Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മധുരിക്കട്ടെ മധുവിധുയാത്രകള്‍
ഓര്‍മകളിലെന്നും മധുരം കിനിയുന്നവയാണ് മധുവിധു യാത്രകള്‍. വിവാഹ, വിരുന്നുകളുടെ തിരക്കുകളില്‍ നിന്ന് ഒരു ആശ്വാസ്യമാകുന്ന
ഈ യാത്രയിലാണ് നവദമ്പതികള്‍ അടുത്തറിയുകയും പരസ്പരം മനസിലാക്കുകയും ചെയ്യുക. നിരവധി ആലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ശേഷമേ
മധുവിധു യാത്രകള്‍ നടത്താവൂ. അറിയില്ലാത്ത ഒരു നാട്ടിലേക്ക് മുന്നൊരുക്കങ്ങളില്ലാതെയുള്ള യാത്ര കയ്പുനിറഞ്ഞതാകാന് സാധ്യതയുള്ളതിനാലാണ് ഇത്.
എവിടെ പോകണം,എങ്ങനെ പോകണം തുടങ്ങിയ കാര്യങ്ങള്‍ വിവാഹത്തിന് മുമ്പേ തീരുമാനിക്കുന്നതാണ് നല്ലത്.

കാര്യങ്ങള്‍ നേരത്തേ ചെയ്യുക
ഒന്നും അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ ഹോട്ടല്‍ ബുക്കിംഗടക്കം കാര്യങ്ങള്‍ നേരത്തേ ചെയ്യുക. സ്ഥലത്തത്തെുമ്പോള്‍ ഹോട്ടല്‍ ലഭിക്കാത്തടക്കം പ്രശ്നങ്ങള്‍
ഇതിലൂടെ പരിഹരിക്കാനാകും. യാത്ര എങ്ങോടാകണം എന്നടക്കം കാര്യങ്ങള്‍ വീട്ടുകാര്‍ നവദമ്പതികള്‍ക്ക് വിട്ടുകൊടുക്കണം. പുരുഷന്മാര് ഏകപക്ഷീയമായും കാര്യങ്ങള്‍ തീരുമാനിക്കരുത്. തന്‍െറ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളും അറിഞ്ഞിരിക്കുക.

ബജറ്റ്
യാത്രയുടെ ബജറ്റ് പരമപ്രധാനമാണ്. പാക്കേജ് ടൂറാണെങ്കില് വ്യത്യസ്ത നിരക്കുകള്‍ അറിഞ്ഞിരിക്കുക. ഇന്റര്‍നെറ്റില്‍ പരതിയാല്‍ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളുടെ നിരക്കുകളും മറ്റും അറിയാന്‍ കഴിയും. യാത്രക്ക് മുമ്പ് ചെറു യാത്രാക്രമം തന്നെ തയാറാക്കണം.

കാലാവസ്ഥ
കാലാവസ്ഥയെ കുറിച്ച് അറിയണം. പുറം കാഴ്ചകള്‍ കാണാന്‍ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരിക്കലും യാത്ര പോകരുത്. യാത്ര പോകുന്ന സമയത്തെ കാലാവസ്ഥാ വിവരങ്ങള്‍ ഗൂഗിളില്‍ പരതിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.

യാത്രാ രേഖകള്‍
യാത്രാ രേഖകള്‍ കൃത്യമായിരിക്കണം. പുറം രാജ്യത്തേക്കാണ് പോകുന്നതെങ്കില്‍ പങ്കാളിയുടെ പാസ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ഉറപ്പാക്കണം. പാസ്പോര്‍ട്ടിലെ പേര് അനുസരിച്ചാകണം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. പാസ്പോര്‍ട്ട് കാലാവധി ശ്രദ്ധിക്കുക. യാത്രക്കിടയില്‍ കാലാവധി കഴിയുന്നപക്ഷം ഒരുപാട് പൊല്ലാപ്പുകള്‍ക്ക് അത് വഴിയൊരുക്കും. വിസ,തിരിച്ചറിയാല്‍ കാര്‍ഡുകള്‍ തുടങ്ങിയവയും ഒരുക്കിവെക്കണം. യാത്രക്ക് രണ്ടാഴ്ച മുമ്പേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പണം
പൊതുവായ പണമിടപാടുകള്‍ക്ക് ട്രാവലേഴ്സ് ചെക്കുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്നതാണ് നല്ലത്. പുറം രാജ്യത്തേക്കാണ് പോകുന്നതെങ്കില്‍ അവിടത്തെ പ്രാദേശിക കറന്‍സി കുറച്ച് കൈവശം വെക്കാന്‍ ശ്രമിക്കുക. ചെറുകിട സ്ഥാപനങ്ങളില്‍ പലതും പണം നേരിട്ട് നല്‍കേണ്ടിവരുമെന്നതിനാലാണിത്.

മെഡിക്കല്‍ കിറ്റ്
ബാന്േറജുകള്, പെയിന്‍ കില്ലറുകള്‍ തുടങ്ങിയവ അടങ്ങിയ മെഡിക്കല്‍ കിറ്റ് യാത്രകളില്‍ കൈവശം വെച്ചിരിക്കണം. നിങ്ങളോ പങ്കാളിയോ പതിവായി കഴിക്കുന്ന മരുന്നുകളും കിറ്റില്‍ ഉള്ളതായി ഉറപ്പാക്കണം.

ക്യാമറ
ചിത്രങ്ങളാണ് മധുവിധു യാത്രകളുടെ ഓര്‍മകള്‍. അതുകൊണ്ട് തന്നെ ക്യാമറഎടുക്കാന് ഒരിക്കലും മറക്കരുത്. ഓര്‍മകള്‍ക്ക് നിറം പകരാന്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ എടുക്കുക.

വസ്ത്രങ്ങള്‍
വസ്ത്രങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക. പോകേണ്ട സ്ഥലത്തെ കുറിച്ച് പങ്കാളിക്ക് ചെറിയ സൂചനയെങ്കിലും നല്‍കുക.

രാത്രി വസ്ത്രങ്ങള്‍
ശാരീരികമായി അടുപ്പമുണ്ടാകുന്ന സമയം കൂടിയാണ് മധുവിധു രാത്രികള്‍. അതുകൊണ്ട് തന്നെ പങ്കാളിക്കായി സെക്സിയായ രാത്രി വസ്ത്രങ്ങള്‍ എടുക്കാന്‍ മറക്കണ്ട.

സര്‍പ്രൈസ്
പങ്കാളിക്ക് സര്‍പ്രൈസ് ഒരുക്കാന്‍ ശ്രമിക്കുക. ഇതു സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ പരതുകയോ ടൂര്‍ ഓപ്പറേറ്ററോട് അന്വേഷിക്കുകയും ചെയ്യുക.



Click it and Unblock the Notifications
