Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭാര്യയോട് പറയരുതാത്തവ..
ഭാര്യയോട് ചില കാര്യങ്ങള്‍ പറയരുത് എന്ന പ്രസ്താവന പലര്‍ക്കും സ്വീകാര്യമായി തോന്നണം എന്നില്ല.
എന്നാല്‍ കുടംബജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഭര്ത്താക്കാന്മാര് ഭാര്യമാരോട് പറയരുതാത്ത പത്ത് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

'തടി കൂടുതലാണ് '
ഭാര്യയോട് എന്ന് പറയരുത് - വീട്ടുജോലികളും മറ്റ് തിരക്കുകളുമായി ഭാര്യയുടെ സൗന്ദര്യം കുറയാനിടയായിട്ടുണ്ടാവും. എന്നാല്‍ ഒരിക്കലും ഭാര്യക്ക് തടി കൂടുതലാണെന്ന് തുറന്നടിച്ച് പറയരുത്.

നീ എന്നോളം ജോലി ചെയ്യുന്നില്ല
നിങ്ങളുടെ ജോലി ഭാരം വലുതായിരിക്കാം. എന്നാല്‍ നിങ്ങള്‍ മാത്രമാണ് കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നതെന്ന വിധത്തില്‍ സംസാരിക്കരുത്. പ്രത്യേകിച്ച് ഭാര്യ കുടുംബത്തിലെ ജോലികള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി സ്വന്തം ജോലി ഉപേക്ഷിച്ചവളാണെങ്കില്..

ഓഫീസ് ഗോസിപ്പുകള്‍
നിങ്ങളുടെ ഓഫീസിലെ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ ഭാര്യയ്ക്ക് തീരെ താല്പര്യമുണ്ടാകില്ല. ഭാര്യ ഇഷ്ടപ്പെടുന്നത് തന്റെ കാര്യങ്ങള്‍ നിങ്ങളോട് പറയാനായിരിക്കും.

അന്യസ്ത്രീ സുന്ദരിയാണ്
അന്യസ്ത്രീയുടെ സൗന്ദര്യത്തെക്കുറിച്ച് ഒരിക്കലും ഭാര്യയോട് വര്ണ്ണിക്കാതിരിക്കുക. ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരമൊരു കാരയം ഭര്‍ത്താവില്‍ നിന്ന് കേള്‍ക്കുന്നത് ഇഷ്ടമാകില്ല.

നിന്റെ സംസാരം എനിക്ക് കേള്‍ക്കേണ്ട
വല്ലപ്പോഴും മാത്രമാണ് ഇത്തരത്തില്‍ പറയുന്നതെങ്കില്‍ പ്രശ്നമില്ല. നിങ്ങളുടെ ഇടയില്‍ എന്തെങ്കിലും ആശയവിനിമയത്തിന്റെ പ്രശ്നമുണ്ടെങ്കില്‍ അത് തുറന്ന പരിഹാരത്തിന് ശ്രമിക്കുക.

നീ ചെയ്യുന്നതെല്ലാം തെറ്റാണ്
ഇത്തരമൊരു വാചകം പറയുന്നത് ഒഴിവാക്കുക. ഈ പ്രസ്താവന തകര്‍ന്ന മാനസികാവസ്ഥയിലുള്ള ഭാര്യയെ കൂടുതല്‍ തളര്‍ത്തും.

എന്തിനാണ് നീ വീണ്ടും ഷോപ്പിംഗിന് പോകുന്നത് -
ഇടക്കിടക്ക് ഷോപ്പിംഗിന് പോകുന്നത് ഭര്‍ത്താവിന് ഇഷ്ടമാകില്ലെന്ന് ഭാര്യയ്ക്ക് ബോധ്യമുണ്ടാകും. എങ്കിലും ഇത്തരത്തില്‍ ആവശ്യം വരുന്നുവെങ്കില്‍ അംഗീകരിക്കുക.

നിനക്ക് ഈ വസ്ത്രം ചേരില്ല
ഭാര്യയുടെ വസ്ത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്നടിച്ച് പറയാതിരിക്കുക. അഥവാ അഭിപ്രായം പറയുന്നുവെങ്കില്‍ അത് മയപ്പെടുത്തി പറയുക.

നീ നിന്റെ അമ്മയേപ്പോലെ പെരുമാറുന്നു
ഒരിക്കലും ഇത്തരത്തില്‍ ഭാര്യയോട് പറയരുത്. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുമായുള്ള താരതമ്യം ഇഷ്ടപ്പെടുന്നില്ല. ഇത്തരമൊരു പറച്ചിലിലൂടെ ഭാര്യയുടെ അമ്മയെയും നിങ്ങള്‍ വിധിക്കുകയാണ്. ഇത്തരമൊരു പ്രസ്താവനക്ക് കുടുംബജീവിതത്തില്‍ വലിയ വിലയും നല്‍കേണ്ടി വരും.

സ്വകാര്യകാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശം
വാഗ്വാദങ്ങളുണ്ടാകുമ്പോള്‍ പ്രത്യാരോപണമായി ചിലപ്പോള്‍ സ്വകാര്യകാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയേക്കാം. ഇത് ഒഴിവാക്കുക.



Click it and Unblock the Notifications
