Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ബന്ധത്തിന്റെ ശക്തി ഭാര്യയുടെ ഗുണത്തില്‍; ഉത്തമ ഭാര്യ ഇങ്ങനെ വേണം, ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍
ഇന്ത്യന്‍ സംസ്കാരത്തില്‍ വിവാഹം എന്നത് ഒരു വിശുദ്ധമായ ബന്ധമായി കണക്കാക്കപ്പെടുന്നു. ഇതില്‍ രണ്ട് വ്യക്തികള്‍ ഒത്തുചേര്‍ന്ന് തുല്യ പദവിയുള്ള സ്നേഹബന്ധം സ്ഥാപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പതുക്കെ ആളുകള്‍ പാശ്ചാത്യ നാഗരികതയിലേക്ക് നീങ്ങുകയാണ്. മാത്രമല്ല ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഒരുപാട് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ സവിശേഷമാണ്. എല്ലാ ദമ്പതികളും തികഞ്ഞ ജീവിത പങ്കാളി ആകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ബന്ധത്തില്‍ അകല്‍ച്ചയോ കയ്പുകളോ അസൂയയോ കടന്നുകൂടുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഭാര്യമാര്‍ക്ക് അല്‍പ്പം ധാരണയോടെ അവരുടെ ബന്ധം ശക്തിപ്പെടുത്താനും സ്വയം ഒരു നല്ല ജീവിത പങ്കാളിയാകാനും കഴിയും. ഈ ലേഖനത്തിലൂടെ ഞങ്ങള്‍ നിങ്ങളോട് പറയുന്നത് ഒരു ഉത്തമ ഭാര്യയുടെ ഗുണങ്ങളെക്കുറിച്ചാണ്. ഒരു തികഞ്ഞ ജീവിത പങ്കാളിയാകാന്‍, നിങ്ങളുടെ ഉള്ളില്‍ ചില ഗുണങ്ങള്‍ നിങ്ങള്‍ വളര്‍ത്തിയെടുക്കണം. ഒരു തികഞ്ഞ ഭാര്യയാകാന്‍ വേണ്ട 10 ഗുണങ്ങള്‍ ഇതാ. ഇവ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്കും ഒരു തികഞ്ഞ ഭാര്യയാകാന്‍ സാധിക്കും.

ഭര്‍ത്താവിനോട് സത്യസന്ധത പുലര്‍ത്തുക
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പവിത്രവും വളരെ ലോലവുമാണ്. ഒരു ചെറിയ നുണയോ വഞ്ചനയോ പോലും ഈ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. ജീവിതത്തിലും ബന്ധങ്ങളിലും സത്യസന്ധത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുക എന്നത് ഓരോ ഭാര്യയുടെയും കടമയാണ്. നിങ്ങളുടെ ഭര്‍ത്താവിനോട് സത്യസന്ധത പുലര്‍ത്തുന്നത് ഒരു ഉത്തമ ഭാര്യയുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കടമകളിലൊന്നാണ്.
തെറ്റുകള്‍ സമ്മതിക്കുക
പലപ്പോഴും സ്ത്രീകള്‍ തെറ്റ് ചെയ്താല്‍ അത് അംഗീകരിക്കാറില്ല. അവര്‍ ആ തെറ്റിന് തന്റെ ഇണയെ കുറ്റപ്പെടുത്താന്‍ തുടങ്ങുന്നു. ഈ ശീലം നിങ്ങളുടെ ബന്ധം ദുര്‍ബലമാക്കും. അതിനാല്‍, ഭാര്യമാര്‍ അവരുടെ തെറ്റുകള്‍ അംഗീകരിക്കണം. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു.
ഒരിക്കലും കള്ളം പറയരുത്
ദാമ്പത്യ ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടത് എത്ര പ്രധാനമാണെന്ന് പറഞ്ഞുകഴിഞ്ഞും. അതുപോലെ തന്നെ ഒരു ബന്ധത്തില്‍ ഒരിക്കലും നുണയ്ക്കും സ്ഥാനം നല്‍കരുത്. നുണ പറയുന്ന ശീലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളക്കും. സത്യം എത്ര കയ്പേറിയതാണെങ്കിലും, നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് ഒന്നും മറച്ചുവെക്കരുത്. ഇത് ചെയ്യുന്നതിലൂടെ ബന്ധം കൂടുതല്‍ ശക്തമാകും.

