Latest Updates
-
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം
പുരുഷ വഞ്ചനയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍!
പുരുഷന്മാര് ഭാര്യമാരെ വഞ്ചിക്കുന്നതിന് ഒരു പാട് കാരണങ്ങളുണ്ട്. അത് വെറുപ്പ് കൊണ്ടോ, അവഗണന കൊണ്ടോ, അതൊന്നുമല്ലെങ്കില്‍ പിടിക്കപ്പെടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടോ ആകാം.
പരുഷന്മാര് സ്ത്രീകളെ വഞ്ചിക്കുന്നതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ഏറെ പഠനം നടത്തിയ റിലേഷന്‍ഷിപ്പ് കൗണ്‍സിലറായ ഡോ. കമാല്‍ ഖുറാന ചില കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരുടെ മുന്‍കാല പശ്ചാത്തലം മുതല്‍ ദമ്പതികളെ കൗണ്‍സിലിംഗ് നടത്തി വരെ പഠനം നടത്തിയ ശേഷമാണ് ഈ അനുമാനങ്ങളില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്. ഇവയാകട്ടെ ഭാര്യമാരുടെ കാഴ്ചപ്പാടിലുള്ളവയുമാണ്.

വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍
വീട്ടില്‍ ഭാര്യയുമായി നിരന്തരം തുടരുന്ന വഴക്കുകള്‍ പുരുഷനെ അസ്വസ്ഥനും, അസന്തുഷ്ടനുമാക്കുമെന്ന് പറയേണ്ടതില്ല. ഈ സാഹചര്യത്തില്‍ അയാള്‍ക്ക് വഴക്ക് തുടര്‍ന്ന് പോവുകയോ കീഴടങ്ങുകയോ ചെയ്യാം. വീടിന് പുറത്ത് ഒരു ബന്ധം അന്വേഷിക്കുമ്പോള്‍ സ്വാഭാവികമായും കുടുംബജീവിതത്തിന്റെ ബാധ്യതകളില്ലാത്ത ബന്ധമാവും അയാള്‍ തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ പുതിയ ബന്ധം അയാള്‍ക്ക് സന്തോഷം നല്‍കും. ഇത്തരമൊരു ബന്ധം മറ്റ് പ്രശ്നങ്ങള്ക്കിടവരുത്താതെ സമാന്തരമായി തുടരുകയും ചെയ്യും.

ബോറടിയില്‍ നിന്ന് പുതു ബന്ധങ്ങളിലേക്ക്
ചില പുരുഷന്മാര്ക്ക് കുടുംബജീവിതം ആവര്‍ത്തനവിരസതയുണ്ടാക്കും. അതുകൊണ്ട് തന്നെ പുതിയൊരു ബന്ധം ആരംഭിക്കുകയെന്നത് അവരെ ഏറെ ത്രസിപ്പിക്കുന്ന ഒരു പ്രവൃത്തിയാകും. എന്നാല്‍ നിലവിലുള്ള വൈവാഹിക ജീവിതം അവര്‍ തുടരുകയും ചെയ്യും. എന്നാല്‍ വൈവാഹിക ജീവിതത്തില്‍ ഇത് പ്രശ്നമായാല്‍ ഏറെ വില അവര്‍ നല്‍കേണ്ടി വരും. ഒരു വിവാഹേതര ബന്ധത്തിന്റെ പുതുമയും ആകര്‍ഷകത്വവും ഇത്തരക്കാരെ ഏത് ആപത് സാധ്യതയും ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കും.

ലൈംഗികാഭിനിവേശങ്ങള്‍
വിവാഹബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് ലൈംഗികത. ചിലര്‍ ജീവിതകാലം മുഴുവന്‍ ഒരു പങ്കാളിയുമായി മാത്രം ലൈഗികമായ ബന്ധം തുടരും. എന്നാല്‍ മറ്റു ചിലര്‍ പല പരീക്ഷണങ്ങള്‍ക്കും തുനിയും. ഇത്തരക്കാര്‍ അനേകം സ്ത്രീകളെ മാറി മാറി പങ്കാളികളാക്കുകയും,ഏത് ബന്ധത്തിലേക്കും ആലോചനകളില്ലാതെ എടുത്ത് ചാടുകയും ചെയ്യും. ഇത് അവരെ ലൈംഗികമായി ശക്തിയുള്ളവരും, വൈദഗ്ദ്യമുള്ളവരുമായി മാറ്റും.

