For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യ പിണക്കങ്ങള്‍ പരിഹരിക്കാൻ ചില വഴികൾ

പിണക്കങ്ങള്‍ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ആയി തന്നെ നിലനിര്‍ത്താന്‍ സാധിക്കണം

By Anjaly Ts
|

ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കടന്നു വരാത്ത കുടുംബങ്ങള്‍ വിരളമായിരിക്കും. എന്നാല്‍ ഈ പിണക്കങ്ങള്‍ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ആയി തന്നെ നിലനിര്‍ത്താന്‍ സാധിക്കണം. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ വളര്‍ന്ന് പന്തലിച്ച് ബന്ധം പിരിയുന്നതിലേക്ക് വരെ എത്തുന്നതെല്ലാം സമൂഹത്തില്‍ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ നമുക്ക് കാണാവുന്നതല്ലേയുള്ളു. പിണങ്ങുമ്പോള്‍ അപ്പോള്‍ സൂക്ഷിക്കുക.

uu

കൂടുതല്‍ അടുക്കാന്‍ വേണ്ടിയാവണം ചെറിയ പിണക്കങ്ങള്‍ എല്ലാം. വഴക്കിനിടയില്‍ നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളാണ് പിണക്കങ്ങളുടെ ആഴം നിര്‍ണയിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റായ റാഹേല്‍ സുസ്മന്‍ പറയുന്നത്. വഴക്കിനിടയില്‍ കൂടുതല്‍ സംസാരിക്കാനാണ് നിങ്ങള്‍ മുതിരേണ്ടത്. ഉള്ളിലുള്ളതെല്ലാം അടക്കി പിടിച്ച് അത് പങ്കാളിയെ അറിയിക്കാതിരുന്നാല്‍ നിങ്ങളുടെ മനസ് കാണാനും, നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവര്‍ക്ക് സാധിക്കില്ല.

അസ്വസ്ഥരാണ് നിങ്ങള്‍ എങ്കില്‍ ആ അസ്വസ്ഥത എന്തെന്ന് പങ്കാളിയെ അറിയിക്കുക. അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. വലിയ വഴക്കുകളിലേക്ക് പോകുന്നതും അതിലൂടെ തടയാം. സ്വസ്ഥമായി ഇരുന്ന് പങ്കാളിക്ക് പറയുവാനുള്ളത് കേള്‍ക്കുക. അത് കേട്ട് കൂടുതല്‍ പ്രകോപിതമാവുകയല്ല വേണ്ടത്. അവരുടെ വിശദീകരണം ഉള്‍ക്കൊള്ളുക. സ്വയം മനസിലാക്കാന്‍ നിങ്ങളും ശ്രമിക്കണം.

ii

ചില വഴക്കുകള്‍ ദാമ്പത്യത്തില്‍ അനിവാര്യവുമാണ്. സന്തുഷ്ടരായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ദമ്പതിമാര്‍ക്ക് ഏര്‍പ്പെടാവുന്ന ്അഞ്ച് തരം വഴക്കുകള്‍ വിദഗ്ധര്‍ പറയുന്നത് നോക്കു...

iii

സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തിലെ പിണക്കമാകാം

പണം എങ്ങിനെ ചിലവാക്കണം എന്നത് സംബന്ധിച്ച് നിങ്ങള്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ആവാം. വീട്ടിലേക്ക് ഒരു പുതിയ വസ്തു വാങ്ങണം എന്ന ആഗ്രഹമായിരിക്കും നിങ്ങളില്‍. പക്ഷേ ആ പണം എവിടെ എങ്കിലും നിക്ഷേപിക്കാനായിരിക്കും പങ്കാളിയുടെ ചിന്ത. അവധി ആഘോഷത്തിനായി പോകുമ്പോള്‍ ചിലവ് കുറഞ്ഞ താമസ സൗകര്യം ആയിരിക്കും നിങ്ങള്‍ തിരഞ്ഞെടുക്കുക. പങ്കാളിയാവട്ടെ ആഡംബര ഹോട്ടലിലേക്കാവും കൈ ചൂണ്ടുക.

