Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!
30, 40 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഡിവോഴ്സ്, സ്ത്രീകള്‍ക്ക് ഗ്രേ ഡിവോഴ്സില് താല്‍പ്പര്യം കൂടുന്നു
എ ആര് റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ വിവാഹമോചന പ്രഖാപനം ഭര്‍ത്താവ് എ ആര് റഹ്മാനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ദാമ്പത്യത്തിന്റെ മുപ്പതാം വര്‍ഷം ആഘോഷിക്കാന്‍ സാധിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും ഈ വേര്‍പിരിയല്‍ തകര്‍ത്തുകളയുന്ന തീരുമാനമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. 59 വയസ്സുള്ള എ ആര് റഹ്മാനും 50 വയസ്സുള്ള സൈറ ബാനുവും 29 വര്‍ഷത്തിനിപ്പുറം വിവാഹമോചിതരാകാന്‍ തീരുമാനിക്കാനുള്ള കാരണമെന്തായിരിക്കുമെന്ന് പലരും ചിന്തിച്ചു. ദശാബ്ദങ്ങള്‍ നീണ്ട ദാമ്പത്യം ഉപേക്ഷിച്ച് വിവാഹമോചിതരായ വേറെയും സെലിബ്രിറ്റികളെ നമുക്കറിയാം. ആമിര്ഖാന്-കിരണ്‍ റാവു, ബില്‍ഗേറ്റ്സ്- മെലിന്‍ഡ, പ്രിയദര്ശന്-ലിസി, കമലഹാസന്-സരിക, അങ്ങനെ എത്രയോ പേര്.

ദശാബ്ദങ്ങള്‍ നീണ്ട ദാമ്പത്യം ഉപേക്ഷിക്കുന്ന സെലിബ്രിറ്റികള്‍
ദശാബ്ദങ്ങളോളം ദാമ്പത്യത്തില്‍ തുടര്‍ന്ന് ജീവിതസായാഹ്നത്തില്‍, അതായത് അമ്പത് വയസെങ്കിലും പിന്നിട്ടതിന് ശേഷം ഈ ദാമ്പത്യം ഉപേക്ഷിക്കണമെന്ന തോന്നല്‍ ദാമ്പത്യത്തില്‍ ഉണ്ടാകാനുള്ള കാരണമെന്തായിരിക്കുമെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകും. ആഴത്തിലുള്ള സ്നേഹം അന്യോന്യം ഉണ്ടെങ്കിലും ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്നും അത് വൈകാരിക അകല്ച്ചയിലേക്ക് നയിച്ചുവെന്നുമാണ് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ അറിയിച്ചത്.
എ ആര് റഹ്മാന്-സൈറ ബാനു വിവാഹമോചന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഗ്രേ ഡിവോഴ്സ് എന്ന ആശയം ഒന്നുകൂടി ചര്‍ച്ചയാകുകയാണ്. എന്താണ് േ്രഗ ഡിവോഴ്സെന്നും ദീര്‍ഘകാല ദാമ്പത്യം ഉപേക്ഷിച്ച് േ്രഗ ഡിവോഴ്സ് തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്നും നോക്കാം.
എന്താണ് ഗ്രേ ഡിവോഴ്സ്
ഗ്രേ ഡിവോഴ്സ് അല്ലെങ്കില്‍ സില്‍വര്‍ സ്പ്ലിറ്റര്‍ എന്ന പദങ്ങളെല്ലാം അര്‍ത്ഥമാക്കുന്നത് ഇരുപതോ മുപ്പതോ നാല്‍പ്പതോ വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം ഉപേക്ഷിച്ച് വിവാഹമോചിതരാകാന്നതാണ്. ദീര്‍ഘകാല ദാമ്പത്യത്തിന് ശേഷം വിവാഹമോചിതരാകുന്ന ഇവര്‍ മിക്കപ്പോഴും അമ്പത് വയസ് പിന്നിട്ടവരായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകമെമ്പാടും ഗ്രേ ഡിവോഴ്സ് വര്‍ധിച്ചുവരികയാണ്. 1970കള്‍ക്ക് ശേഷമാണ് ഗ്രേ ഡിവോഴ്സ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുള്ളതെന്ന് 2022ലെ ഒരു പഠനം ചൂണ്ടിക്കാട്ടി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാരണങ്ങള്‍
യുവദമ്പതികള്‍ വിവാഹമോചിതരാകുന്നത് ഇന്ന് വളരെ സാധാരണമാണ്. ഒത്തുപോകാന്‍ കഴിയാതിരിക്കുക, കുട്ടികളെ വളര്‍ത്തുന്നതിലെ തര്‍ക്കങ്ങള്‍, ബന്ധുക്കളുമായി ചേര്‍ന്നുപോകാന്‍ ബുദ്ധിമുട്ട്, ജോലിസംബന്ധമായ പ്രശ്നങ്ങള്‍, ഈഗോ, മറ്റ് ഇഷ്ടങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അതിന് പിന്നിലുണ്ട്.
