Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2025-ല്‍ രണ്ടാം വിവാഹത്തിന് യോഗമുള്ള രാശിക്കാര്‍ ഇവര്‍
മനോഹരമായ ദാമ്പത്യം ആഗ്രഹിച്ചാണ് പലരും വിവാഹത്തിലേയ്ക്ക് എത്തുന്നത്. എന്നാല്‍, ചിലര്‍ക്ക് ദീര്‍ഘകാലം ഒരു പങ്കാളിയോടൊത്ത് നല്ല ദാമ്പത്യം നയിക്കാന്‍ സാധിക്കുന്നതാണ്. മറ്റു ചിലര്‍ക്ക് ദാമ്പത്യ പ്രശ്നങ്ങള്‍ മൂലം ബന്ധങ്ങള്‍ വേര്‍പിരിയേണ്ട അവസ്ഥയും ഉണ്ടായേക്കാം. 2025-ല്‍ ചില രാശിക്കാര്‍ക്ക് രണ്ടാം വിവാഹത്തിന് യോഗം കൂടുതലാണ്. നിലവില്‍ വിവാഹം ആലോചിക്കുന്നവര്‍ക്കും, ആദ്യ വിവാഹ ബന്ധത്തിനുശേഷം വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ക്കും രണ്ടാം വിവാഹത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് 2025-ല്‍ രണ്ടാം വിവാഹം നടക്കുന്നതാണ്. ആദ്യ വിവാഹ ബന്ധത്തിലുണ്ടായ തകര്ച്ചകള് രണ്ടാം വിവാഹത്തോടെ പരിഹരിക്കാന്‍ സാധിക്കും. നല്ല ദാമ്പത്യം ഇവര്‍ക്ക് ലഭിക്കുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കന് ഇവര്‍ക്ക് സാധിക്കും. ഇവര്‍ ആഗ്രഹിച്ച രീതിയില്‍, ഗുണങ്ങളും കഴിവും ഉള്ള പങ്കാളിയെ ലഭിക്കുന്നതാണ്. വിദ്യയില്‍ മുന്നിട്ട് നില്ക്കുന്നതും, നല്ല ജോലിയും ഉള്ളവരെ പങ്കാളിയായി ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. പുതിയ ദാമ്പത്യത്തിന്റെ തുടക്കത്തോടെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. പുതിയ, പല സംരംഭങ്ങളും ആരംഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് രാണ്ടാം വിവാഹം നടക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍, നല്ല പങ്കാളിയെ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഈ രാശിക്കാരെ മനസ്സിലാക്കുന്നതും, സ്നേഹിക്കുന്നതുമായ പങ്കാളിയെ ഇവര്‍ക്ക് ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകും. പുതിയ വിവാഹത്തോടെ വെച്ചടി വെച്ചടി ഇവര്‍ക്ക് കയറ്റമായിരിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്. കുട്ടികള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. ജീവിതത്തില്‍ പല നേട്ടങ്ങളും ഇവര്‍ക്ക് നേടിയെടുക്കാനും സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് രണ്ടാം വിവാഹം നടക്കുന്നതാണ്. സ്നേഹം നിറഞ്ഞ ജീവിതം ലഭിക്കും. സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. മുന്‍ ദാമ്പത്യത്തില്‍ ലഭിക്കാതിരുന്ന കരുതലും, സ്നേഹവും പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. വീട്ടുകാരെ കരുതലോടെ നോക്കുന്ന നല്ല പങ്കാളിയെ സ്വന്തമാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ജോലിയുള്ള പങ്കാളിയെയായിരിക്കും ലഭിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ പലതും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളെ വിലമതിക്കുന്ന ഒരു പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സ്നേഹം മാത്രം നല്കുന്ന പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഇവരുടെ മാനസിക പിന്തുണ ലഭിക്കുന്നതാണ്. പങ്കാളിയുമായി ചേര്‍ന്ന് പുതിയ ബിസിനസ്സില്‍ പങ്കാളിയാകും. ജീവിതത്തില്‍ കട ബാധ്യതകള്‍ തീരുന്നതാണ്. ഗൃഹം മനോഹരമായി അലങ്കരിക്കാന്‍ സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സ്നേഹവും കരുതലും ഉള്ള പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും വേദനിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. പങ്കാളിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവ്, അല്ലെങ്കില്‍ ഭാര്യയെയാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കുക.



Click it and Unblock the Notifications
