Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
അക്ഷയ്-ട്വിങ്കിള്‍ ലൗ ജോഡി: ഈ മൂന്ന് ശരീരഭാഷകള്‍ പറയും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം
ബോളിവുഡിലെ മാതൃക ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും. തിരക്കുപിടിച്ച അഭിനയജീവിതത്തിനിടയിലും ദാമ്പത്യവും ബന്ധങ്ങളും വളരെ മനോഹരമായി കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളില്‍ ഒന്ന്. അവര്‍ ഒന്നിച്ചുള്ള ഓരോ ചിത്രങ്ങളും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ദൃഢതയും വിളിച്ചോതുന്നതാണ്. അതില്‍ കാണുന്ന തമാശയും കളിചിരികളും പരസ്പരമുള്ള സ്നേഹവും ബഹുമാനവും ആരാധനയും വ്യക്തമാക്കുന്നു. ഇരുവരുടെയും ശരീരഭാഷയില്‍ തെളിയുന്ന പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും ചില അടയാളങ്ങള്‍ നോക്കാം.

നോട്ടത്തില്‍ തെളിയുന്ന ആരാധന
ട്വിങ്കിള്‍ ഖന്ന ചിരിക്കുന്നത് നോക്കിയിരിക്കുന്ന അക്ഷയ് കുമാറിന്റെ ഈ ചിത്രം അവരുടെ വ്യക്തിത്വത്തോട് അക്ഷയ്ക്കുള്ള ആരാധനയാണ് വ്യക്തമാക്കുന്നത്. കറകളഞ്ഞ പ്രണയമാണ് അക്ഷയുടെ ആ ചിരിയില്‍ വിടരുന്നത്. അവര്‍ക്കിടയിലെ ആഴത്തിലുള്ള ബന്ധത്തിന് തെളിവാണത്. കാഴ്ചയ്ക്കപ്പുറം ട്വിങ്കിളിന്റെ നര്മ്മരസത്തെയും ബുദ്ധിസാമര്‍ത്ഥ്യത്തെയും സവിശേഷമായ പോസിറ്റീവ് വൈബിനെയും ആരാധിക്കുന്ന അക്ഷയ് കുമാറിനെയാണ് ആ ചിത്രത്തില്‍ കാണുന്നത്.'

ട്വിങ്കില്‍ ഖന്നയുടെ ഊഷ്മള വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ അടയാളം അവരുടെ ചിരിയാണ്. അവരുടെ മറ്റേതൊരു ആരാധകരെയും പോലെ അക്ഷയ് കുമാറും അത് ആരാധിക്കുന്നുണ്ട്.
തോളിലൂടെ കയ്യിട്ട് നില്ക്കുന്ന ട്വിങ്കിള്‍ ഖന്ന

അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും ഒന്നിച്ചുള്ള നിരവധി ഫോട്ടോകളില്‍ ട്വിങ്കിള്‍ അക്ഷയുടെ തോളിലൂടെ കൈയിട്ട് ചേര്ന്നുനില്ക്കുന്നത് കാണാം. സുരക്ഷയും സ്വാതന്ത്ര്യവും അടുപ്പവുമാണ് ഇതില്‍ വ്യക്തമാകുന്നത്. ട്വിങ്കിളിന്റെ ഈ പോസ് അക്ഷയിലും പ്രണയത്തിന്റെ ഭാവം വിടര്‍ത്തുന്നുണ്ട്. വളരെ നിഷ്കളങ്കമായ ചിരിയാണ് അപ്പോള്‍ അക്ഷയുടെ മുഖത്ത് കാണുന്നത്.
സൈഡ് ഹഗ്ഗ്

പൊതുവേദികളിലും പരിപാടികളിലും നിരവധി തവണ അക്ഷയും ട്വിങ്കിളും സൈഡ് ഹഗ്ഗ് രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്. പരസ്പര ബഹുമാനമാണ് സൈഡ് ഹഗ്ഗ് രീതിയില്‍ പ്രതിഫലിക്കുന്നത്. ഇവരുവരും വളരെ റിലാക്സ്ഡ് ആയാണ് അതില്‍ കാണപ്പെടുന്നത്. തങ്ങളുടെ വളരെ ശക്തമായ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് എന്നാല്‍ പങ്കാളിയുടെ വ്യക്തിത്വം അംഗീകരിച്ചുകൊണ്ടുള്ള നില്‍പ്പാണിത്. ദാമ്പത്യത്തിലെ ഐക്യവും തുല്യതയും സ്വാതന്ത്ര്യവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
പ്രണയവും ബഹുമാനവും നിറഞ്ഞ ബന്ധം

സെലിബ്രിറ്റികള്‍ എന്നതിലുപരിയായി സാധാരണക്കാര്‍ക്ക് മാതൃകയാക്കാവുന്ന ദാമ്പത്യമാണ് അക്ഷയ് കുമാറിനും ട്വിങ്കില്‍ ഖന്നയ്ക്കും ഇടയിലുള്ളത്. നര്‍മ്മവും ചിരിയും പരസ്പര ബഹുമാനവും അന്യോന്യമുള്ള ധാരണയും ദാമ്പത്യത്തെ എത്രത്തോളം മികച്ചതാക്കുന്നുവെന്ന് ഇവരുടെ ശരീരഭാഷയില്‍ പ്രകടമാണ്. പരസ്പരം ആരാധിക്കുന്ന തരത്തിലുള്ള ഇരുവരുടെയും അന്യോന്യമുള്ള നോട്ടങ്ങളും പ്രണയപൂര്‍വ്വമുള്ള കളിചിരികളും ഒട്ടും മുഷിപ്പിക്കല്‍ തോന്നിക്കാത്ത ആലിംഗനങ്ങളും അവരുടെ ബന്ധത്തിന്റെ ആഴം വെളിവാക്കുന്നു. രണ്ടുപേരും അന്യോന്യമുള്ള കംപാനിയന്ഷിപ്പിനെ ആസ്വദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.



Click it and Unblock the Notifications

