Latest Updates
-
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍
പുരുഷന്മാരുടെ ഒറ്റയാന്‍ ജീവിതത്തിന് പിന്നില്‍
ഒറ്റക്ക് ജീവിക്കുക എന്നത് അത്ര മോശം കാര്യമല്ലെന്ന് മാത്രമല്ല പലപ്പോഴും അനുയോജ്യവുമായി തോന്നാം. എന്നാല്‍ ജീവിതത്തില്‍ ചില അവസരങ്ങളില്‍ ഒരു ഇണ ആവശ്യമായി വരും.
ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടും ഒരു ഇണയെ കണ്ടെത്താനായിട്ടില്ലെങ്കില്‍ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അത്തരം ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്. അവയിലേതെങ്കിലുമാവാം ഒറ്റയാന്‍ ജീവിതത്തിന് പിന്നില്‍.

സ്വാതന്ത്ര്യം
ഒറ്റക്ക് ജീവിക്കുക എന്നത് ഏറെ സ്വാതന്ത്ര്യം നല്കുന്നതാണ്. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ഉണര്‍ന്ന്, ഇഷ്ടപ്പെട്ടത് കഴിച്ച്, പോകാനിഷ്ടമുള്ള സ്ഥലങ്ങളില്‍ പോയി സ്വതന്ത്രനായി ജീവിക്കാം. ആരും തടസപ്പെടുത്തില്ല. ഗേള്‍ഫ്രണ്ട് അണിഞ്ഞൊരുങ്ങി വരുന്നതും കാത്ത് മണിക്കൂറുകള്‍ കാത്തുനില്‍ക്കുകയോ, ഇഷ്ടപ്പെട്ട കളി ഉപേക്ഷിച്ച് പുറത്ത് പോകേണ്ടി വരികയോ ചെയ്യില്ല. ഒരു സ്ത്രീയുമായി ചേര്‍ന്നുള്ള ജീവിതം തീര്‍ച്ചയായും ചില ഒത്തുതീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങളിഷ്ടപ്പെടാത്തതാവാം നിങ്ങളുടെ ഒറ്റയാന്‍ ജീവിതത്തിന് പിന്നിലെ രഹസ്യം.

ഗൃഹാതുരത്വം
ഒരു പക്ഷേ ഗൃഹാതുരത്വത്തിന്‍റെ ഒരു പുറം തോടിനുള്ളില്‍ കഴിയാനിഷ്ടപ്പെടുന്ന ആളാവും നിങ്ങള്‍. ഇടപെടുന്നവരോടെല്ലാം പഴയ കഥ പറഞ്ഞ് അവരെ ഉറക്കുകയും, ഓടിക്കുകയും ചെയ്യുന്ന സ്വഭാവം. ആ കഥകളെല്ലാം വൈകാതെ ആവര്‍ത്തന വിരസങ്ങളുമാകും. ഇതിന്റെയൊരു പ്രശ്നമെന്നത് നിങ്ങളൊരു ബോറനാണെന്ന് സ്വയം മനസിലാക്കുകയും അത് മറച്ച് വെയ്ക്കാതിരിക്കുകയും ചെയ്യുമെന്നതാണ്. ഒന്നോര്‍ക്കുക, ഒരു സ്ത്രീയെ ചിരിപ്പിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ അവരെ കൊണ്ട് നിങ്ങള്‍ക്ക് എന്തും ചെയ്യിക്കാനുമാകും.

സ്വയം സനേഹിച്ച്
സ്വയം സനേഹിച്ച് കഴിയുന്നവരുണ്ട്. മറ്റാരെയും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. അതിസുന്ദരിയായ ഒരു സ്ത്രീയെ കാണാനിടയായാല്‍ അവര്‍ ചിന്തിക്കുക താന്‍ അവരേക്കാള്‍ ആകര്‍ഷകത്വം ഉള്ളയാളാണെന്നാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നത് എളുപ്പവും സ്വന്തം കുറവുകള്‍ മനസിലാക്കുന്നത് പ്രയാസവുമുള്ള കാര്യമാണല്ലോ. നിങ്ങളിത്തരം ഒരാളാണെങ്കില്‍ ഒരു ഇണയില്ലാതെ കഴിയുന്നതിന് കാരണം ഇതാവാം.

