Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹണിമൂണ് ആസ്വാദ്യമാക്കാന്
വിവാഹശേഷം ദമ്പതികളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും ഹണിമൂണ് എന്നത്. പരസ്പരം മനസിലാക്കാനും അടുത്തറിയാനുമുള്ള സ്വകാര്യ നിമിഷങ്ങള് സമ്മാനിയ്ക്കുന്ന മുഹൂര്ത്തം.
ഹണിമൂണ് ഓരോ നിമിഷവും ഓര്ത്തെടുക്കാവുന്ന മനോഹര നിമിഷങ്ങളാക്കാനുള്ള ചില വഴികളിതാ,

സമ്മാനങ്ങള്
സര്പ്രൈസിംഗ് സമ്മാനങ്ങള് നല്കുന്നത് ഭാര്യയെ, അല്ലെങ്കില് ഭര്ത്താവിനെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. പങ്കാളിയുടെ ഇഷ്ടം മനസിലാക്കിയുള്ള സമ്മാനങ്ങള്ക്ക് സന്തോഷം ഇരട്ടിക്കാനാകും. അധികം വില വേണമെന്നില്ല, കൊടുക്കുന്ന സമ്മാനത്തേക്കാള് ഇത് നല്കുന്ന സന്ദര്ഭവും കരുതലുമായിരിക്കും പങ്കാളിയെ സന്തോഷിപ്പിയ്ക്കുക.

നടക്കാം
ദമ്പതികള് ഒരുമിച്ചു കൈകോര്ത്തു പിടിച്ച് ദീര്ഘദൂരം നടക്കാം. പരസ്പരം സംസാരിച്ചും തമാശകള് പറഞ്ഞുമുള്ള ഈ നടപ്പ് പരസ്പരം അടുത്തറിയാനുള്ള സ്വകാര്യനിമിഷങ്ങള് കൂടിയാണ്.

കാന്ഡില് ലൈറ്റ് ഡിന്നര്
കാന്ഡില് ലൈറ്റ് ഡിന്നര് ഹണിമൂണ് ആസ്വാദ്യകരമാക്കാനുള്ള മറ്റൊരു വഴിയാണ്. മെഴുകുതിരിയുടെ അരണ്ട വെട്ടത്തില് അഭിമുഖമായിരുന്നു സംസാരിയ്ക്കുന്നതും ഭക്ഷണം കഴിയ്ക്കുന്നതും ദമ്പതിമാര്ക്ക് നല്ലൊരു അനുഭവമായിരിക്കും.

വാട്ടര് സ്പോര്ട്സ്
സാഹസികത ഇഷ്ടപ്പെടുന്നവരെങ്കില് വാട്ടര് സ്പോര്ട്സ്, ട്രക്കിംഗ് പോലുള്ള അല്പം ത്രി്ല്ലിംഗ് കാര്യങ്ങള് തെരഞ്ഞെടുക്കാം.

ഔപചാരികതകള് ഒഴിവാക്കണം
ഹണിമൂണ് ആസ്വദിക്കണമെങ്കില് ദമ്പതിമാര് തമ്മിലുള്ള ഔപചാരികതകള് ഒഴിവാക്കണം. പരസ്പരം പൂര്ണമായും മനസിലാക്കാനുള്ള ഒരു അവസരമായി ഹണിമൂണ് കാലത്തെ കാണുക. കുറ്റങ്ങളും ഗുണങ്ങളുമെല്ലാം ഒരുപോലെ തുറന്നു പ്രകടിപ്പിയ്ക്കുക.

പൂക്കള്
ഭാര്യക്ക് പൂക്കള്, ടെഡി ബെയര് പോലുള്ള സമ്മാനങ്ങള് നല്കാം.പെണ്കു്ട്ടികള് ഇഷ്ടപ്പെടുന്നവയാണിവ.

പ്രണയലേഖനം
പഴയ ഐഡിയയെന്നു തോന്നുമെങ്കിലും പങ്കാളിയ്ക്ക് ഒരു പ്രണയലേഖനം എഴുതി നല്കി നോക്കൂ. ഹണിമൂണ് കാലത്ത് അല്പം വ്യത്യസ്ത അനുഭവമെന്നു പറയാം.



Click it and Unblock the Notifications
