Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
പ്രണയിനിയുടെ ഹൃദയത്തില്‍ കൂടുകെട്ടാം
അവളെ കണ്ടത് മുതല്‍ മനസ്സില്‍ പ്രണയവും പേറി നടപ്പാണ് .പക്ഷേ അവളെ നേരിട്ട് കാണുമ്പോഴൊന്നും പറയാന്‍ കഴിയുന്നില്ല. ഉള്ളിലെവിടെയോ ഒരു പേടി അവളെന്നോടേ് നോ പറയുമോ എന്ന്.ഇത് പോലെ ഉള്ളിലെ പ്രണയം പ്രണയിനിയോട് പറയാന്‍ ധൈര്യമില്ലാതെ ഒളിപ്പിച്ച് നടക്കുന്നയാളാണോ നിങ്ങളും. പല കാമുകന്മാരുടെയും പ്രശ്നമാണിത്.എന്നാല്‍ കേട്ടോളൂ നിങ്ങള്‍ക്ക് അവളോട് യെസ് എന്ന മറുപടി കിട്ടാനും വഴിയുണ്ട്. ഒരുപക്ഷേ നിങ്ങള്‍ക്ക് അവളെ വീഴ്ത്താനുള്ള സൌന്ദര്യമോ പുറകേ നടക്കാനുള്ള സൌകര്യമോ കാണില്ല. എന്നാലും അവളെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഒന്ന് നിങ്ങളിലുണ്ടെങ്കില്‍ യെസ് പറയാതിരിക്കാന്‍ അവള്‍ക്കാവില്ല.
പ്രണയിനിയുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള വഴികള്‍ ഇതാ.ഇനി സ്വന്തം പ്രണയിനിയെ നഷ്ടുപ്പെടാതിരിക്കാനും ഈ സൂത്രങ്ങള്‍ പ്രയോഗിക്കാം.

സ്വന്തം കഴിവുകള്‍ പുറത്തെടുത്തോളൂ
നിങ്ങള്‍ നന്നായി ഗിറ്റാര്‍ വായിക്കുന്ന ആളാണോ.പ്രണയിനിയിക്ക് വേണ്ടി മാത്രം അത് വായിച്ചുകൊടുക്കൂ.എങ്കില്‍ അത് തന്നയാണ് അവളുടെ ഹൃദയത്തിലേക്കുള്ള വഴി. സ്വാഭാവികതയില്‍ കവിഞ്ഞ് എന്തെങ്കിലും പ്രത്യേക കഴിവുള്ള ആളെ ഏത് പെണ്‍കുട്ടിക്കാണ് ഒഴിവാക്കാനാവുക.നിങ്ങള്‍ നന്നായി പാചകം ചെയ്യുന്ന കൂട്ടത്തിലാണെങ്കില്‍ അവള്‍ക്കായി രുചിയേറിയ ചില സ്പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കാം.പാട്ടുപാടാനോ ഫോട്ടോഗ്രാഫിയിലോ താല്‍പ്പര്യമുണ്ടെങ്കില്‍ അത് വഴിയും ശ്രമിക്കാം.

അവളെക്കുറിച്ച് ചിന്തിക്കൂ
സ്ത്രീകള്‍ എന്നും ഇണയില്‍ നിന്നും പ്രത്യേക ശ്രദ്ധയും സമ്മാനങ്ങളും ആഗ്രഹിക്കുന്നവരാണ്.കാരണം അവര്‍ക്ക് നിങ്ങള്‍ എപ്പോഴും അവരെക്കുറിച്ച് ചിന്തിക്കാനാണ് ആഗ്രഹം.അത് ഉറപ്പുവരുത്താന്‍ അവള്‍ക്ക് ചില സമ്മാനങ്ങള്‍ നല്‍കാം.വില പിടിപ്പുള്ളതാകണമെന്നില്ല.അവരുടെ ഏത് ചെറിയ കാര്യവും നന്നായി നിരീക്ഷിച്ച് അവര്‍ക്ക് ഏറ്റവും അത്യാവശ്യമുള്ളതോ ,അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതോ നല്‍കാം.ചുണ്ടുകള്‍ക്ക് ചേരുന്ന ലിപ്സ്റ്റിക്കോ മറ്റോ.അത് അവരെ കൂടുതല്‍ സന്തോഷവതിയാക്കും. അതും അവരെ പൊക്കിപ്പറഞ്ഞ് കൊടുക്കുകയുമരുത്.നിന്നെ ആലോചിച്ച് വാങ്ങിയതാണെന്ന് പറയാം.