എന്നാലിതെല്ലാം രണ്ട് വ്യക്തികള്‍ക്കിടയില്‍ സ്വാഭാവികമായി മാത്രം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. പക്ഷേ നിങ്ങള്‍ രണ്ടു പേരുടേയും അഭിപ്രായങ്ങളും, വികാരങ്ങളും രണ്ട് പേരും അറിഞ്ഞിരിക്കുകയും മനസിലാക്കുകയും വേണം. നിങ്ങളുടെ താത്പര്യം എപ്പോഴും ജയിക്കണം എന്നില്ല. എങ്കിലും നിങ്ങളുടെ ആഗ്രഹം പങ്കാളിയെ അറിയിക്കുക.

എന്തുകൊണ്ട് നിങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്നത് പങ്കാളിയെ ബോധ്യപ്പെടുത്തുക. ഉദാഹരണത്തിന് ഒഅവധി ആഘോഷത്തിനായി പോകുമ്പോള്‍ ഒരു ആഡംബര ഹോട്ടലില്‍ പങ്കാളിയുടെ ആഗ്രഹ പ്രകാരം താമസിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെ താമസിച്ചുകൊണ്ട് നിങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെയുള്ള കാര്യങ്ങള്‍ സാധിക്കില്ലെന്ന് പങ്കാളിയെ ബോധ്യപ്പെടുത്തുക. അവരത് മനസിലാക്കി, രണ്ടുപേരുടേയും അഭിപ്രായങ്ങള്‍ കൂടിച്ചേരുമ്പോള്‍ മറ്റൊരു നല്ല ആശയം നിങ്ങള്‍ക്ക് കണ്ടെത്താനും സാധിച്ചേക്കും.

pp

നിങ്ങളുടെ രീതി അവര്‍ പിന്തുടരില്ല

നിത്യ ജീവിതത്തിലെ നിങ്ങളുടെ രീതികള്‍ ആയിരിക്കില്ല പങ്കാളി പിന്തുടരുക. ടൂത്ത് പേസ്റ്റ് വയ്ക്കുന്നത് മുതല്‍ ബെഡ് ഷീറ്റ് വിരിക്കുന്നതില്‍ വരെ അവര്‍ക്ക് അവരുടേതായ രീതികളുണ്ടാവും. അതിന്റെ പേരില്‍ വഴക്കുകളും ഉണ്ടാകും. എന്റെ രീതി ഇങ്ങനെയാണ് എന്ന് പറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞുമാറാനും സാധിക്കില്ല. ഇങ്ങനയെ ചെയ്യാവു എന്ന് പറഞ്ഞ് ശഠിക്കുകയും അരുത്

uuuuu

പിന്നെ എങ്ങിനെ പരിഹരിക്കാം ഈ പിണക്കം?

എന്തുകൊണ്ട് പങ്കാളി നിര്‍ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ ചെയ്തു കൂടാ എന്ന് നിങ്ങള്‍ സ്വയം ചിന്തിക്കുക. പങ്കാളിയുടെ നിര്‍ദേശം അവഗണിക്കുന്നത് നിങ്ങളേയും കുടുംബത്തേയും എങ്ങിനെ ബാധിക്കും എന്നും കണക്കു കൂട്ടുക. ഒരുപക്ഷേ ഒരു ടവല്‍ മടക്കുന്ന രീതി നിങ്ങളുടെ മാനസിക നിലയുമായി ബന്ധപ്പെട്ടതായിരിക്കും. ആ രീതിയില്‍ മടക്കിയാല്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുക. അത് പങ്കാളിയെ അറിയിക്കുക.

sx

സെക്‌സില്‍ താത്പര്യങ്ങള്‍ വ്യത്യസ്തമാകാം

ദാമ്പത്യജീവിതത്തില്‍ ഒരാള്‍ക്ക് സെക്‌സ് വീണ്ടും വീണ്ടും വേണമെന്ന താത്പര്യവും പങ്കാളിക്ക് കുറച്ചു മതിയെന്ന ആഗ്രഹവും ആയിരിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഇത് വഴക്കിനും ഇടയാക്കാം. നിങ്ങള്‍ സ്വയം ഒന്നിരുത്തി ചിന്തിക്കുക. പങ്കാളിയുമായി ഇത് സംസാരിക്കുക. എത്ര വേഗത്തില്‍ നിങ്ങളത് പങ്കാളിയെ അറിയിക്കുന്നുവോ വളരുന്ന പ്രശ്‌നത്തിന്റെ തോത് അത്രയും കുറഞ്ഞ് കിട്ടും.

love

എങ്ങിനെ ഈ പ്രശ്‌നം കൈകാര്യം ചെയ്യാം?

