമ്പത്യത്തിലെ വഴക്കുകളെ ഭയക്കാതിരിക്കുകയും ചെയ്യുന്നവര്‍ ആരോഗ്യകരമായ വഴക്കില്‍ ഏര്‍പ്പെടുന്നവര്‍ ആണ്. വഴക്കുകള്‍ ചൂടുപിടിച്ച വാദപ്രതിവാദമാകേണ്ടതില്ലെന്നും ചീത്തവിളികളോ പരസ്പരം ചെളിവാരിയെറിയലോ അതില്‍ വേണ്ടതില്ലെന്നും അവര്‍ കരുതുന്നു. അവരെ സംബന്ധിച്ചെടുത്തോളം വഴക്കെന്നാല് അഭിപ്രായങ്ങളിലോ വികാരങ്ങളിലോ സംതൃപ്തിയിലോ ഉള്ള ഭിന്നത മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ആ വഴക്ക് അവരുടെ ബന്ധത്തിന് ഗുണം ചെയ്യുകയേയുള്ളു.
പക്ഷേ എല്ലാവര്ക്കും വഴക്കിനെ അങ്ങനെ കാണാനാകില്ല. ഭൂരിഭാഗം പേരും ദാമ്പത്യത്തിലെ വഴക്കിനെ ഭയപ്പെടുന്നു. പക്ഷേ വഴക്കിനെ ആരോഗ്യകരമാക്കി മാറ്റാന്‍ അവര്‍ക്കും സാധിക്കും. അതിന് ചില വഴികളുണ്ട്. തര്‍ക്കങ്ങളോ അഭിപ്രായഭിന്നതകളോ പരിധി വിടാതിരിക്കാനും തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാകുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരാനും ദാമ്പത്യത്തില്‍ പങ്കാളികള്‍ മനസ്സിലാക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
എപ്പോഴും സംയമനത്തോടെ തുടങ്ങുക
തര്‍ക്കങ്ങളുടെയും അഭിപ്രായ ഭിന്നതകളുടെയും തുടക്കം അതായത് വഴക്കിന്റെ തുടക്കം തന്നെ കൈവിട്ടുപോകുന്നതാണ് മിക്ക ദമ്പതിമാര്‍ക്കും പറ്റുന്ന അബദ്ധം. കുറ്റപ്പെടുത്തലോ, വിമര്‍ശനമോ, നിരാശയോ പ്രകടിപ്പിച്ച് കൊണ്ട് വഴക്ക് തുടങ്ങിയാല്‍ അത് കൂടുതല്‍ വഷളായി, പരിധിവിട്ടുപോകും. പക്ഷേ എങ്ങനെ തുടങ്ങുന്നു എന്നതാണ് എങ്ങനെ അവസാനിക്കും എന്നത് നിര്‍ണ്ണയിക്കുന്നത് മനസ്സിലാക്കുക.
വളരെ ബഹുമാനത്തോടെ, സംയമനത്തോടെ ശബ്ദം കുറച്ച് നിങ്ങളുടെ അഭിപ്രായവ്യത്യാസമോ ആശങ്കയോ പങ്കുവെക്കുകയാണെങ്കില്‍ അത് പങ്കാളിയെ വാക്കേറ്റത്തിന് പ്രേരിപ്പിക്കില്ല. അവിടെ വിഷയം ചര്‍ച്ച ചെയ്യാനുള്ള കളമൊരുങ്ങും. സംസാരത്തിലുടനീളം സമാധാനവും കരുതലും വ്യക്തതയും നിലനിര്‍ത്തുക. മുന്‍പിന്‍ ചിന്തിക്കാതെ നിഗമനങ്ങളിലേക്ക് എത്തുന്നതിന് പകരം ആശങ്കകള്‍ മുന്നോട്ടുവെക്കുക.
ചില പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല
ദാമ്പത്യത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് ചിന്തിക്കാന്‍ എളുപ്പമാണ്. പക്ഷേ സത്യം അങ്ങനെയല്ല. ചില മനസാസ്ത്ര പഠനങ്ങള്‍ പറയുന്നത് ദാമ്പത്യത്തിലെ 69 ശതമാനം പ്രശ്നങ്ങളും ഉണ്ടാകുന്നത് പങ്കാളികളുടെ വ്യക്തിത്വത്തിലും മൂല്യങ്ങളിലും ജീവിതശൈലിയിലും ഉള്ള വ്യത്യാസങ്ങള്‍ കൊണ്ടാണെന്നാണ്. ഈ വ്യത്യാസങ്ങളും ഒരിക്കലും ഇല്ലാതാകില്ല എന്ന സത്യം മനസ്സിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകില്ലെന്ന വസ്തുതയും ഉള്‍ക്കൊള്ളാനാകും.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നവരല്ല ഉത്തമ ദമ്പതിമാര്‍. തങ്ങള്‍ക്കിടയിലെ വ്യത്യസ്തത എങ്ങനെ കൈകാര്യം ചെയ്യണമെന്നും എന്തെല്ലാം മാറ്റാനാകുമെന്നും എന്തെല്ലാം മാറ്റാന്‍ കഴിയില്ലെന്നും മനസ്സിലാക്കുന്നവരാണ് ദാമ്പത്യത്തില്‍ വിജയിക്കുക. പരസ്്പര ആവശ്യങ്ങളും ഭിന്നതകളും മനസ്സിലാക്കുക. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുക.
പരിഹരിക്കപ്പെടാതെ ചില പ്രശ്നങ്ങള്‍ കിടക്കുന്നത് വലിയ പ്രതിസന്ധിയായി കാണേണ്ടതില്ല. എന്നാല്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനമാണ്. പ്രശ്നങ്ങളെന്നാല്‍ പൊരുത്തക്കേട് അല്ലെന്ന് മനസ്സിലാക്കുക, അഭിപ്രായ വ്യത്യാസങ്ങളില്‍ തെറ്റില്ല, ക്ഷമയും ബഹുമാനവും ഉണ്ടെങ്കില്‍ അവയെ നേരിടാന്‍ കഴിയും.
വഴക്കുകളിലൂടെ ബന്ധം ദൃഢമാക്കുക
വഴക്കുകളോ സംഘര്‍ഷങ്ങളോ ഉണ്ടായാല്‍ ബന്ധം നശിക്കും എന്നത് തെറ്റിദ്ധാരണയാണ്. എന്നാല്‍ അവയുടെ പ്രത്യാഘാതങ്ങളാണ് ബന്ധത്തിന് വില്ലനാകുന്നത്. പ്രത്യേകിച്ച് നൈരാശ്യം. പരസ്പരം മനസ്സിലാക്കുന്നവര്‍ക്ക് പ്രശ്നത്തെ മയപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും വീണ്ടും അടുക്കാനും സാധിക്കും.
വഴക്ക് നിര്‍ത്താന്‍ ഏതെങ്കിലും രീതിയിലുള്ള ഇടപെടല്‍ നടത്താം. വാക്കുകളിലൂടെയോ, പ്രവൃത്തികളിലൂടെയോ. അവ പ്രശ്നങ്ങള്‍ മയപ്പെടുത്താനും വീണ്ടും ഇണങ്ങാനും സഹായിക്കും. ക്ഷാമപണം, സ്പര്‍ശനം, തമാശകള്‍ എന്നിവയെല്ലാം വഴക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത്തരം സമീപനങ്ങള്‍ തങ്ങള്‍ ശത്രുക്കളല്ലെന്ന വസ്തുത ഉറപ്പിക്കാന്‍ പങ്കാളികളെ സഹായിക്കും.



Click it and Unblock the Notifications