എന്നാല്‍ ഇവിടെ ജീവിതത്തിന്റെ നല്ലൊരു പങ്ക് ജീവിതപങ്കാളിയോട് പൊരുത്തപ്പെട്ട് കഴിഞ്ഞതിന് ശേഷം പ്രായമാകുമ്പോള്‍ വിവാഹമോചനം വേണമെന്ന് തീരുമാനിക്കാനുള്ള കാരണങ്ങള്‍ എന്തായിരിക്കുമെന്ന് പലരും അതിശയപ്പെടുന്നു.
ഗ്രേ ഡിവോഴ്സിനവ് പിന്നിലെ ചില പ്രധാന കാരണങ്ങള്‍ നോക്കാം.
എംപ്റ്റി നെസ്റ്റ് സിന്‍ഡ്രം
മുതിര്‍ന്നതിന് ശേഷം കുട്ടികള്‍ വീട് വിട്ട് പഠിക്കാനോ വിവാഹിതരായോ പോകുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇതിന് ഒരു പ്രധാന കാരണമാണ്. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം കുറയുന്നതോടെ ഭാര്യാഭര്ത്തക്കന്മാര്ക്ക് വീട്ടില്‍ ഒന്നും ചെയ്യാനില്ലെന്ന തോന്നലുണ്ടാകും. ഇത് മടുപ്പിനും ഏകാന്തതയ്ക്കും കാരണമാകും. പങ്കാളികള്‍ക്കിടയിലെ അടുപ്പം കുറയും. പുറത്തുള്ള മറ്റ് കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ ആഗ്രഹിക്കും.
ആരോഗ്യപ്രശ്നങ്ങള്‍
ഗുരുതരമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കാറുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചിലയാളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
വിവാഹേതരബന്ധം
വിശ്വാസവഞ്ചന ഏതുപ്രായത്തിലും വിവോഹമോചനത്തിലേക്ക് നയിക്കുന്ന പ്രധാനകാരണമാണ്. പ്രായമായവരിലും ഇതൊരു പ്രധാനകാരണമാണ്. ഒരു ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ചിലവഴിച്ച ഒരാള്‍ തന്നെ ചതിച്ചെന്ന് മനസ്സിലാക്കുമ്പോള്‍ വൈകിയ വേളയിലാണെങ്കിലും വിവാഹമോചനം തിരഞ്ഞെടുക്കാന്‍ ചിലയാളുകള്‍ തീരുമാനിക്കും.
സാമ്പത്തിക പ്രശ്നങ്ങള്‍
പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സ്വത്തുവിഷയങ്ങളും പ്രായമായ ദമ്പതിമാരില്‍ വിവാഹമോചനത്തിന് ഇടയാക്കുന്നു.
പ്രായത്തിന്റേതായ മാറ്റങ്ങള്‍
പ്രായമാകുമ്പോഴുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളും വേര്‍പിരിയലില്‍ കലാശിക്കാറുണ്ട്. പ്രായമാകുമ്പോള്‍ മുന്‍ഗണനകളിലും താല്‍പ്പര്യങ്ങളിലും ആവശ്യങ്ങളിലും മാറ്റമുണ്ടാകുന്നു. ചില ദമ്പതിമാര്‍ ഈ സമയത്ത് കൂടുതല്‍ അടുക്കും, മറ്റുചിലര്‍ അകലുകയും ചെയ്യും.
പ്രതീക്ഷകള്‍ തകരുന്നത്
പ്രായമാകുന്നതിനനുസരിച്ച് ദാമ്പത്യത്തില്‍ നിന്നുള്ള പ്രതീക്ഷകളിലും മാറ്റമുണ്ടാകും. പങ്കാളികള്‍ ഇരുവര്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാകുന്ന അന്തരീക്ഷമാണ് വിശ്രമകാലത്ത് ദമ്പതിമാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരാളുടെ പ്രതീക്ഷകളില്‍ മാറ്റമുണ്ടാകുകയും അത് നിറവേറപ്പെടാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ അവിടെ അകല്‍ച്ചയുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











