Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അവനെക്കൊണ്ട് വിളിപ്പിക്കാന്‍ ചില നുറുങ്ങുകള്‍
പ്രിയപ്പെട്ടവന്റെ വിളികള്‍ സ്ത്രീകള്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രിയപ്പെട്ടവന്റെ ഫോണ്‍ കാള്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം മറ്റെന്തിലും വലുതായിരിക്കും. ആ കോള്‍ ഒരു പക്ഷേ ഒരു ഹായ് പറയാന്‍ മാത്രമായിരിക്കാം, അതുമല്ലെങ്കിലും എന്ത് ചെയ്യുന്നുവെന്ന ഒരൊറ്റ ചോദ്യം മാത്രമായിരിക്കാം. പക്ഷേ അക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരായിരം വാക്കുകള്‍ക്ക് നല്കുവാന് കഴിയുന്നതിലും വലുതാണ് പ്രിയപ്പെട്ടവന്റെ ഒരു വാക്ക് നല്കുന്ന അര്‍ത്ഥതലങ്ങള്‍.
ആ വിളിക്കായി കാത്തിരുന്ന ഒത്തിരി നിമിഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകാം. കാത്തിരുന്ന ആ വിളി വരാത്തതില്‍ നിരാശപ്പെട്ട നിമിഷങ്ങളുമുണ്ടാകാം. ഏതൊരു ബന്ധവും തുടങ്ങുമ്പോള്‍ പരസ്പരം തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ ഉണ്ടായിട്ടുണ്ടാകാം. ബന്ധം വിടരുമ്പോള്‍ വിളികളില്‍ കുറവുണ്ടാവുക സ്വാഭാവികമാണ്. ആവേശം നിലനിര്‍ത്തുവാന്‍ സാധിക്കണം. എന്തൊക്കെയോ നിങ്ങളില്‍ നിന്നും ഇനിയും കിട്ടാനുണ്ടെന്ന തോന്നല്‍ സദാ ജനിപ്പിക്കണം.

കിട്ടാക്കനിയായി ചിലത് നിര്‍ത്തണം, പ്രിയപ്പെട്ടവനെന്നു കരുതുന്നവനു മുന്നില്‍ ഒരിക്കലും അമിതമായി സ്വയം വെളിപ്പെടരുത്. അത് വഴി അവനില്‍ ആകാംക്ഷ നിലനിര്‍ത്തണം. നിങ്ങളുടെ ഏത് ഗുണമാണോ അവനെ നിങ്ങളിലേയ്ക്ക് ആകര്‍ഷിച്ചത് ആ ഗുണം നിലനിര്‍ത്തണം. അതില്‍ കാപട്യമരുത്. ഓര്‍മ്മിക്കുക ഒഴിഞ്ഞ ഷെല്‍ ഒരു പുരുഷനും ആഗ്രഹിക്കില്ല, അവനില്‍ ആഗ്രഹം ജനിപ്പിക്കുന്ന അത്ഭുതങ്ങളുടെ ഒരു ബോക്സായി ഇരിക്കുക, പ്രിയപ്പെട്ടവന്റെ ഫോണ്‍ കോള്‍ നിങ്ങളെ തേടിയെത്താന്‍ ഇതാ ചില നുറുങ്ങുകള്‍
കഠിനഹൃദയരാവുക
കഠിനഹൃദയരാവുക എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുതേ. ചില കാഠിന്യം പെരുമാറ്റങ്ങളില്‍ വെച്ചുപുലര്ത്തണമെന്നേ അര്‍ത്ഥമാക്കിയുള്ളൂ. പ്രിയപ്പെട്ടവനില്‍ നിങ്ങളെക്കുറിച്ചുള്ള ആഗ്രഹം നിലനിര്‍ത്തുന്ന വിധത്തില്‍ മാത്രം കാഠിന്യം വെച്ചുപുലര്‍ത്തുക. പെട്ടെന്ന് കീഴ്പ്പെടരുതെന്ന്. ക്ഷമ നിങ്ങള്‍ കഠിനഹൃദയരാകുമ്പോള് പ്രിയപ്പെട്ടവന് തിരിച്ചും അതേ പ്ലേറ്റ് ഉപയോഗിക്കുമെന്നുറപ്പ്. അവിടെയാണ് ബുദ്ധി കാണിക്കേണ്ടത്. കഠിനഹൃദയയാണെന്ന തോന്നല്‍ അധികം ഉളവാക്കരുത്.
