Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ദൂരപരിധിയില്ലാത്ത സ്നേഹബന്ധം !
അകലെയുള്ളവര്‍ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയുള്ള ഒരു അപകീര്‍ത്തി അത് ശരിയാംവണ്ണം മുന്നോട്ട് പോകില്ല എന്നതാണ്. എന്നാല്‍ ഇത് പൊതുവെ സ്വീകരിക്കപ്പെടുന്ന അഭിപ്രായമല്ല. ആ ബന്ധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന കാര്യം എന്ത് എന്നതും, ഏത് തരത്തില്‍ ബന്ധത്തെ കൈകാര്യം ചെയ്യുന്നു എന്നുമാണ് ബന്ധത്തിന്റെ നിലനില്പിനെ തീരുമാനിക്കുന്നത്.
ഇത്തരത്തില്‍ ദൂരെയുള്ളവരുമായി ഒരു ബന്ധം നിങ്ങളുടെ പരിഗണനയിലുണ്ടെങ്കിലോ, അതല്ല അത്തരമൊരു ബന്ധത്തില്‍ പരാജയപ്പെട്ട ആളാണ് നിങ്ങളെങ്കിലോ വിഷമിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്തരം ബന്ധങ്ങള്‍ വിജയകരമായി തുടരാനാവും. ഇക്കാര്യത്തില്‍ ചില വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
പ്രധാനകാര്യങ്ങളെല്ലാം ആദ്യമേ തന്നെ പരസ്പരം ചോദിച്ച് മനസിലാക്കുക. ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചും രണ്ട് പേര്‍ക്കും ധാരണവേണം. ബന്ധത്തെ ഡേറ്റിംഗ്, ബോയ്ഫ്രണ്ട്, ഗേള്‍ഫ്രണ്ട് തുടങ്ങി ബന്ധത്തിന്റെ സ്വഭാവം, അതില്‍ എത്ര പേര് ഉള്‍പ്പെടും എന്നതും നിശ്ചയിക്കാം. ഇത്തരം വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രയാസം തോന്നുമെങ്കിലും ഭാവിയിലെ തലവേദനയും, തെറ്റിദ്ധാരണയുമൊഴിവാക്കാന് ചോദിക്കുക തന്നെയാണ് നല്ലത്.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
സ്കൈപ്പോ, ഫോണ്‍വിളിയോ, മെസേജ് അയക്കലോ, ഇമെയിലോ കഴിയുന്നിടത്തോളം പ്രാവശ്യം ചെയ്യുക. ദൈനംദിന ജീവിതത്തില്‍ ഇടക്കിടെയുള്ള ഇത്തരം ബന്ധപ്പെടല്‍ അനിവാര്യമാണ്.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
പരസ്പരം നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ മറ്റു വഴികളില്‍ വൈകാരിക ബന്ധം നിലനിര്‍ത്തേണ്ടത് പ്രധാന കാര്യമാണ്. ഇതിനായി കഴിയുന്നതും എല്ലാ ദിവസവും പരസ്പരം ബന്ധപ്പെടുക. അധികനേരം നീണ്ടു നില്ക്കുന്ന ആഴത്തിലുള്ള സംസാരമാകണം ഇതെന്നില്ല. അന്നന്ന് സംഭവിച്ച ചെറിയ കാര്യങ്ങളും, നേട്ടങ്ങളും, വിഷമിപ്പിച്ച സംഗതികളുമൊക്കെ പങ്കുവെയ്ക്കാം. ഉപദേശങ്ങളും ആരായാം. അകലെയുള്ളവരുമായുള്ള ഫോണ്‍സംഭാഷണത്തിന് ചെലവേറുമെന്നതിനാല്‍ ഇന്‍സ്റ്റന്റ് മെസഞ്ചറുകള്‍, ചാറ്റിങ്ങ്, വെബ്ക്യാമറ എന്നിവ പരസ്പരം ബന്ധപ്പെടാനുപയോഗിക്കാം.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
ഇരുവര്‍ക്കും താല്പര്യമുള്ള കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാം. ഉദാഹരണത്തിന് രണ്ടുപേര്‍ക്കും താല്പര്യമുള്ള ഒരു സിനിമ കണ്ടതിന് ശേഷം അതിനെക്കുറിച്ച് സംസാരിക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ബന്ധം ദൃഡമാക്കും.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
