Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്
ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം ആകര്‍ഷിക്കപ്പെടുന്നത് സ്വഭാവികവും പ്രകൃതിനിയമവുമാണ്. പരസ്പരാകര്‍ഷണവും പ്രണയവുമൊക്കെ എളുപ്പത്തില്‍ സംഭവിക്കുന്നതാണ്. പക്ഷേ ചില അവസരങ്ങളില്‍ ഇത് ഇരുഭാഗത്തും ഒരേ പോലെ ഉണ്ടാവില്ല. രണ്ട്പേരിലൊരാള്ക്ക് അത്തരത്തിലൊരു താല്പര്യം ഉണ്ടാവുകയേ ഇല്ല.
പെണ്‍കുട്ടിക്കാണ് താല്പര്യമില്ലാത്തതെങ്കില് അത് അറിയിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമായിരിക്കും. ചിലപ്പോള്‍ പെണ്‍കുട്ടികളുടെ തുറന്ന പെരുമാറ്റം ആണ്‍കുട്ടികള്‍ പ്രണയമായി തെറ്റിദ്ധരിക്കും. അതിനാല്‍ തന്നെ ഇത്തരം ഒരു സമീപനം ആണ്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ പെണ്‍കുട്ടി അക്കാര്യം വ്യക്തമാക്കേണ്ടതുണ്ട്.

തനിക്ക് അയാളില്‍ താല്പര്യമില്ല എന്ന് നേരിട്ട് പറയുന്നത് പലപ്പോഴും അത്ര എളുപ്പമാകില്ല. അത്തരം സാഹചര്യങ്ങളില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
1. നേരിട്ടുള്ള സമീപനം - ഒരാള്‍ നിങ്ങളോട് പരിധി വിട്ട് പെരുമാറുന്നു, അല്ലെങ്കില്‍ അടുക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നിയാല്‍ താല്പര്യമില്ല എന്ന് നേരിട്ട് പറയുക. പിന്നീട് ഉണ്ടാകാവുന്ന പ്രശ്നങ്ങളേ ഇത്തരത്തില്‍ മുളയിലേ നുള്ളാം. നേരേ വാ, നേരേ പോ എന്ന മട്ടിലുള്ള തുറന്ന സമീപനം അല്പം പരുക്കനാണെങ്കിലും ഭാവിയിലെ നിരവധി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
2. മര്യാദ - ഈഗോ അഥവാ അഹംബോധം ആണുങ്ങള്‍ക്ക് സഹജമാണ്. അവരോട് അനുകൂലമല്ലാതെ പെരുമാറുന്നത് അഹംബോധത്തെ മുറിപ്പെടുത്തും. അതിനാല്‍ തന്നെ തുറന്ന സമീപനത്തോടെ തനിക്ക് ഈ ബന്ധത്തില്‍ താല്പര്യമില്ലെന്ന് പറയുക. മര്യാദയോടെയുള്ള ഈ തുറന്ന് പറച്ചില് തെറ്റിദ്ധാരണകളൊഴിവാക്കാന് സഹായിക്കും.
3. അകലം പാലിക്കുക - ഒരാള്‍ നിങ്ങളോട് താല്പര്യം പ്രകടിപ്പിക്കുകയും എന്നാല്‍ നിങ്ങള്‍ക്ക് അത് തിരിച്ച് തോന്നുന്നുമില്ലെങ്കില് ശരീരഭാഷകൊണ്ട് ആ അകലം പ്രകടമാക്കുക. നിങ്ങള്‍ അടുപ്പം കാണിച്ചാല്‍ അത് പോസിറ്റീവായാണ് കണക്കാക്കപ്പെടുക. ഇത് ഒരു തെറ്റിദ്ധാരണയ്ക്ക് വഴിവെക്കും. നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത പക്ഷം അത് കൃത്യമായിത്തന്നെ വെളിപ്പെടുത്തുക.
4. പ്രശ്നങ്ങള്‍ ഒഴിവാക്കുക - ഓരോ ആണിനും അടുപ്പം തോന്നുന്ന പെണ്‍കുട്ടിയില്‍ നിന്ന് ചിലത് പ്രതീക്ഷിക്കും. ആശയവിനിമയത്തിലെ തകരാറ് അയാളെ പെണ്‍കുട്ടിയോട് അടുക്കാന്‍ പ്രേരിപ്പി്ക്കും. ഇത്തരത്തില്‍ സംഭവിക്കുന്നത് പല പ്രശ്നങ്ങളുണ്ടാക്കുന്നതിനാല്‍ അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
5.ബന്ധങ്ങളിലെ അകലം - അമിതമായ പ്രാധാന്യം ആര്‍ക്കും നല്‍കാതിരിക്കുക. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അകറ്റി നിര്‍ത്തേണ്ടവരെ അകറ്റി നിര്‍ത്തുക. അക്കാര്യം വ്യക്തമായി പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാം.



Click it and Unblock the Notifications
