Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇവളെ കെട്ടാന്‍ കൊളളുമോ?
ഒരു പെണ്‍കുട്ടി നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ യോഗ്യയാണോ എന്ന് എങ്ങനെ തിരിച്ചറിയും? വിവാഹത്തിന് മുമ്പ് സ്വയം ചോദിക്കേണ്ടുന്ന ഏക ചോദ്യമാണിത്.
പൊതുവെ വിവാഹിതയായ ഒരു സ്ത്രീ അവിവാഹിതരായവരില്‍ നിന്ന് വ്യത്യസ്ഥമായ സ്വഭാവവും പെരുമാറ്റവും ഉള്ളവരായിരിക്കും. വിവാഹത്തോടെ ഒരു ആദര്‍ശ ഭാര്യയായി മാറുന്ന സ്ത്രീകളെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും.
നിങ്ങളുടെ ഗേള്‍ ഫ്രണ്ട് അത്തരത്തിലുളള ഒരാളാണോ എന്നറിയാന്‍ സഹായിക്കുന്ന ചില വഴികള്‍.

അലസയും ആശ്രയിക്കുന്നവളും
നിങ്ങളുടെ ഭാര്യക്ക് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും വിജയകരമായി ചെയ്യാനും കഴിവുണ്ടാകണം. അലസയും ആശ്രിതത്വമുള്ളവളുമായ ഭാര്യക്ക് നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനാവില്ല.

പരുക്കന്‍ സ്വഭാവം
എല്ലാവരോടും പരുക്കന്‍ രീതിയിലാണ് നിങ്ങളുടെ ഭാര്യ പെരുമാറുന്നതെങ്കില്‍, അവള് നിങ്ങളുടെ മാതാപിതാക്കളോട് മര്യാദയോടെ പെരുമാറും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

വൈകാരികമായ ഊര്ജ്ജസ്വലത
ഇത്തരം സ്ത്രീകള്‍ പൊതുവെ വൈകാരികമായ രംഗങ്ങള്‍ സൃഷ്ടിക്കും. ജീവിതത്തില്‍ നാടകം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ രണ്ടാമതൊന്ന് കൂടി ചിന്തിക്കുക.

നുണകള്‍
ഗേള്‍ഫ്രണ്ട് ധാരാളം നുണകള്‍ പറയുന്നുവെങ്കില്‍ , ഭാവി ജീവിതത്തില്‍, പ്രത്യേകിച്ച് സാമ്പത്തിക കാര്യത്തിലെങ്കിലും നിങ്ങള്‍ക്ക് അവളെ വിശ്വസിക്കാനാകുമോ?.

ടീനേജറുടെ വേഷം
വിവാഹിതയായ ഒരു സ്ത്രീയുടെ വേഷം മാന്യവും സംസ്കാരമുള്ളതുമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിങ്ങളുടെ ഗേള്‍ ഫ്രണ്ട് അത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ വിസമ്മതിക്കുന്നുവെങ്കില്‍ അതിന് ആവശ്യപ്പെടുക.

പൊതുവായ യോജിപ്പുകളില്ല
നിങ്ങള്‍ ചെയ്യുന്നതില്‍ അവള്‍ക്ക് താല്പര്യമുണ്ടോ? അതോ നിങ്ങളുടെ ഹോബികളില്‍ താല്പര്യമുണ്ടെന്ന് നടിക്കുകയാണോ? ദമ്പതികള്‍ക്ക് പൊതുവായ താല്പര്യങ്ങളുണ്ടെങ്കില് വിവാഹബന്ധം ഏറെക്കാലം നിലനില്ക്കും.

അസൂയ
അസൂയക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്ല ഭാര്യമാരാവാന് സാധിക്കില്ല. അവര്‍ അധികം വൈകാതെ നിങ്ങളെ നിയന്ത്രിച്ച് തുടങ്ങും.

നിങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമം
സ്ത്രീകള്‍ നിങ്ങളില്‍ മാറ്റം വരുത്താനോ, ഉപജാപം നടത്താനോ ശ്രമിക്കുന്നത് നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങളുടെ ഗേള്‍ ഫ്രണ്ട് അത്തരക്കാരിയാണോ? പുനര്‍വിചിന്തനം നടത്തുക.



Click it and Unblock the Notifications
