Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ദാമ്പത്യതകര്‍ച്ചയുടെ അടയാളങ്ങള്‍
എല്ലാവരുടെയും സ്വപ്നമാണ് തകര്‍ച്ചയില്ലാത്ത ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ദാമ്പത്യബന്ധം. എന്നിരുന്നാലും വിവാഹ ബന്ധങ്ങളുടെ തകര്ച്ചകള് ഇന്ന് സാധാരണമാണ്. അതിനുള്ള കാരണങ്ങള്‍ ചിലപ്പോള്‍ വലുതോ, ചിലപ്പോള്‍ നിസാരമോ ആകാം. തകരാറിലായ ദാമ്പത്യബന്ധങ്ങള്‍ മനസിലാക്കാന്‍ അവയെ നിരീക്ഷിച്ചാല്‍ മതി. ബന്ധങ്ങള്‍ തകര്‍ന്നതിന് ശേഷമാവും പലപ്പോഴും അത്തരം അവഗണിക്കപ്പെട്ട സൂചനകളെ നിങ്ങള്‍ മനസിലാക്കുന്നത്.
ആരുംതന്നെ ആഗ്രഹിക്കാത്തതാണ് വിവാഹമോചനം. എല്ലാവരും തങ്ങളുടെ ബന്ധങ്ങള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. തകര്‍ന്ന് കഴിയുമ്പോളാണ് ആശയക്കുഴപ്പവും, മനസംഘര്ഷമുണ്ടാക്കുന്നതുമായ ജീവിത സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുക.
ദാമ്പത്യതകര്ച്ചകളെ മുന്‍കൂട്ടിയറിയാന്‍ സഹായിക്കുന്ന ഏതാനും ലക്ഷണങ്ങളാണ് ഇനി പറയുന്നത്.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
ഭൂതകാലത്തിലെ കാര്യങ്ങള്‍ ചികഞ്ഞെടുക്കുക, അവഹേളിച്ച് സംസാരിക്കുക, ബന്ധുക്കളെക്കുറിച്ച് മോശമായി സംസാരിക്കുക തുടങ്ങിയവ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സാധാരണമാകും.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
നിസാരകാര്യങ്ങളുടെ പേരിലുള്ള വഴക്കുകള്‍ സാധാരണമാകും. പരസ്പരം അവഗണിക്കുകയും പലപ്പോഴും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കടുത്ത കലഹത്തിലെത്തുകയും ചെയ്യും. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്കാവുകയുമില്ല.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
വേര്‍പിരിയലാണ് ഏക മാര്‍ഗ്ഗമെന്ന അഭിപ്രായം പറയും. എന്നാല്‍ അതിനായി പറയുന്ന കാരണങ്ങളില്‍ യുക്തിയുണ്ടാകില്ല. ഇത്തരം പ്രശ്നങ്ങളിലൊക്കെ അഹംബോധം മാത്രമാണ് പ്രതിഫലിക്കുക.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
പരസ്പരം അസൂയ വളരുകയും, ആരോഗ്യകരമായ ഒരു മത്സരബുദ്ധി ഇല്ലാതാവുകയും ചെയ്യും. എന്തെങ്കിലും നിര്‍ദ്ദേശം ചോദിക്കുന്ന പക്ഷം വിവരമില്ലാത്തവളെന്നോ, വിവരമില്ലാത്തവനെന്നോ ഉള്ള ആക്ഷേപം ഉറപ്പ്.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
അവനവന് അപ്പുറത്തേക്ക് ചിന്തിക്കാനാവില്ല. പരസ്പരം അവഗണിക്കുകയും, മറ്റേയാളെ ജീവിതത്തില്‍ ആവശ്യമില്ല എന്ന തരത്തിലുള്ള പെരുമാറ്റം സാധാരണമാവുകയും ചെയ്യും. നമ്മുടെ കുടുംബം എന്നത് മാറി എന്റെ കുടുംബം എന്നാവും പ്രയോഗം.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
വഞ്ചന കടന്ന് വരുന്നു. ഒരാളുടെ വിവാഹേതരബന്ധം മതി കുടംബബന്ധത്തിന് അവസാനം കുറിക്കാന്‍.. ദാമ്പത്യബന്ധത്തില്‍ ഒരിക്കലും പൊറുക്കാനാകാത്ത തെറ്റാണ് പരപുരുഷ/പരസ്ത്രീ ബന്ധം.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
ദാമ്പത്യത്തിലെ ലൈംഗിക ബന്ധം യാന്ത്രികമായി മാറുന്നു. ദാമ്പത്യബന്ധത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ലൈംഗിക ബന്ധത്തില്‍ നിന്ന് പ്രണയം നഷ്ടപ്പെട്ട് അത് വെറും ഒരു ചടങ്ങായി മാറുന്നു.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിച്ച് രക്ഷപെടാനുള്ള ശ്രമം. പ്രശ്നങ്ങളില്‍ നിന്ന് അകന്ന് മാറി പരസ്പരം മനസിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ ബന്ധം അവസാനിപ്പിക്കാനുള്ള മനോഭാവം.

ദാമ്പത്യം ഡിവോഴ്സിലേക്കു നീങ്ങുന്നുവോ?
ബന്ധങ്ങള്‍ തീര്ത്തുമില്ലാതാകുന്നു. ഫോണ്‍ വിളിയോ, കുശലാന്വേഷണമോ അന്യമാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പരസ്പരം സംസാരിക്കാന്‍ വിഷയമോ, താല്പര്യമോ ഇല്ലാതാകുമ്പോള്‍ ബന്ധത്തിനും അവസാനമായിരിക്കുന്നു എന്ന് മനസിലാക്കുക.



Click it and Unblock the Notifications