ഭാര്യമാരുടെ ചതി
ഭാര്യമാരുടെ വഞ്ചനക്ക് പ്രതികാരമായി പരസ്ത്രീ ബന്ധം പുലര്‍ത്തുന്ന പുരുഷന്മാരുണ്ട്. അഥവാ സ്ത്രീകള്‍ പശ്ചാത്തപിച്ച് മടങ്ങി വന്നാലും പുരുഷന്മാര് അവരോട് ക്ഷമിക്കാതെ അത്തരം ബന്ധങ്ങള്‍ തുടര്‍ന്നു പോകും.

അവഗണന
ഭാര്യമാര്‍ തങ്ങളെ അവഗണിക്കുന്നു, അവര്‍ക്ക് തങ്ങളെ ആവശ്യമില്ല എന്ന തോന്നല്‍ പലരെയും അന്യബന്ധങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കും. തങ്ങളെ മനസിലാക്കാന്‍ കഴിവുള്ളവര്‍ക്ക് ഇത്തരം പുരുഷന്മാര് ഏറെ പരിഗണന നല്‍കും. ഇത് പുറത്തറിയുന്നതോടെ ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും വേര്‍പിരിയലില്‍ അവസാനിക്കുകയും ചെയ്യും. പുതിയ ബന്ധത്തിലേക്ക് ഏറെ ആഹ്ലാദത്തോടെ പുരുഷന്മാര് പ്രവേശിക്കുകയും ചെയ്യും.

വിവാഹമോചനം എന്ന ലക്ഷ്യം
ചില പുരുഷന്മാര് വിവാഹമോചനം എന്ന ലക്ഷ്യം മനസില്‍ വെച്ച് പരസ്ത്രീ ബന്ധങ്ങളിലേര്‍പ്പെടും. വിവാഹമോചനത്തിന് അനുവദിക്കുന്ന ഒരു കാരണമാണല്ലോ പരസത്രീ ബന്ധങ്ങള്‍. ഇത്തരത്തില്‍ പരസ്യമായി അന്യബന്ധങ്ങള്‍ തുടരുന്നത് സ്ത്രീയെ ഏറെ വിഷമിപ്പിക്കും. ഇത്തരക്കാര്‍ കുറവാണെങ്കിലും അപൂര്‍വ്വമല്ല.

വൈകാരിക അസംതൃപ്തി
സ്ത്രീകള്‍ അവരുടേതായ തിരക്കുകളില്‍ അഭിരമിക്കുമ്പോള്‍ പുരുഷന് ഒറ്റപ്പെടുന്ന തോന്നലുണ്ടാവും. വീട്ടുജോലികളും, കുട്ടികളെ വളര്‍ത്തലും, മാതാപിതാക്കന്മാരെ ശുശ്രൂഷിക്കലുമായ സ്ത്രീകള്‍ സമയം ചെലവഴിക്കും. തങ്ങളെ പരിഗണിക്കുകയും, മനസിലാക്കുകയും, പ്രശംസിക്കുകയും ചെയ്യുന്ന സ്ത്രീകളെയാണ് പുരുഷന്മാര് ആഗ്രഹിക്കുന്നത്. ഭാര്യയുടെ ഒരു തലോടല്‍ ഏറെയാഗ്രഹിക്കുന്നവരാകും ഭര്ത്താക്കന്മാര്. ചിലപ്പോള്‍ ഭാര്യയെ മനസിലാക്കാന്‍ ഭര്ത്താവിനാവുകയുമില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവ് ഭാര്യയുടെ പ്രവൃത്തികളില്‍ കുറ്റങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും.

പൂര്‍വ്വചരിത്രം
ചെറുപ്പകാലത്ത് മാതാപിതാക്കളുടെ പരസ്പര വഞ്ചനക്ക് സാക്ഷ്യം വഹിച്ചവര്‍ മുതിരുമ്പോള്‍ ഇതൊരു തെറ്റായി കണക്കിലെടുക്കില്ല. ഇതൊരു തെറ്റാണ് എന്ന് ഉള്ളില്‍ ബോധമുണ്ടെങ്കിലും ചെയ്യാന്‍ മടികാണിക്കുകയുമില്ല. മാതാപിതാക്കളില്‍ നിന്ന ശരിയും തെറ്റും പഠിക്കുന്നവരാണല്ലോ നമ്മള്. ഇത്തരം ബന്ധങ്ങള്‍ സഹോദരങ്ങളോ, അയല്‍ക്കാരോ, സുഹൃത്തുക്കളോ പിന്തുടരുന്നത് കണ്ടിട്ടുണ്ടാവാം.



Click it and Unblock the Notifications