പങ്കാളിയെ അലോസരപ്പെടുത്തുന്ന രീതിയിലാവരുത് നിങ്ങള്‍ ഒഴിഞ്ഞു മാറുന്നത്. നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത സാഹചര്യത്തിലാണെങ്കിലും പങ്കാളി ആഗ്രഹിക്കുന്ന സമയം അത് നിങ്ങള്‍ മനസിലാക്കി വേണ്ടവിധം പ്രവര്‍ത്തിക്കുക. നിങ്ങള്‍ അവരെ താഴ്ത്തിക്കെട്ടുന്നു എന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കാതിരിക്കുക. ഇന്ന് നിങ്ങള്‍ അവരുടെ താത്പര്യത്തിന് സമ്മതം പറഞ്ഞില്ലെങ്കില്‍ നാളെ അവര്‍ക്കരികിലേക്ക് എത്തുക. രണ്ട് പേര്‍ക്കും അനുയോജ്യമായ സമയമാണ് അതെന്ന് ഉറപ്പു വരുത്തുകയും വേണം.

love

സമയം ചിലവിടുന്നതിനെ ചൊല്ലി പിണങ്ങുമോ?

ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ രണ്ടുപേരും ഒരുമിച്ച് എല്ലാ സമയവും ചിലവഴിക്കുക എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിവാഹത്തിന് ശേഷവും തനിക്ക് തന്റേതായ ഒറ്റപ്പെട്ട സമയം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഒറ്റയ്ക്കിരിക്കണം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന സമയം അത് പങ്കാളിയെ അറിയിക്കുക. നിങ്ങള്‍ തുറന്ന് പറയാതെ അവര്‍ക്കത് മനസിലാക്കാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക. പങ്കാളിയത് മനസിലാക്കി നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കി തരാനും തയ്യാറാവണം. അല്ലെങ്കില്‍ അവിടെ ഒരു വഴക്ക് പൊട്ടിപ്പുറപ്പെടും. നിങ്ങള്‍ അസ്വസ്ഥരാവുകയും ചെയ്യും.

img

എങ്ങിനെ മറികടക്കും?

പങ്കാളിയുമായുള്ള മാനസികബന്ധം വിട്ടുപോകാതെ തന്നെ എങ്ങിനെ നിങ്ങള്‍ക്ക് മാത്രമായി വേണ്ട സമയം ലഭിക്കും എന്ന് കണ്ടെത്തുക. ഒറ്റയ്ക്കിരിക്കണം എന്ന് ആഗ്രഹിക്കുന്ന പങ്കാളിയെ സപ്പോര്‍ട്ട് ചെയ്യുക.

cln

ശുചിത്വത്തിന്റെ കാര്യത്തില്‍ അടിപിടിയുണ്ടാകും

ഒരു സ്ത്രിയുടെ വൃത്തി മറ്റൊരു യുദ്ധഭൂമിയാണെന്നാണ് പൊതുവെ പറയാറ്. ശുചിത്വത്തിന്റെ കാര്യത്തില്‍ നിങ്ങളുടേയും പങ്കാളിയുടേയും കാഴ്ചപ്പാട് വ്യത്യസ്തം ആണെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ വരുത്തും.

niy

മറികടക്കാന്‍ വഴി?

പങ്കാളിയുടെ ശുചിത്വം ഇല്ലായ്മയുടെ പേരില്‍ അവരെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക. പകരം എന്തുകൊണ്ട് അവരുടെ ജീവിത രീതി മോശമായി ബാധിക്കും എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. കുറ്റപ്പെടുത്തല്‍ പ്രശ്‌നങ്ങള്‍ വഷളാകുന്നതിലേക്കായിരിക്കും എത്തിക്കുക.

English summary

Normal Fights For Happy Couple

In fact, it is during those heated moments when we truly get to learn who the other person is, which ultimately makes you stronger as a couple.Unfortunately for all of those next to the loud couple who fights more than they talk, they probably won't be breaking up anytime soon. In fact, their fighting isn't a sign of a sick relationship, but a healthy one.
Story first published: Monday, April 2, 2018, 14:28 [IST]
X
Desktop Bottom Promotion