Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ആണിനെ ആകര്‍ഷിക്കാനുള്ള വഴികള്‍
തങ്ങളില്‍ ആകൃഷ്ടരല്ലാത്തവരെ സ്ത്രീകള്‍ പ്രണയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അത്ര പ്രയാസമുള്ള കാര്യമല്ല. അല്പം സമയവും, സഹിഷ്ണുതയും ഉണ്ടായാല്‍ മതി. ഇക്കാര്യമാകട്ടെ തികച്ചും സ്വഭാവികമായി ചെയ്യുകയും ചെയ്യാം. അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.
1. നിങ്ങള്‍ സ്വതന്ത്രയാണെന്ന് കാണിക്കുക - നിങ്ങള്‍ സ്വതന്ത്രയാണെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷനെ ബോധ്യപ്പെടുത്തണം. തങ്ങള്‍ എത്രത്തോളം കരുത്തുള്ളവരാണ് എന്ന് കാണിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്വതന്ത്രരായ സ്ത്രീകളില്‍ പുരുഷന്മാര് കൂടുതലായി ആകൃഷ്ടരാകും. എന്നാല്‍ എപ്പോഴും ഇഷ്ടപ്പെട്ട പുരുഷനുമായി ചേര്‍ന്ന് നില്‍ക്കാനും, എന്തിലും അയാളെ ആശ്രയിക്കാനും താലപര്യപ്പെട്ടാല് അത് സാധിക്കും, പിന്നീട് അതില്‍ പുനരാലോചനയും നടത്തേണ്ടി വരും!

3. പുരുഷന് സ്ഥാനം നല്‍കുക - ബന്ധത്തിലെ സമത്വം ഒരാശയമാണെങ്കിലും പരസ്പരബന്ധത്തില്‍ തുടരുമ്പോള്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാനാവാതെ വരും. പുരുഷന്റെ ആണത്തം കാണണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചാല്‍ അയാള്‍ കാര്യങ്ങളുടെ നേതൃത്വം ഏറ്റെടുത്തുകൊള്ളും. അയാള്‍ ചെയ്ത് തരുന്ന കാര്യത്തിന് നിങ്ങള്‍ നന്ദിയുള്ളവളായിരിക്കാന്‍ മറക്കരുത്.
4. ജീവിതം ആസ്വദിക്കാന്‍ പഠിക്കുക - നിങ്ങള്‍ എപ്പോഴും മ്ലാനമായ മുഖത്തോടെ, ദുഖിതയായി, മനോസംഘര്‍ഷത്തോടെ കാണപ്പെട്ടാല്‍ ഒരു പുരുഷനെ ആകര്‍ഷിക്കാമെന്ന് കരുതുകയേ വേണ്ട. പ്രസരിപ്പ് നിറഞ്ഞ പെരുമാറ്റം ശീലമാക്കുക.
5. യഥാസമയത്തെ പിന്തുണ - ഒരാള്‍, അത് ആണായാലും പെണ്ണായാലും എത്രത്തോളം കരുത്തുണ്ടെന്നത് ഒരു പ്രധാന കാര്യമല്ല. ജീവിതത്തില്‍ ചില അവസരങ്ങളില്‍ അവരുടെ സഹായം വേണ്ടി വന്നേക്കാം. അയാള്‍ക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന അവസരത്തില്‍ നിങ്ങള്‍ അവിടെ ഉണ്ടാവുകയും, സഹായം നല്‍കുകയും വേണം.
6. എപ്പോഴും സുന്ദരിയായിരിക്കുക - പല സ്ത്രീകളും വിവാഹം കഴിയുന്നതോടെ സൗന്ദര്യപരമായ കാര്യങ്ങളില്‍ അശ്രദ്ധ കാണിച്ച് തുടങ്ങും. വിവാഹത്തിന് മുമ്പ് നിങ്ങള്‍ ചെയ്തിരുന്ന സൗന്ദര്യ സംരക്ഷണമാര്ഗ്ഗങ്ങളൊക്കെ വിവാഹ ശേഷവും തുടരുക. നിങ്ങള്‍ വിവാഹത്തിന് മുമ്പ് ഉത്സാഹഭരിതായിരുന്നെങ്കില് ശേഷവും അങ്ങനെയായിരിക്കുക.
7. അസൂയ - തങ്ങളുടെ പ്രണയിയില്‍ അസൂയ ഉണ്ടാക്കാനായി ചില പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കും. അത് അയാളെ നിങ്ങളെയും സുഹൃത്തുക്കളെയും കുറിച്ച് ചിന്തിപ്പിക്കും. ചില പെണ്‍കുട്ടികള്‍ ഇങ്ങനെ ചെയ്യാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്. നിങ്ങളുടെ അസാന്നിധ്യം അയാളെ നിങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാക്കും എന്നതാണ് ഇതിന് പിന്നിലെ രഹസ്യം.
8. നല്ലൊരു ശ്രോതാവാകുക - നല്ലൊരു ആണ് സുഹൃത്തിനെ നേടാനുള്ള മാര്‍ഗ്ഗം അയാളെ ശ്രദ്ധിക്കുക എന്നതാണ്. അയാള്‍ സംസാരിക്കുമ്പോള്‍ അതില്‍ ശ്രദ്ധിച്ച് നിങ്ങള്‍ അയാളെ പരിഗണിക്കുന്നു എന്ന് തോന്നിപ്പിക്കുക. നിങ്ങളെക്കുറിച്ചും, നിങ്ങളുടെ സ്വപ്നങ്ങളെയും കുറിച്ചും മാത്രം സംസാരിക്കാതെ അയാളെയും സംസാരിക്കാനനുവദിക്കുക. തങ്ങളുടെ പ്രവൃത്തികള്‍ പ്രശംസിക്കപ്പെടുകയും, പുകഴ്ത്തപ്പെടുകയും ചെയ്യുന്നത് ഏത് പുരുഷനും ഇഷ്ടപ്പെടുന്നതാണ്.
9. സ്വയം വ്യത്യസ്ഥയാവുക - സുന്ദരികളായ അനേകം സ്ത്രീകളുണ്ട്. അവരില്‍ നിന്ന് അല്പം വ്യത്യസ്ഥയാവുക. നിങ്ങളുടേത് മാത്രമായ സവിശേഷതകള്‍ വെളിപ്പെടുത്തുക.
10. നിങ്ങള്‍ നിങ്ങളാവുക - ഏറ്റവും അവസാനമായി നിങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് നിങ്ങളാവുക. എന്നോ കണ്ട സിനിമയിലേയോ, ടെലിവിഷന്‍ പ്രോഗ്രാമിലേയോ കഥാപാത്രമല്ല നിങ്ങളെന്ന് തിരിച്ചറിയുക. നിങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വം നിങ്ങള്‍ക്ക് ആദരവ് നേടിത്തരും.



Click it and Unblock the Notifications