Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രണയനിര്വചനം പൂക്കളിലൂടെ....
പ്രണയിക്കുന്നവര്‍ക്കു സ്നേഹസമ്മാനങ്ങള്‍ നല്‍കുക മിക്കവാറും പേരുടെ പതിവാണ്.പ്രത്യേകിച്ച് പ്രണയിനിയ്ക്ക്. ഇത്തരം സമ്മാനങ്ങളില്‍ പൂക്കള്‍ക്ക് എപ്പോഴും പ്രധാന സ്ഥാനവുമുണ്ട്.
ചുവന്ന റോസാപ്പൂവാണ് പ്രണയചിഹ്നമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ പലതരം പൂക്കള്‍ നിങ്ങളുടെ പ്രണയിനിയ്ക്കു നല്‍കാം. കാരണം ഇവയ്ക്ക് ഒാരോന്നിനും പ്രത്യേക അര്‍ത്ഥമുള്ളതു കൊണ്ടുതന്നെ.
നിങ്ങളുടെ കാമുകിയ്ക്ക്, പ്രണയിനിയ്ക്ക് ഏതു പൂ നല്‍കണമെന്നു തെരഞ്ഞെടുക്കണമെങ്കില്‍ വായിക്കൂ,

വെള്ള കാര്‍നേഷന്‍ പൂക്കള്‍
വെള്ള നിറത്തിലെ കാര്‍നേഷന്‍ പൂക്കള്‍ നിസ്വാര്‍ത്ഥ സ്നേഹെത്തയും നിഷ്കളങ്കതയേയും സൂചിപ്പിയ്ക്കുന്നു.

ടുലിപ്സ് പൂക്കള്‍
പ്രണയം തുറന്നു പ്രകടിപ്പിയ്ക്കാന്‍ ചുവന്ന നിറത്തിലെ ടുലിപ്സ് പൂക്കള്‍ സഹായിക്കുന്നു.

പിയോണിസ് പൂക്കള്‍
മഞ്ഞ നിറത്തിലെ പിയോണിസ് പൂക്കള്‍ സന്തോഷകരമായ ഒരു വിവാഹത്തേയും വിവാഹജീവിതത്തേയും സൂചിപ്പിയ്ക്കുന്നു.

ലൈലാക് പൂക്കള്‍
പ്രണയത്തിന്റെ തുടക്കത്തില്‍ ലൈലാക് പൂക്കള്‍ നല്‍കാം. നിഷ്കളങ്കതയെ സൂചിപ്പിയ്ക്കുന്ന പൂക്കളാണിത്.

റോസ്
ചുവന്ന റോസ് പ്രണയത്തെ സൂചിപ്പിക്കുന്ന പൊതുവായ അടയാളമാണ്. സന്തോഷത്തെ സൂചിപ്പിക്കുവാന്‍ പിങ്ക് നിറത്തിലെ റോസപ്പൂക്കള്‍ നല്‍കാം.

ഓര്‍ക്കിഡ് പൂക്കള്‍
പ്രണയിനിയുടെ സൗന്ദര്യത്തെ പുകഴ്ത്തണമെങ്കില്‍ ഓര്‍ക്കിഡ് പൂക്കള്‍ നല്‍കാം.

ലില്ലിപ്പൂക്കള്‍
ഒരു ബന്ധത്തിന്റെ പരിശുദ്ധിയും മാധുര്യവും തെളിയിക്കുവാന്‍ ലില്ലിപ്പൂക്കള്‍ നല്‍കാം.

ഡെയ്സിപ്പൂക്കള്‍
താന്‍ വിശ്വസ്തനാണെന്നു തെളിയിക്കുവാന്‍ ഡെയ്സിപ്പൂക്കള്‍ നല്കിയാല് മതിയാകും.

ഹണിസക്കിള്‍
പ്രണയമുറപ്പിയ്ക്കാനുള്ള വഴിയാണ് ഹണിസക്കിള്‍ പൂക്കള്‍.

ഒലിയാന്‍ഡര്‍
പ്രണയിനിയുടെ സൗന്ദര്യവും ആകര്‍ഷകത്വവും തെളിയിക്കാനുള്ള വഴിയാണ് ഒലിയാന്‍ഡര്‍ പൂക്കള്‍ നല്‍കുകയെന്നത്.

കാമെല്ലിയ പൂക്കള്‍
നിങ്ങളുടെ ഹൃദയത്തില്‍ പ്രണയം കത്തിപ്പടരുന്നുവെന്നു കാണിയ്ക്കാനുള്ള വഴിയാണ് ചുവന്ന കാമെല്ലിയ പൂക്കള്‍.

ഡാഫഡില്‍സ്
തന്റെ ജീവിതത്തില്‍ തന്റെ പ്രണയിനിക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നു തെളിയിക്കാനുള്ള വഴിയാണ് മഞ്ഞ ഡാഫഡില്‍സ്.

ക്രൈസാന്തമം
പ്രണയത്തിനും സൗഹൃദത്തിനുമിടിയിലുള്ള ഒരു ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍. നിങ്ങളുടെ ഈ അവസ്ഥ പ്രവചിയ്ക്കുവാന്‍ നല്ലത് ക്രൈസാന്തമപ്പൂക്കളാണ്.



Click it and Unblock the Notifications
