Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മക്കള്‍ ഈ രാശിക്കാരാണോ? പ്രണയ ബന്ധത്തില്‍ വീഴുമെന്ന ഭയം വേണ്ടേ വേണ്ട!
വേദ ജ്യോതിഷത്തില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ ഗുണങ്ങള്‍ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. വരും വര്‍ഷത്തില്‍ പോലും പ്രണയ ബന്ധത്തില്‍ പെട്ടുപോകാത്ത ചില രാശിക്കാരുണ്ട്. പല കാരണങ്ങള്‍ കൊണ്ട് പ്രണയം വേണ്ടെന്ന് വെയ്ക്കുന്നവരായിരിക്കും ഇവര്‍. പലപ്പോഴും കുടുംബ ബന്ധം താന്‍ മൂലം തകരരുത് എന്ന ചിന്തിച്ച് പ്രണയത്തെ എതിര്‍ക്കും. ഈ അപൂര്‍വ്വ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കുംഭം
മാതാപിതാക്കളുടെ വാക്കിന് വളരെയധികം വില കല്‍പ്പിക്കുന്ന രാശിക്കാരാണ് കുംഭം രാശിക്കാര്‍. അച്ഛന്, അമ്മ എന്നിവരെ വേദനിപ്പിച്ച്, ജീവിതത്തില്‍ സന്തോഷം വേണ്ടെന്ന് വെയ്ക്കുന്നവരാണ് ഈ രാശിക്കാര്‍. അതിനാല്‍, 2025-ലും ഇവര്‍ പ്രണയ ബന്ധങ്ങളില്‍ വീഴാനുള്ള സാധ്യത വളരെ കുറവായിരിക്കും. വീട്ടുകാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന വിധത്തില്‍, അവര്‍ തീരുമാനിക്കുന്ന ഒരു വ്യക്തിയെയാരിക്കും ഈ രാശിക്കാര്‍ വിവാഹം കഴിക്കുന്നതും. അതിനാല്‍, വീട്ടുകാര്‍ക്ക് ഈ രാശിയിലുള്ള മക്കളെ കണ്ണടച്ച് വിശ്വസിക്കാവുന്നതാണ്.
മകരം
പ്രണയം തോന്നിയാലും വീട്ടുകാരെ ആലോചിച്ച് പ്രകടിപ്പിക്കാന്‍ മടപ്പിക്കുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍. കുടുംബ ബന്ധങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കുന്നതിനാല്, കുടുംബക്കാരെ വിഷമിപ്പിക്കാന്‍ വളരെയധികം പ്രയാസം തോന്നുന്ന രാശിക്കാര്‍ കൂടിയാണ് ഇവര്‍. അതിനാല്‍, അടുത്ത വര്‍ഷത്തിലും പ്രണയ ബന്ധം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.
ഇടവം
പ്രണയത്തിനോട് പൊതുവില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. വളരെ ലക്ഷ്യബോധത്തോടെ ജോലിയിലും പഠനത്തിലും ശ്രദ്ധ നല്കുന്ന ഇവര്‍ പ്രണയ ബന്ധങ്ങള്‍ ആഗ്രഹിക്കാത്തവരാണ്. സ്വന്തം താല്പര്യങ്ങള് ഏതുവിധേനയും സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹം ഈ വ്യക്തികളില്‍ അമിതമായിരിക്കും. പ്രണയ ബന്ധങ്ങള്‍ ഇത്തരം താല്പര്യങ്ങള്ക്ക് വിലങ്ങുതടിയാകും എന്ന ചിന്തയും ഇവരില്‍ അമിതമാണ്.
കര്‍ക്കിടകം
മൂല്യങ്ങള്‍ക്ക് അമിതമായി വില കല്‍പ്പിക്കുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍ തന്നെ, പ്രണയത്തെയും, പ്രണയിക്കുന്നവരെയും ഈ രാശിക്കാര്‍ ശക്തമായി എതിര്‍ക്കും. ദാമ്പത്യത്തില്‍ നല്ല സ്നേഹമുള്ള വ്യക്തികളാണെങ്കിലും, പ്രണയിച്ച് വിവാഹം കഴിക്കുക എന്നതിനെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയില്ല. അതുപോലെ, സ്വന്തം മക്കള്‍ പ്രണയിച്ചാലും അതിനെ എതിര്‍ക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. പ്രണയ ബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കൂടിയാണ് ഈ രാശിക്കാര്‍.
മേടം
കുടുംബക്കാരെ പേടിച്ച് പ്രണയിക്കാന്‍ മടിക്കുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. വളരെ വിരളമായി മാത്രം പ്രണയ ബന്ധത്തില്‍ പെടുന്നവരായിരിക്കും ഇവര്‍. കൂടാതെ, ജീവിത സാഹചര്യം മൂലവും പ്രണയിക്കാന്‍ ഭയക്കുന്നവര്‍ കൂടിയാണ് മേടം രാശിക്കാര്‍.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