തമാശ പറയാം
നിങ്ങള്‍ നല്ലൊരു തമാശക്കാരനാണെങ്കില് തമാശയിലൂടെ തന്നെ നിങ്ങള്‍ക്ക് പ്രണയിനിയെ സ്വന്തമാക്കാം. സന്ദര്‍ഭത്തിനനുസരിച്ച് നന്നായി ഫലിതം പറയുന്ന ഒരാളെ സ്ത്രീകള്‍ക്ക് അവഗണിക്കാനാവില്ല.ഏത് വിഷമഘട്ടങ്ങളിലും നിങ്ങള്‍ക്ക് അവളെ തമാശ പറഞ്ഞ് പുഞ്ചിരിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ടുപോകാം.അവള് നിങ്ങളുടേതായിരിക്കും.

നന്നായി പുഞ്ചിരിക്കൂ
ഓരോ സ്ത്രീയ്ക്കും ഇണയെക്കുറിച്ച് ഓരോ കാഴ്ച്ചപ്പാടായിരിക്കും . എന്നാല്‍ അവന്റെ പുഞ്ചിരി മനോഹരമായിരിക്കണമെന്ന് എല്ലാവര്ക്കും ഒരുപോലെ നിര്‍ബന്ധമുണ്ടാകും. നിങ്ങള്‍ക്ക് ആകര്‍ഷകമായി പുഞ്ചിരിക്കാനുള്ള കഴിവുണ്ടോ കൂടെ നല്ല ഭംഗിയുള്ള പല്ലുകള്‍ കൂടെയുണ്ടെങ്കില്‍ ഒന്നു കൊണ്ടും പേടിക്കണ്ട. അവള്‍ക്ക് നിങ്ങളെ ഒഴിവാക്കാനാകില്ല.

കാല്‍പ്പനികത ആവാം
സ്തീ എന്നും ലാളന ഇഷ്ടപ്പെടുന്നവളാണ്. ഒരു കുഞ്ഞിനെപ്പോലെ അവളെ ലാളിച്ചാല്‍ അവള്‍ക്ക് നിങ്ങളെ ഒരിക്കലും ഒഴിവാക്കാനാകില്ല.അവളെ നിങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസിലാക്കിക്കുക. നിനിച്ചിരിക്കാത്ത നേരത്ത് അഭിനന്ദനങ്ങള്‍ നല്‍കാം.കാല്പ്പികത സെക്സിനേക്കാള് ഗുണം ചെയ്യും.

ആത്മവിശ്വാസത്തിലൂടെ ജയിക്കാം
സ്വന്തം കാമുകന് ആത്മവിശ്വാസമുള്ളവനാവണമെന്ന് ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. ഏത് പ്രതിസന്ധിയേയും പേടി കൂടാതെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കുന്നവനെ അവള് ഏന്തായാലും ഇഷ്ടപ്പെടും.കാരണം അവനൊപ്പം താന്‍ എപ്പോഴും സുരക്ഷിതയായിരിക്കും എന്ന വിശ്വാസം അവള്‍ക്കുണ്ടാകും. അതേസമയം ആത്മവിശ്വാസം ധിക്കാരമായി മാറരുത്. അത് അവള് ഇഷ്ടപ്പെട്ടെന്ന് വരില്ല. ധിക്കാരിയായ പുരുഷനെ ഒരുപക്ഷേ അവള് ഉപേക്ഷിച്ചെന്നും വരാം.

നിങ്ങളുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കാം
നേതൃസ്ഥാനത്തിരിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പ്രത്യേക സ്നേഹമുണ്ടാകും.നിങ്ങള്‍ അങ്ങനെയൊരാളാണെങ്കില്‍ നിങ്ങളുടെ സ്ഥാനവും അരുതായ്മകളും അവളെ പറഞ്ഞു മനസിലാക്കിക്കണം. നേതാവ് എന്നാല്‍ തോന്നുന്നതെല്ലാം ചെയ്യാന്‍ കഴിവുള്ളവന് എന്നല്ലെന്നും അക്രമപരമായോ അവജ്ഞയോടെയോ ഒരാളോട് പെരുമാറാന്‍ തനിക്ക് കഴിയില്ലെന്നും അവളെ പറഞ്ഞ് ബോധ്യപ്പെടുത്താം.അവള്‍ക്ക് തെല്ലും വിഷമമില്ലാതെ സൂത്രത്തില്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവളെ നഷ്ടപ്പെടില്ലെന്ന് ഉറപ്പ്.



Click it and Unblock the Notifications