Latest Updates
-
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ
പൂര്വ്വപ്രണയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ?
നിങ്ങള്‍ നിങ്ങളുടെ ആണ്‍സുഹൃത്തുമായി പിരിഞ്ഞിട്ടും ഇപ്പോഴും അയാള്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ട് എന്ന് വിചാരിക്കുന്നുണ്ടോ? പല
അടയാളങ്ങളും ഇതിന്റേതായി കണ്ടെത്താനാകും. എന്നാല്‍ ഇതു സംബന്ധിച്ച് പരസ്പരം സംസാരിക്കുന്നതിന് മുമ്പ് പിരിയാനിടയാക്കി കാരണങ്ങള്‍ വ്യക്തമായി മനസിലാക്കിയിരിക്കണം. പിരിയാനുള്ള കാരണം രണ്ടുപേര്‍ക്കും അറിയാമെങ്കില്‍ മാത്രമേ ഇത്
യുക്തിസഹമാവുകയുള്ളൂ. അഥവാ കാരണങ്ങള്‍ വ്യക്തമല്ലെങ്കില്‍ അക്കാര്യങ്ങള്‍ സുഹൃത്തുമായി സംസാരിക്കുക.

ചില സങ്കീര്‍ണ്ണമായ വേര്‍പിരിയലുകളില്‍ സുഹൃത്ത് നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടാകും. അവരുടെ സ്നേഹം ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ മതി.
1. നിലയ്ക്കാത്ത ആശയവിനിമയം - വേര്‍പിരിയലിന്റെ ആദ്യ നടപടിയെന്നത് പരസ്പരമുള്ള ആശയവിനിമയം അവസാനിപ്പിക്കലാണ്.
എന്നാല്‍ നിങ്ങളുടെ സുഹൃത്ത് ഇത് ചെയ്യുന്നില്ലെങ്കിലും, ഇപ്പോഴും മെസേജ് അയക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും
ഇപ്പോഴും സ്നേഹിക്കുന്നുവെന്നാണര്ത്ഥം. നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം നിങ്ങളെ മടക്കിവേണമെന്നല്ലെങ്കിലും അത് ഒരു
സൂചനയായിരിക്കും. നിങ്ങള്‍ക്ക് ആ ബന്ധം വീണ്ടും തുടരാന്‍ ആഗ്രഹമില്ലെങ്കില്‍ അയാളെ അവഗണിക്കുക.
2. നിങ്ങളുടെ ജീവിതത്തിലുള്ള താല്പര്യം - വേര്പാടിന് ശേഷവും നിങ്ങളുടെ ജീവിതത്തിലെ സംഭവഗതികള്‍ അറിയാന്‍ സുഹൃത്തിന്
താല്പര്യമുണ്ടെങ്കില് അത് ഒരു സൂചനയാണ്. കണ്ടുമുട്ടാന്‍ സാധിക്കുന്നിടത്തൊക്കെ വച്ച് കണ്ടുമുട്ടുന്നതും, നിങ്ങളെക്കുറിച്ച്
സുഹൃത്തുക്കളോട് അന്വേഷിക്കുന്നതും സ്നേഹം തുടരുന്നതിന്റെ തെളിവാകാം. ഒരു പക്ഷേ ഇതൊക്കെ യാദൃശ്ചികമാകാമെങ്കിലും
ഏറിയപങ്കും അത് ബന്ധം തുടരാനുള്ള താല്പര്യത്തിന്റെ സൂചനയാവും.
3. സംരക്ഷണം - വേര്‍പിരിയലിന് ശേഷവും നിങ്ങളുടെ കാര്യങ്ങളില്‍ സുഹൃത്ത് ശ്രദ്ധിക്കുകയും, സാധിക്കുന്നപോലൊയൊക്കെ നിങ്ങളെ
സന്തോഷവതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് സ്നേഹം തുടരുന്നതിന്റെ സൂചനയാണ്. ആ പരിഗണന നിങ്ങളെ മടക്കിക്കിട്ടാനുള്ള താല്പര്യത്തിന്റെ അടയാളമാണ്. നിങ്ങള്‍ക്ക് അതില്‍ താല്പര്യമില്ലെങ്കില് ചെയ്യാവുന്ന ഏക മാര്‍ഗ്ഗം എല്ലാ തരത്തിലുമുള്ള
ആശയവിനിമയം ഒഴിവാക്കലാണ്. ഇത് അവരെ നിങ്ങളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നകറ്റാന്‍ സഹായിക്കും.
4. കുടുംബബന്ധങ്ങള്‍ - വേര്പാടിന് ശേഷവും സുഹൃത്ത് നിങ്ങളുടെ കുടുംബവുമായി നല്ല ബന്ധത്തിലാണോ? കുടുംബങ്ങള്‍ ബന്ധത്തില്‍
ഇടപെടുന്നുണ്ടെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകും. സുഹൃത്ത് പഴയതുപോലെ തന്നെ നിങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധം
പുലര്‍ത്തുന്നുവെങ്കില്‍ അത് സ്നേഹബന്ധം തുടരാനുള്ള താല്പര്യമാണ് വെളിവാക്കുന്നത്.
5. സ്പര്‍ശനം - വേര്‍പിരിയലിന് ശേഷവും നിങ്ങളുടെ ശാരീരിക സാമീപ്യം സുഹൃത്ത് ഇഷ്ടപ്പെടുന്നുണ്ടോ? എങ്കില്‍ ഇത് സ്നേഹത്തിന്റെ
സൂചനയാണ്. അയാളുടെ സ്പര്ശനങ്ങള് അടക്കിവെച്ചിരിക്കുന്ന സ്നേഹത്തിന്റെ പ്രകടനമാണ്. ഒരു പക്ഷേ അത് നിങ്ങളുടെ ബന്ധം
പുനസ്ഥാപിപ്പിച്ചേക്കാം. അയാള്‍ ഇപ്പോഴും പഴയപോലെ നിങ്ങളെ ആലിംഗനം ചെയ്യുകയും കരങ്ങളില്‍ പിടിക്കുകയും ചെയ്യുന്നുവെങ്കില്‍
അത് സ്നേഹത്തിന്റെ തെളിവാണ്. ഈ പറഞ്ഞവയൊക്കെ പൂര്‍വ്വബന്ധം തുടരാനാഗ്രഹിക്കുന്നതിന്റെ
സൂചനകളാണ്. ഇവ നിരീക്ഷിച്ച് നിങ്ങളുടെ മുന്‍ സുഹൃത്തിന്റെ അവസാനിക്കാത്ത പ്രണയം തിരിച്ചറിയാം.



Click it and Unblock the Notifications