നല്ല ശ്രോതാവ്
സ്ത്രീകളുടെ വായില്‍ ഒന്നും ഒളിഞ്ഞിരിപ്പില്ല എന്നതില്‍ സംശയമില്ല. എന്നാല്‍ സ്ത്രീകള്‍ നല്ല ശ്രോതാവും കൂടിയായിരിക്കണം. നിങ്ങളുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയും അത് മനസ്സിലാക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഭര്‍ത്താവിന്റെ ചിന്തകളും നിങ്ങള്‍ക്ക് മനസ്സിലാകും.
ഭര്‍ത്താവിന്റെ സഹായിയായിരിക്കുക
വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുടെ കൈയുണ്ടാകുമെന്ന് പറയുന്നു. ഇതിനായി ഭാര്യ ഭര്‍ത്താവിന്റെ സഹായിയാകണം. അവനോടൊപ്പം തോള്‍ചേര്‍ന്ന് നടക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ വിജയത്തിനായി നിങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ഭര്‍ത്താവ് തളരുമ്പോള്‍ അവനെ പിന്തുണയ്ക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണ്.

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്
പല സ്ത്രീകളും തങ്ങളുടെ ഭര്‍ത്താവിന്റെ മേല്‍ ഉത്തരവാദിത്തങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഇത് തെറ്റാണ്. നിങ്ങളുടെ ഭര്‍ത്താവിന്റെ തീരുമാനങ്ങളെ അഭിനന്ദിക്കുക. നിങ്ങളുടെ പങ്കാളി എന്തെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കുകയോ നിങ്ങളുടെ അഭിപ്രായം തേടുകയോ ചെയ്യുകയാണെങ്കില്‍, സാഹചര്യം പരിഗണിച്ച് നിങ്ങള്‍ അത് അംഗീകരിക്കുക.
ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കുക
ചിലപ്പോള്‍ ഭാര്യമാര്‍ ഭര്‍ത്താവിന്റെ ജീവിതത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന ഒന്നാണ്. അത്തരമൊരു സാഹചര്യത്തില്‍, പങ്കാളിക്ക് ആവശ്യമായ സ്വാതന്ത്രം നല്കാന് ഭാര്യ ശ്രദ്ധിക്കണം. നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിന് അവരുടേതായ ഇടം നല്കുമ്പോള്, അവര്‍ തിരിച്ച് നിങ്ങള്‍ക്കും അതേ സ്വാതന്ത്ര്യം തരും.

ഭര്‍ത്താവിന്റെ താല്‍പ്പര്യങ്ങളില്‍ പങ്കാളിയാകുക
ഭര്‍ത്താവിന്റെ താല്‍പ്പര്യങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും പ്രധാനമാണ്. നിങ്ങളുടെ ഭര്‍ത്താവിന് പാചകം ചെയ്യാനോ യാത്ര ചെയ്യാനോ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്‍കണം. ഇത് ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രണയം
ഭാര്യാഭര്ത്താക്കന്മാരുടെ ജീവിതത്തിലും പ്രണയം അനിവാര്യമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ ചിലപ്പോഴൊക്കെ ഭാര്യമാര്‍ക്ക് തങ്ങളുടെ ഭര്ത്താക്കന്മാരോട് സ്വയം തുറന്നുപറയാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, അത് ബന്ധത്തെയും ബാധിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനോടുള്ള ഇഷ്ടം ഇടയ്ക്കിടെ പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്.
സമയം ചെലവഴിക്കുക
ഇന്നത്തെ കാലത്ത് തിരക്കേറിയ ജീവിത ഷെഡ്യൂള്‍ കാരണം പലവര്ക്കും സമയമില്ല. പ്രത്യേകിച്ച് ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് സമയം കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങളുടെ പങ്കാളിയുമായി പരമാവധി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. നിങ്ങള്‍ പരസ്പരം എത്ര സമയം ചെലവഴിക്കുന്നുവോ അത്രയധികം നിങ്ങള്‍ പരസ്പരം മനസ്സിലാക്കും.
ഭര്‍ത്താവിനെ ബഹുമാനിക്കുക
ഏതൊരു ഭര്‍ത്താവും തന്റെ ഭാര്യ തന്നെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്വകാര്യമായി മാത്രമല്ല, മറ്റുള്ളവരുടെ മുമ്പില്‍ വച്ചും അവരോട് ബഹുമാനത്തോടെ പെരുമാറണം. നിങ്ങളുടെ ജീവിത പങ്കാളിക്ക് നിങ്ങള്‍ ബഹുമാനം നല്കിയാല്, അവന് നിങ്ങളെയും ബഹുമാനിക്കും. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാം.



Click it and Unblock the Notifications