സ്വതന്ത്രരായി ജീവിക്കാനിഷ്ടപ്പെടുന്നവരാണ് മനുഷ്യര്‍. അതിനാല്‍ തന്നെ മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നത് ആര്‍ക്കും താല്പര്യമുള്ള വിഷയമാകില്ല. ബന്ധം തുടരാന്‍ താല്പര്യമുള്ളിടത്തോളം ഇക്കാര്യത്തില്‍ ശ്രദ്ധവെയ്ക്കണം. അകലെയായാലും, അടുത്തായാലും ഇത് സമമാണ്. പരസ്പരം ചേരുന്നവരല്ല തങ്ങള്‍ എന്ന് ഒരാള്‍ മനസിലാക്കുമ്പോള്‍ ആ ബന്ധം അവസാനിക്കുകയാണ്. അതേപോലെ യോജിക്കുന്ന മറ്റൊരാളെ കണ്ടെത്തുമ്പോളും ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. ഇത് ആയിരക്കണക്കിന് മൈലകലെയാലും, ഒരു സ്ഥലത്തായാലും, ഒരു മുറിയില്‍ ഒരേ കട്ടിലില്‍ വിവാഹിതരെന്ന നിലയില്‍ കഴിയുന്നവരായാലും ബാധകമാണ്. പരസ്പരവിശ്വാസമാണ് ബന്ധങ്ങളെ നിലനിര്‍ത്തുന്നത്.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
ഭാവിയെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുക. എത്രകാലത്തേക്ക് നിങ്ങള്‍ അകന്നാവും കഴിയുക എന്ന് തീര്‍ച്ചയില്ലെങ്കില്‍ അത് എന്ന് അവസാനിക്കും എന്നതിനെക്കുറിച്ച് സംസാരിക്കാം.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
എല്ലാം നന്നായി വരുമെന്ന പ്രത്യാശ പുലര്‍ത്തുക. അത്തരത്തിലുള്ള ശുഭപ്രതീക്ഷ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
സാമ്പത്തിക സ്ഥിതി അനുവദിക്കുമെങ്കില്‍ കഴിയുന്നിടത്തോളം അടുത്തടുത്ത കാലയളവില്‍ പരസ്പരം കാണുക. ഫോണ്‍ കോളുകള്‍ കൊണ്ട് മാത്രം ഒരു ബന്ധം നിലനിര്‍ത്താനാവില്ല. അതിനാല്‍ തന്നെ നേരില്‍ കാണാന്‍ കഴിയുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുക.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
പരസ്പരവിശ്വാസം പുലര്‍ത്താന്‍ ശ്രദ്ധിക്കുകയും, അസൂയ ഒഴിവാക്കുകയും ചെയ്യുക. എല്ലാവരും വിശ്വസ്ഥരും, നിഷ്കളങ്കരുമാണെന്ന് മറ്റൊരു തരത്തില്‍ അനുഭവമുണ്ടാകുന്നത് വരെ വിശ്വസിക്കുക. പരസ്പരം സംശയത്തോടെ നോക്കിക്കാണാതിരിക്കുക. എവിടേക്ക് പോകുന്നു, ആരോടൊപ്പം പോകുന്നു, എന്നൊക്കെ സംശയത്തോടെ വീക്ഷിക്കാതിരിക്കുക. നിങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ മറ്റേയാളുടെ ജീവിതത്തിലെ പല കാര്യങ്ങളും ഒഴിവാക്കണമെന്ന് പറയുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല.

ദൂരങ്ങള്‍ താണ്ടിയെത്തും പ്രണയം
നിങ്ങളുടെ ഓര്‍മ്മയുണര്‍ത്തുന്ന എന്തെങ്കിലും സമ്മാനമായി നല്‍കുക. പ്രത്യക്ഷത്തില്‍ നിങ്ങളുടെ സാന്നിധ്യമില്ലെങ്കലും അത് നിങ്ങളെക്കുറിച്ചുള്ള ചിന്തയും,അതുവഴി സന്തോഷവും, മനസുഖവും നല്‍കും.



Click it and Unblock the Notifications