Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2025-ല്‍ ഈ രാശിക്കാര്‍ ധൈര്യമായി വിവാഹം കഴിച്ചോളൂ; പൊന്നുപോലെ നോക്കുന്ന ഭർത്താവിനെ സ്വന്തമാക്കാം
ഭാര്യയെ പിന്തുണയ്ക്കുന്ന നല്ല ഭര്‍ത്താവ്, ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ദാമ്പത്യ ജീവിതം മനോഹരമാക്കാന്‍ ഭാര്യയുടെ കൂടെ നില്ക്കുന്ന ഭര്‍ത്താവിനെ ലഭിച്ചാല്‍ മതി. സ്നേഹം മാത്രമല്ല, ഒരു സ്ത്രീ ആഗ്രഹിക്കുന്ന സ്വാതന്ത്രവും, സ്വയം വളരാനുള്ള എല്ലാ പിന്തുണയും നല്കുന്ന ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ യോഗമുള്ള ചില രാശിക്കാരുണ്ട്.

2025-ല്‍ ഈ രാശിക്കാര്‍ക്ക് വിവാഹം നടന്നാല്‍, ലഭിക്കാന്‍ പോകുന്നത് സല്‍സ്വഭാവിയും, ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ ആയിരിക്കും. ഈ ഭാഗ്യയോഗം കൈവരിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
മറ്റുള്ളവരില്‍ നിന്നും സ്നേഹവും ആദരവും ലഭിക്കാന്‍ കൊതിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍, മറ്റുള്ളവരില്‍ നിന്നും ഇതേ സ്നേഹം പ്രതീക്ഷിക്കുന്നവരാണ്. 2025-ല്‍ വിവാഹം നടക്കുന്ന ഇടവം രാശിക്കാര്‍ക്ക്, ഈ രാശിക്കാരുടെ സ്വഭാവത്തിന് ഇണങ്ങുന്ന പുരുഷനെ വരാനായി ലഭിക്കുന്നതായിരിക്കും. ഇവര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കുന്നതാണ്. ഭാര്യയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു ഭര്ത്താവിനെയായിരിക്കും ഈ രാശിക്കാര്‍ക്ക് ലഭിക്കുക.
കര്‍ക്കിടകം
സ്നേഹ സമ്പന്നരായ സ്ത്രീകളായിരിക്കും കര്‍ക്കിടകം രാശിയിലുള്ളവര്‍. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നവരുമായിരിക്കും ഈ രാശിക്കാര്‍. കൂടാതെ, വളരെ വേഗത്തില്‍ മറ്റുള്ളവരാല്‍ വേദനിക്കപ്പെടുന്നവരും കൂടിയാണ് ഈ രാശിക്കാര്‍. 2025-ല്‍ വിവാഹിതരാകുന്ന ഈ രാശിക്കാര്‍ക്ക് നല്ലൊരു പങ്കാളിയെ ലഭിക്കുന്നതാണ്. സ്നേഹവും കരുണയും നിറഞ്ഞതും, നല്ല മനസ്സുള്ളതുമായ വ്യക്തിയെ ഈ രാശിക്കാര്‍ക്ക് ഭര്‍ത്താവായി ലഭിക്കുന്നതാണ്. ഏത് വിഷമ ഘട്ടത്തിലും ഭാര്യയെ കൈവിടാതെ ഇവര്‍ ചേര്‍ത്ത് നിര്‍ത്തുന്നതായിരിക്കും.
മീനം
മറ്റുള്ളവരെ വേദനിപ്പിക്കാന്‍ അറിയാത്ത രാശിക്കാരാണ് മീനം രാശിക്കാര്‍. ഒപ്പം നില്ക്കുന്നവര് സങ്കടപ്പെട്ടാല്‍, അവരെ ആശ്വസിപ്പിക്കുന്നവരും, ചേര്‍ത്ത് നിര്‍ത്താന്‍ മടിയില്ലാത്തവരുമാണ് മീനം രാശിക്കാര്‍. കൂടാതെ, ബന്ധുക്കളോടും, കുടുംബാംഗങ്ങളോടും വളരെ സ്നേഹം നിലനിര്‍ത്തുന്നവരും കൂടിയാണ് ഈ രാശിക്കാര്‍. 2025-ല്‍ വിവാഹിതരാകുന്ന ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതും ഇതേ ഗുണങ്ങളുള്ള ഭര്ത്താവിനെയായിരിക്കും. സ്വന്തം വീട്ടുകാര്‍ക്ക് മാത്രമല്ല, ഭാര്യയുടെ വീട്ടുകാര്‍ക്കും പ്രാധാന്യം നല്കുന്ന ഭര്ത്താവിയിരിക്കും ലഭിക്കുക. ഭാര്യയുടെ സന്തോഷത്തിനായി നിലകൊള്ളുന്ന ഭര്ത്താവിയിരിക്കും ഈ രാശിക്കാര്‍ക്ക് ലഭിക്കുക.
കന്നി
സ്നേഹിച്ചാല്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. പ്രണയത്തിലായാലും, ദാമ്പത്യത്തിലായാലും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന രാശിക്കാരാണ് ഇവര്‍. ഈ രാശിക്കാര്‍ 2025-ല്‍ വിവാഹിതരായാല്‍ ഇവര്‍ക്ക് നല്ല ആത്മാര്‍ത്ഥതയുള്ള ഭര്ത്താക്കാന്മാരെ ലഭിക്കുന്നതാണ്. ഭര്‍ത്താവിന്റെ പിന്തുണയാല്‍ ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഭര്‍ത്താവിന്റെ കൂടെ യാത്രകള്‍ പോകും. ഭാര്യയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്കുന്ന ഭര്‍ത്താവായിരിക്കും ലഭിക്കുക. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും ഇവർക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
