Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
പങ്കാളി നല്ല പിതാവാകുമോ?
അച്ഛനാകുവാൻ ആർക്കും സാധിക്കും. എന്നാൽ ഒരു ഉത്തമ പിതാവ് ആവുക അത്ര എളുപ്പമല്ല. വിവാഹ ശേഷം കുടുംബവും കുട്ടികളുമായി കഴിയാൻ ആഗ്രഹിക്കുന്ന ഇതൊരു സ്ത്രീയുടെയും ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമാണ് തന്റെ പുരുഷന് ഒരു നല്ല പിതാവ് കൂടിയാകാൻ സാധിക്കുമോ എന്നത്.
കുട്ടികളുമായി സമയം ചിലവഴിക്കുകയും, അവരുമായി ഏറ്റവും അടുത്ത് ഇടപഴകുകയും ചെയ്യുന്ന ഒരാളാകും നിങ്ങളുടെ സങ്കൽപ്പത്തിൽ. പണം സമ്പാദിക്കുക, കുട്ടികളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക ഇവയൊക്കെ പ്രധാനം തന്നെ.എന്നാൽ അതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അവരുടെ ഫുട്ബോൾ മാച്ച് കാണാൻ പോവുക, സ്കൂൾ മീറ്റിങ്ങിനു പോവുക, അവരോടൊപ്പം കൂടി കളിക്കുക തുടങ്ങിയ നിസ്സാരമെന്നു നമുക്ക് തോന്നാവുന്ന ചില കാര്യങ്ങളും.

ശരീരവും മനസ്സും കുട്ടികൾക്ക് വേണ്ടി സമർപ്പിക്കുവാൻ ഒരു നല്ല പിതാവിന് മാത്രമേ കഴിയൂ.അതുകൊണ്ട് തന്നെ നിങ്ങളുടെ പുരുഷൻ ഒരു നല്ല പിതാവ് കൂടിയാകുമോ എന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. അങ്ങനെയെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും മനസ്സിൽ വയ്ക്കുക.
സാന്നിധ്യം:
കുട്ടികളുമായുള്ള ബന്ധം ദൃഡം ആക്കുന്നതിൽ പിതാവിന്റെ സാന്നിധ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. നിങ്ങളുടെ പുരുഷൻ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളും മറക്കാറുണ്ടോ? കുടുംബ കൂട്ടായ്മയിലും സൌഹൃദ സദസ്സിലും താല്പ്പര്യമില്ലാത്ത ആളാണെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ ഒന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം തുടർന്നും അയാൾ അങ്ങനെ തന്നെ ആകാനാണ് സാധ്യത.
ജോലിക്കൊപ്പം കുടുംബവും :
ജോലിഭാരം ഏറെയുള്ള ആളാണെങ്കിൽ കൂടി സ്വന്തം കുട്ടികൾക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ വിജയിക്കുന്ന ആളാണ് ഒരു നല്ല പിതാവ്. ചിലപ്പോഴെങ്കിലും ജോലിയേക്കാൾ പ്രാധാന്യം അയാൾ സ്വന്തം കുടുംബത്തിനോ നിങ്ങൾക്കോ നല്കുന്നുണ്ടോ എന്ന് ഒന്ന് ശ്രദ്ധിക്കു. ഉണ്ട് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അയാൾക്ക് തീർച്ചയായും ഒരു നല്ല പിതാവാകാനും സാധിക്കും.
സ്വന്തം പിതാവുമായുള്ള ബന്ധം:
പിതാവിനെ കുറിച്ച് നിങ്ങളുടെ പുരുഷനുമായി സംസാരിക്കുക. അതിൽ നിന്നും സ്വന്തം പിതാവിനോടുള്ള അയാളുടെ ബന്ധത്തിന്റെ ആഴം നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും. പിതാവുമായി ഉറച്ച ബന്ധം സ്ഥാപിക്കാൻ കഴിയാത്ത ഒരാൾക്ക് ഒരിക്കലും ഒരു നല്ല പിതാവാകുവാനും കഴിയില്ല എന്ന് ഓർക്കുക
നിങ്ങളുമായുള്ള അടുപ്പം:
നിങ്ങളുടെ പുരുഷന് നിങ്ങളുമായി എത്ര മാത്രം അടുപ്പമുണ്ട്? അയാൾ മറ്റുകുട്ടികളോട് പെരുമാറുന്നത് ഏതു വിധമാണ് ? നിങ്ങളെ പോലെ തന്നെ മറ്റു കുട്ടികളെയും സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സാണ് നിങ്ങൾ കണ്ടെത്തിയ പുരുഷന് ഉള്ളതെങ്കിൽ, തീർച്ചയായും അയാൾക്ക് ഒരു നല്ല പിതാവാകുവാനും കഴിയും.
ഒരൽപം കുട്ടിത്തം:
കുട്ടികൾക്ക് അവരോടൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്നവരെയാണ് ഏറെ ഇഷ്ടം. നിങ്ങളുടെ പുരുഷന് ഇപ്പോഴും സന്തോഷവാനായിരിക്കുവാനും മറ്റുള്ളവരെ ചിരിപ്പിക്കുവാനുമുള്ള കഴിവുണ്ടോ? എങ്കിൽ സംശയിക്കേണ്ട, കുട്ടികൾക്ക് പ്രിയപ്പെട്ട പിതാവാകാൻ നിങ്ങളുടെ പുരുഷന് തീർച്ചയായും സാധിക്കും.
ഇനി ഇങ്ങനെയൊക്കെ അല്ല നിങ്ങളുടെ പുരുഷനെങ്കിൽ കൂടി നിരാശപ്പെടാൻ വരട്ടെ. ആദ്യമായി സ്വന്തം കുഞ്ഞിനെ മാറോടു ചേർക്കുമ്പോൾ നിങ്ങളുടെ പുരുഷന്റെ ഇത് വരെ വെളിപ്പെട്ടിട്ടില്ലാത്ത പല വികാരങ്ങളും പുറത്തു വരിക തന്നെ ചെയ്യും. തീർച്ചയായും ഒരു നല്ല പിതാവാകാൻ അയാൾക്ക് സാധിക്കുകയും ചെയ്യും.



Click it and Unblock the Notifications