Latest Updates
-
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ
ഉത്തമപുരുഷനാകാന്
ത്രീകളെ സന്തോഷിപ്പിക്കാന്‍ പ്രയാസമാണ് എന്നാണ് മിക്ക പുരുഷന്മാരും പറയുക. എന്നാല്‍ അത് അത്ര പ്രയാസമുള്ള കാര്യമല്ല. അതിനുള്ള മാര്‍ഗ്ഗം സ്ത്രീകളുടെ മനസില്‍ നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് സൃഷ്ടിക്കുക എന്നതാണ്.
ഇത് സാധിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാകും. പല പുരുഷന്മാരും കരുതുന്നത് സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം സമ്മാനങ്ങള്‍ നല്‍കുക എന്നതാണെന്നാണ്. കാര്യം കുറച്ച് ശരിയാണെങ്കിലും സ്നേഹവും, വികാരങ്ങളും പങ്കുവെയ്ക്കുന്നതിനോളം വരില്ല ഒരു സമ്മാനവും.
ഒരു സ്ത്രീയുടെ പരിഗണന നേടാനുള്ള എളുപ്പവഴി അവര്‍ ഏത് തരക്കാരിയാണെന്ന് മനസിലാക്കുകയാണ്. പല പുരുഷന്മാരും പറയുന്നത് സ്ത്രീയെ മനസിലാക്കാന്‍ വളരെ പ്രയാസമാണെന്നാണ്. ഇത് ശരിയല്ല. അവളെ മനസിലാക്കുന്നതിനൊപ്പം വൈകാരികമായും ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട്. പുരുഷന്മാര് നേരിട്ട് ഇടപെടാന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും അല്പം വളഞ്ഞവഴിക്കാണ് ഇടപെടുക എന്നതും മനസിലാക്കുക.
സ്ത്രീകളുമായുള്ള ബന്ധത്തില്‍ ലൈംഗികതയെ മുന്‍നിര്‍ത്തി ഇടപെടാതിരിക്കുക. ലൈംഗികത ബന്ധത്തെ കൂടുതല്‍ ദൃഡമാക്കുമെങ്കിലും അത് ബന്ധത്തിന്റെ ലക്ഷ്യമെന്ന പോലെ വരാന്‍ പാടില്ല. ശാരീരികമായ ബന്ധം കൊണ്ടുമാത്രം ഒരു സ്ത്രീയുമായി അധികകാലം ഒരുമിച്ച് കഴിയാനാവില്ല. മറ്റ് നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാലേ ബന്ധങ്ങള്‍ ഈടിനില്ക്കൂ. അത്തരം ചില കാര്യങ്ങളിതാ.
സ്ത്രീകള്‍ പുരുഷന്മാരില് നിന്ന് സുരക്ഷിതത്വവും, സംരക്ഷണവും കാംഷിക്കുന്നു. എന്നാല്‍ ശാരീരികമായ കരുത്തുപയോഗിച്ച് ഒരു സൂപ്പര്മാനേപ്പോലെയുള്ള സംരക്ഷണമല്ല അര്‍ത്ഥമാക്കുന്നത്. സ്വന്തം വാക്കിന് വില കല്പിക്കുന്ന, സ്വന്തമായി നിലപാടുകളുള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും.
പുരുഷന്റെ സൗന്ദര്യമോ, സമ്പന്നതയോ, ലൈംഗികകാര്യങ്ങളിലെ പ്രാഗത്ഭ്യമോ ഏറ്റവും പ്രധാനപ്പെട്ടവയല്ല. ആത്മവിശ്വാസവും, കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയും സ്ത്രീകളെ ആകര്‍ഷിക്കും.
വിശ്വാസ്യതയാണ് ബന്ധങ്ങളിലെ പ്രധാന ഘടകം. നിര്‍ഭാഗ്യവശാല്‍ ഇത് വാങ്ങാനാവുന്നതല്ല പകരം സമ്പാദിക്കേണ്ടതാണ്. എന്നിരുന്നാലും തന്നെ വിശ്വസിക്കാം എന്ന തോന്നല്‍ സ്ത്രീയില്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ല.
സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക. തന്റെ അഭിപ്രായങ്ങളെയും, അഭിരുചികളെയും പരിഗണിക്കുകയും, അര്‍ഹിക്കുന്ന സ്നേഹവും, ആര്‍ദ്രതയും നിറഞ്ഞ പെരുമാറ്റം പുലര്‍ത്തുകയും ചെയ്യുന്ന പുരുഷനെ സ്ത്രീ തീര്‍ച്ചയായും ഇഷ്ടപ്പെടും. പഴയ കാലത്തെ രീതിയില്‍ അല്പം ആദരവ് കാണിക്കുന്നതിലും തെറ്റില്ല.
വൈവിധ്യമാണ് ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്. പ്രത്യേകിച്ച് ബന്ധങ്ങളില്‍.. പരീക്ഷിച്ചതും, ചെയ്തതുമായവ മറന്നേക്കുക. അല്പം ചിന്തിച്ചാല്‍ അനുദിന ജീവിതത്തില്‍ ഏറെ പുതുമകള്‍ കൊണ്ടുവരാനാകും. അത് കിടക്കയിലോ അതിനുമപ്പുറം,അടുക്കളപണിയിലോ, വീട്ടുജോലികളിലോ ഭാര്യയെ അപ്രതീക്ഷിതമായി സഹായിച്ചുകൊണ്ടാവാം. ഭാര്യയോടുള്ള ലാളനയും, സ്നേഹവും വെളിവാക്കാന്‍ സായാഹ്നങ്ങളില്‍ പുറത്ത് ചെലവഴിക്കുകയുമാകാം.
വികാരവിക്ഷോഭങ്ങള്‍ പുറമേ കാണിക്കുക എന്നത് സ്ത്രീകള്‍ക്ക് മാത്രം ബാധകമായതല്ല. മടികാണിക്കാതെ പുരുഷന്മാരും തങ്ങളുടെ വികാരങ്ങളും, തോന്നലുകളും പങ്കുവെയ്ക്കണം. ഭാര്യയുടെ പുതിയ വസ്ത്രം അവള്‍ക്ക് ഏറെ യോജിക്കുന്നുവെന്നും, അത് അവളെ എത്ര സുന്ദരിയാക്കുന്നുവെന്നും പറയാന്‍ മടിക്കേണ്ടതില്ല. ഭാര്യ ഇങ്ങോട്ട് അഭിപ്രായം ചോദിക്കുന്നതിനേക്കാള്‍ എത്ര നന്നായിരിക്കും ഈ സമീപനം എന്ന് ആലോചിച്ച് നോക്കുക.



Click it and Unblock the Notifications