Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
10 നക്ഷത്രക്കാര്‍ക്ക് ഈ പ്രായത്തിന് മുന്‍പ് വിവാഹം നടക്കണം: മംഗല്യയോഗം മാഞ്ഞുപോവുന്നവര്
വിവാഹം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു വ്യക്തി അവരുടെ ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നായിരിക്കും വിവാഹം എന്നത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളതെല്ലാം തന്നെ സ്വകാര്യ താല്പ്പര്യങ്ങളായിരിക്കേ, പലപ്പോഴും ജ്യോതിഷത്തിന്റെ പ്രാധാന്യം നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കണം. വിവാഹത്തിന്റെ സമയം ഓരോരുത്തരുടേയും ജാതകത്തില്‍ ജന്മനക്ഷത്രസമയത്തില് കുറിച്ചിട്ടുണ്ടാവും. പലപ്പോഴും അത് ഓരോ വ്യക്തികളുടേയും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചില നക്ഷത്രക്കാര്‍ക്ക് അവരുടെ വിവാഹം നേരത്തേ നടക്കേണ്ടതായി വരുന്നു. ചിലര്‍ക്കാകട്ടെ അതിന് യോഗം കാണുകയും ഇല്ല. അതുകൊണ്ട് തന്നെ ഏത് പ്രായത്തിലാണ് വിവാഹം നടക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ 27 നക്ഷത്രക്കാരില്‍ ഏഴ് നക്ഷത്രക്കാര്‍ക്ക് അവരുടെ വിവാഹം വളരെ നേരത്തെ നടക്കേണ്ടതാണ്. അല്ലെങ്കില്‍ പിന്നെ വിവാഹം വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യാം. അത്തരത്തില്‍ ചില നക്ഷത്രക്കാരെക്കുറിച്ച് വായിക്കാം.

രോഹിണി
വിവാഹത്തിന് ഏറ്റവും അനുകൂലമായി കണക്കാക്കുന്ന നക്ഷത്രക്കാരില്‍ രോഹിണി എപ്പോഴും ഒരു പടി മുന്നിലാണ്. മാത്രമല്ല സൗന്ദര്യം ആകര്‍ഷണം, വൈകാരികത എന്നിവയെല്ലാം തന്നെ ഇവരില്‍ ഒത്തു ചേരുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ അവര്‍ക്ക് എപ്പോഴും വിവാഹത്തിനുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. വിവാഹത്തിന്റെ പക്വത എന്നതാണ് ഇവര്‍ ചിന്തിക്കുന്ന ഒരേ ഒരു കാര്യവും.
മകയിരം
മകയിരം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് പ്രണയവും വൈകാരികതയും വളരെയധികം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ഇവര്‍ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചിന്തിക്കുന്നു. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിനും വേഗം തന്നെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തുന്നതിനും ഇവര്‍ക്ക് സാധ്യതയുണ്ട്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും കുടുംബ ജീവിതത്തില്‍ വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും. മാത്രമല്ല ഇവര്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വിവാഹം എന്നത് ഇവര്‍ വളരെയധികം ആഗ്രഹിക്കുന്നു. നേരത്തെ വിവാഹം കഴിച്ചില്ലെങ്കില്‍ ഇവര്‍ക്ക് പിന്നെ വിവാഹയോഗം ഉണ്ടാവാന്‍ സാധ്യത കുറവാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വൈകാരികത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ വളരെനേരത്തെ വിവാഹത്തിനായി തയ്യാറെടുക്കുന്നത്. വിവാഹമാണ് എല്ലാം എന്ന ചിന്ത വരെ ഇവരിലുണ്ടാവുന്നു. ചെറുപ്പത്തില്‍ വിവാഹം കഴിച്ചില്ലെങ്കില്‍ അവരില്‍ വിവാഹ യോഗം ഉണ്ടാവില്ലെന്ന് വരെ അവര്‍ ഭയപ്പെടുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ പലപ്പോഴും സൗന്ദര്യവും സര്‍ഗ്ഗാത്മകതയും ഉള്ളവരാണ്. ഇവര്‍ ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ബന്ധങ്ങളില്‍ ഐക്യം സൃഷ്ടിക്കുന്നതിനും വിവാഹത്തിനും നേരത്തെ തന്നെ തയ്യാറെടുക്കുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതം മാറ്റി മറിക്കുന്നതും.
ചോതി
ചോതി നക്ഷത്രക്കാര്‍ പലപ്പോഴും വിവാഹക്കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അത് മാത്രമല്ല ഇവര്‍ സ്വതന്ത്രരായി ഏത് കാര്യത്തിലും സംസാരിക്കുന്നവരും അപ്രകാരം തന്നെ ജീവിക്കുന്നവരും ആയിരിക്കും. എന്നാല്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ ഇവര്‍ വിവാഹം കഴിക്കണം എന്ന ചിന്താഗതി ഇവര്‍ക്കുണ്ടാവാം.
അനിഴം
അനിഴം നക്ഷത്രക്കാരും വളരെ നേരത്തെ വിവാഹം കഴിക്കുന്നതിന് യോഗമുള്ള നക്ഷത്രക്കാരാണ്. ഇവര്‍ പലപ്പോഴും ജീവിതത്തോട് വളരെയധികം പ്രതിബദ്ധതയും സ്നേഹവും ഐക്യവും പ്രകടിപ്പിക്കുന്നു. വൈകാരികത ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ പലപ്പോഴും ചെറുപ്പത്തില്‍ തന്നെ വിവാഹത്തിനായി മാനസികമായി തയ്യാറെടുക്കുന്നു.
വിശാഖം
വിശാഖം നക്ഷത്രത്തില്‍ ജനിച്ചവരിലും വളരെ നേരത്തെ തന്നെ വിവാഹം നടക്കേണ്ടതാണ് അല്ലെങ്കില്‍ അവരുടെ വിവാഹ യോഗം വളരെയധികം വൈകുന്നു. ചിലപ്പോള്‍ നടന്നില്ലെന്നും വരും. അതുകൊണ്ട് തന്നെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അവര്‍ അതുകൊണ്ട് തന്നെ നേരത്തെ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് പ്രായത്തിനേക്കാള്‍ പക്വത കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വിവാഹം കഴിക്കുന്നതിനും പ്രായം ഒരു തടസ്സമാവില്ല. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ യോഗമുള്ളവരാണ് ഈ നക്ഷത്രക്കാര്‍. ഇവര്‍ നേരത്തെ തന്നെ വിവാഹത്തിലേക്ക് എത്തുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് വാത്സല്യവും സ്നേഹവും വളരെയധികം കൂടുതലായിരിക്കും. പലപ്പോഴും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ ഇവര്‍ ജീവിതം സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വളരെ നേരത്തെ വിവാഹം കഴിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