ശാരീരികബന്ധത്തില്‍ ഏര്‍പ്പെടരുത്.
പ്രിയപ്പെട്ടവനുമായി എത്രത്തോളം ശാരീരിക ബന്ധത്തിലേര്‍പ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്ര തന്നെ അതില്‍ നിന്നും വിട്ടു നില്ക്കുക, ഇത് നിങ്ങളെ ആഗ്രഹിക്കാന്‍ അവന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയേ ഉള്ളൂ. അവന്റെ വിളികള്‍ എത്രത്തോളം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്ര തന്നെ അവനെ ശാരീരികബന്ധത്തില്‍ നിന്നും അകറ്റി നിര്‍ത്തുക. സര്‍ഗ്ഗത്തിലെ കുട്ടന് തമ്പുരാന് അച്ഛനമ്മമാരെ കുറിച്ച് പറഞ്ഞത് ഓര്‍മ്മയില്ലേ, എന്റെ അച്ഛന് അമ്മയെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്ന്. കല്യാണം കഴിഞ്ഞതോടെ ആ കമ്പം തീര്‍ന്നെന്ന്. അത് മനസ്സിലോര്‍ക്കുക.
ഇഷ്ടപുരുഷന് നിങ്ങളെക്കുറിച്ച് മനസ്സില്‍ ഒരു ചിത്രം വേണം. ആ ചിത്രം ഒരിക്കലും ഉടയാതെ നോക്കണം. ആ ചിത്രമാകണം നിങ്ങളെ ആ പുരുഷനിലേയ്ക്ക് അടുപ്പിക്കേണ്ടത്. ഒരു താഴ്ച്ച വന്നാല്‍ ചായാന്‍ ഒരു തോള് ആഗ്രഹിക്കുന്നവനാണ് ഏതൊരു പുരുഷനും. വീഴ്ച്ചയില്‍ താങ്ങായി ഒപ്പമുണ്ടാകും എന്നും നിങ്ങള്‍ എന്ന തോന്നല്‍ അവനില്‍ സൃഷ്ടിക്കണം. ഇത് അവനെ നിങ്ങളിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കും. നിങ്ങളുടെ സാമീപ്യത്തിനായി അവന് കൂടുതല്‍ കൊതിക്കും. അവന്റെ വിളികള്‍ നിങ്ങളെ തേടിയെത്തും തീര്‍ച്ച.
പ്രിയപ്പെട്ടവന്റെ സ്വഭാവത്തെക്കുറിച്ച് പഠിക്കുക. ഇഷ്ടാനിഷ്ടങ്ങള്‍ അറിയുക.. അറിഞ്ഞ കാര്യങ്ങള്‍ അവനുമായി പങ്കുവെയ്ക്കുക, അതു വഴി വൈകാരികമായ ഒരു ബന്ധം സൃഷ്ടിക്കുവാന്‍ കഴിയും. ശരിയായ ദിശയിലായിരിക്കണം ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത്. മുന്നോട്ടുനയിക്കുന്ന ഏന്തോ ഒന്ന് ഏതൊരു ബന്ധത്തിലുമുണ്ടായിരിക്കണം. ആ ഒന്നായിരിക്കണം നിങ്ങളുടെ ബന്ധത്തെ സജീവമാക്കുക...



Click it and Unblock the Notifications
