Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ഒരു ആണ്‍കുട്ടി അമ്മയില്‍ നിന്നും പഠിക്കുന്ന 4 കാര്യങ്ങള്‍
പൊതുവില്‍ ആണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരോട് സ്നേഹവും കരുതലും കൂടുതലാണ്. ഏതൊരു കാര്യവും ഏറ്റവും ആദ്യം അവര്‍ തുറന്ന് സംസാരിക്കുന്നതും അമ്മയോടായിരിക്കും. പല കാര്യത്തിലും അമ്മ നല്കുന്ന പ്രചോദനവും ഉപദേശവുമാണ് പല ആണ്മക്കളും ജീവിതത്തില്‍ പ്രവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്നതും. ഓരോ ആണ്‍കുട്ടിയും വളരും തോറും ഓരോ ഘട്ടത്തില്‍ തന്റെ അമ്മയില്‍ നിന്നും പഠിക്കുന്ന ഓരോ കാര്യങ്ങളുണ്ട്. അത്തരത്തില്‍ ആണ്മക്കള് അമ്മയില്‍ നിന്നും പഠിക്കുന്ന 4 കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

അനുകമ്പ
അച്ഛന്മാരെക്കാള് കൂടുതല്‍, മറ്റുള്ളവരോട് അനുകമ്പ പ്രകടിപ്പിക്കുന്നത് അമ്മമാരായിരിക്കും. ഒരു ആണ്‍കുട്ടി പലപ്പോഴും അവന്റെ രോള്മോഡല് ആക്കുന്നത് അമ്മയെയാണ്. അതിവനാല് തന്നെ അമ്മയില്‍ നിന്നും മറ്റുള്ളവരോട് എങ്ങനെ അനുകമ്പ കാണിക്കണം എന്ന് പഠിക്കുന്നു. അമ്മ ഓരോരുത്തരേയും ട്രീറ്റ് ചെയ്യുന്ന രീതി മക്കള്‍ നിരീക്ഷിക്കും. വലുതാകുമ്പോള്‍ ഇതേ രീതി ജീവിതത്തില്‍ കൊണ്ടുവരാനും ആണ്മക്കള് ശ്രമിക്കാറുണ്ട്.
ക്ഷമ
പലപ്പോഴും കുടുംബത്തില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നത് അമ്മമാരായിരിക്കും. പല അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബത്തില്‍ ഉണ്ടായേക്കാം. ഈ സമയത്തെല്ലാം വലിയ പ്രശ്നങ്ങളില്ലാതെ ഒരു പ്രശ്നത്തെ പരിഹരിക്കുന്നത് അമ്മമാരായിരിക്കും. അമ്മമാരിലെ ഈ ശീലം ആണ്മക്കള് കണ്ട് പഠിക്കുന്നു. ഇത് ഇവരുടെ ജീവിതത്തിലെ വലിയ മുതല്‍ കൂട്ടാണ്.
സ്നേഹം
ആണ്‍കുട്ടികള്‍ സ്നേഹിക്കാന്‍ പഠിക്കുന്നത് അമ്മമാരില്‍ നിന്നായിരിക്കും. അമ്മ മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കുന്നു, എങ്ങനെ അവരോട് പെരുമാറുന്നൂ, മക്കളെ എങ്ങനെ സ്നേഹിക്കുന്നൂ എന്നതിനെ അനുസരിച്ചാണ് ആണ്മക്കളും സ്നേഹിക്കാന്‍ പഠിക്കുന്നത്. വളരുമ്പോള്‍ അമ്മയില്‍ നിന്നും പഠിച്ച സ്നേഹ പാഠങ്ങളാണ് ഇവരുടെ ദാമ്പത്യത്തിലും പ്രണയജീവിതത്തിലും മുതല്‍ കൂട്ടാവുക.
അഭിനന്ദനം
ചെറിയ കാര്യത്തിന് പോലും മറ്റുള്ളവരെ അഭിനന്ദിക്കാന്‍ പഠിപ്പിക്കുന്നത് അമ്മമാരാണ്. എങ്ങനെ ഒരാലെ സന്തോഷിപ്പിക്കാം എന്നും, ചെറിയ കാര്യത്തിന് പോലും എങ്ങനെ സന്തോഷം കണ്ടെത്താമെന്നും ആണ്മക്കള് പഠിക്കുന്നത് അമ്മമാരില്‍ നിന്നാണ്. അതുപോലെ, ചെറിയ കാര്യങ്ങള്‍ പോലും ആഘോഷിക്കാനും, അതില്‍ സംതൃപ്തി കണ്ടെത്താനും സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications