Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഭര്‍ത്താവിനെ വിളിക്കാന്‍ ഓമനപ്പേരുകള്‍
ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്നാണ് ഭാര്യാഭര്‍തൃ ബന്ധം. ഈ ബന്ധത്തില്‍ പ്രണയവും, വിശ്വാസവും, സംരക്ഷണവുമെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. ഈ അടുപ്പം പല തരത്തില്‍ പ്രകടിപ്പിക്കാം. ശാരീരികമായ അടുപ്പം, ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷങ്ങള്‍, മധുരസംഭാഷണങ്ങള് എന്നിവയെല്ലാം പരസ്പരം സ്നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ഭര്ത്താക്കന്മാര് സാധാരണയായി ഭാര്യമാരെ ഓമനപ്പേരുകള്‍ വിളിക്കാറുണ്ട്. ഇത് ഭാര്യമാര്‍ക്ക് ഏറെ ഇഷ്ടവുമാണ്. എന്നാല്‍ പുരുഷന്മാര്ക്ക് ഇത്തരം പേരുകള്‍ പൊതുവെ ഇഷ്ടപ്പെടാറില്ല. എങ്കിലും ഭാര്യമാര്‍ ഇത്തരം പേര് നല്‍കുന്നത് അവര്‍ക്ക് സന്തോഷകരമായിരിക്കും. ചിലര്‍ മനോഹരമായതും മറ്റു ചിലര്‍ സ്നേഹം തുളുമ്പുന്നതുമായ പേരുകളാണ് വിളിക്കുക. പരസ്പരമുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ചെല്ലപ്പേരുകള്‍ സഹായിക്കും.

എല്ലാ ഭര്ത്താക്കന്മാര്ക്കും യോജിക്കുന്ന തരത്തിലുള്ള ചെല്ലപ്പേരുകള്‍ ഉണ്ടാവും. അത്തരം ചില ഓമനപ്പേരുകളാണ് ഇവിടെ പറയുന്നത്.
1. സംസാരത്തിലുപയോഗിക്കാവുന്നവ - ഈ പേരുകള്‍ സാധാരണയായി ഉപയോഗിക്കുന്ന അല്പം പഞ്ചാരപുരട്ടിയ പേരുകളാണ്. അതില്‍ പ്രധാനപ്പെട്ടത് ഹസ്ബന്‍ഡ് എന്നര്‍ത്ഥം വരുന്ന ഹബ്ബിയാണ്. ഹണി, സ്വീറ്റി, ബേബി, ഷുഗര്‍ എന്നിവയും ഇവയില്‍ പെടും. ഇത്തരം വാക്കുകളൊന്നും നിങ്ങള്‍ ഭര്‍ത്താവിനെ വിളിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഭര്‍ത്താവുമായി പഞ്ചാരവര്ത്തമാനങ്ങളിലൊന്നും ഏര്‍പ്പെടാറില്ല എന്ന് സംശയിക്കണം.
2. രാത്രിയില്‍ ഉപയോഗിക്കാവുന്നവ - ഈ പേരുകള്‍ ഭര്‍ത്താവ് അരികിലില്ലാത്തപ്പോള്‍ ഉപയോഗിക്കാവുന്നവയാണ്. അടുത്തിടെ വിവാഹിതരായവര്‍ക്ക് ഇവ നിശ്ചയമായും അറിയാമായിരിക്കും. രാത്രി വൈകി ഭര്‍ത്താവിനോട് സംസാരിക്കുമ്പോള്‍ സുന്ദരവും, സെക്സിയുമായ പേരുകളായ ഹോട്ടി, സെക്സി, മൈ മാന്‍, ഹീറോ, എയ്ഞ്ചല്‍ എന്നിവയൊക്കെ ഉപയോഗിക്കാം.
3. ചില ഇന്ത്യന്‍ പേരുകള്‍ - കാലങ്ങളായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന പേരുകളുണ്ട്. പ്രണയവും, ആരാധനയും വെളിവാക്കുന്നവയാണ് ഈ പേരുകള്‍. ഹിന്ദിയില്‍ ബച്ചാ, സോന, ബാബു, ജാന്‍, ബീബോ എന്നിവയും പ്രശസ്തമായ ജാനേമന് എന്ന വാക്കും ഉപയോഗിക്കുന്നു. അല്പം നിലവാരം കുറഞ്ഞതെന്ന് തോന്നാമെങ്കിലും ഇവ സുന്ദരമാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇത്തരം അനേകം പദങ്ങളുണ്ട്.
4. ചെല്ലപ്പേരുകള്‍ - ഇന്ത്യയില്‍ ഭര്ത്താക്കന്മാരുടെ പേര് വിളിക്കുന്നത് അപൂര്‍വ്വമാണ്. പേര് വിളിക്കുന്നതിന് പകരം ഹിന്ദിയില്‍ സുന്തെ ഹോ എന്നും മറാത്തിയില്‍ ആഹോ എന്നും വിളിക്കുന്നു. ഇവ പ്രണയം വെളിവാക്കുന്നതിലുപരി ബഹുമാനം കാണിക്കുന്നതാണ്. ഈ പേരുകള്‍ വിളിക്കുമ്പോള്‍ ഭാര്യമാരുടെ മുഖത്ത് അല്പം ലജ്ജയും കാണാനാവും. പ്രത്യേകിച്ച് നവ വധൂവരന്മാരാകുമ്പോള്. ഭര്ത്താക്കന്മാര് ഭാര്യമാരെയും ഇത്തരത്തില്‍ പേര് വിളിക്കാറുണ്ട്.
5. റൊമാന്റിക് നായകന്മാര് - ചില സ്ത്രീകള്‍ ഭര്ത്താക്കന്മാരെ റൊമാന്റിക് പേരുകള്‍ വിളിക്കാറുണ്ട്. റോമിയോ, രഞ്ജ, മജ്നു, എന്നിങ്ങനെ. ഈ പേരുകളൊക്കെ പ്രണയകഥയിലെ ദുരന്തനായകന്മാരുടെ പേരുകളാണ്. പുരുഷന്മാര് റോമിയോ എന്ന പേര് ഇഷ്ടപ്പെടുമോ എന്ന് ഉറപ്പില്ലെങ്കിലും സ്ത്രീകള്‍ അങ്ങനെ വിളിച്ചുനോക്കുന്നതില് തെറ്റില്ല.



Click it and Unblock the Notifications