ടെക്നോളജി
പുതിയ തലമുറക്ക് ടെക്നോളജി ഒരു ഹരമാണ്. ചിലപ്പോള്‍ അവര്‍ ഏറെ സ്നേഹിക്കുക കംപ്യൂട്ടറിനെയാവും. ജോലിയില്‍ നിന്നുള്ള ഇടവേളകള്‍ റേസിങ്ങില്‍ ഒന്നാമനാകാനും, വില്ലന്മാരെ കൊന്നൊടുക്കാനും, റെക്കോഡുകള്‍ നേടാനുമായിരിക്കും. നിങ്ങളിത്തരമൊരാളാണെങ്കില്‍ ഒരു പെണ്‍കൂട്ട് ഇല്ലാത്തതിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. അഥവാ ഒരു അതിസുന്ദരിയെ നിങ്ങള്‍ക്ക് ലഭിച്ചാലും വൈകാതെ അവളെ ഒഴിവാക്കുകയോ സ്വയം പിന്മാറുകയോ ചെയ്യും.

ഉത്തരവാദിത്വങ്ങള്‍
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തവര്‍ ഒറ്റയാന്മാരുടെ ജീവിതമാണിഷ്ടപ്പെടുക. സ്ത്രീകള്‍ ചുമതലകളെക്കുറിച്ച് ഏറെ ബോധവതികളാണ്. എല്ലാ ബന്ധങ്ങളിലും ഉത്തരവാദിത്വങ്ങളുണ്ട്. സ്ത്രീകള്‍ തങ്ങള്‍ക്ക് വിശ്വസിക്കാന്‍ യോഗ്യരായവരെയാണ് ഇഷ്ടപ്പെടുന്നത്. ബന്ധങ്ങളെ വിലമതിക്കാത്ത, മറ്റ് കാര്യങ്ങള്‍ക്ക് പുറകെ എപ്പോഴും പോകുന്നവരെ അവര്‍ ഇഷ്ടപ്പെടുകയില്ല.

സമ്മാനങ്ങള്‍
കയ്യില്‍ കാശില്ലാത്തവര്‍ക്ക് ഒരു പെണ്‍കൂട്ട് പ്രയാസമായിരിക്കും. എല്ലാ സ്ത്രീകളും സമ്മാനങ്ങള്‍ മോഹിച്ചിരിക്കുന്നവരല്ല. എന്നാല്‍ ഇടക്കൊക്കൊ പുറത്ത് പോകാനും, പുറമേ നിന്ന് ഭക്ഷണം കഴിക്കാനും, വിനോദങ്ങളിലേര്‍പ്പെടാനും അവരിഷ്ടപ്പെടും. ഇതിനുള്ള ചെലവ് നിങ്ങള്‍ കണ്ടെത്തേണ്ടി വരും. അതിന് വഴിയില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അത്തരമൊരു ബന്ധത്തിന് തുനിയില്ല.

കരുത്ത്
നിങ്ങള്‍ നിഷ്കളങ്കനും, സഹായമനസ്ഥിതി ഉള്ളവനും, പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന തരത്തില്‍ സത്ഗുണസമ്പന്നനുമാണ് എന്നാണോ സ്വയം വിചാരിക്കുന്നത്? എന്നാല്‍ മൃദുല സ്വഭാവമുള്ളവര്‍ക്ക് ഒരു സ്തീയുമായി ഏറെക്കാലം ഒരുമിച്ച് കഴിയുക പ്രയാസമായിരിക്കും. അധികം പാവങ്ങളായവരെ ദുര്‍ബലരായാണ് സ്ത്രീകള്‍ കാണുക. അവരെ വിലവയ്ക്കുകയുമില്ല. മറ്റു പുരുഷന്മാരുമായി ഇടപെടുമ്പോള്‍ കരുത്ത് കാട്ടുന്നവരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുക. തങ്ങളെ സംരക്ഷിക്കാനും, വേണ്ടി വന്നാല്‍ അത്യാവശ്യം കൈക്കരുത്ത് കാട്ടാനും കഴിവുള്ളവരെയാണ് പെണ്‍കുട്ടികള്‍ക്ക് താല്പര്യം.

അപ്രിയമായ കാര്യങ്ങള്‍
എല്ലായ്പോഴും മറ്റുള്ളവര്‍ക്ക് അപ്രിയമായ കാര്യങ്ങള്‍ ചെയ്താല്‍ അത് ശരിയാവില്ല. അതിസാമര്‍ത്ഥ്യം കാണിക്കുന്ന ചിലര്‍ മറ്റുള്ളവരുടെ സംസാരം തടസ്സപ്പെടുത്താനും, കടുത്ത കമന്‍റുകള്‍ പറയാനും മടികാണിക്കില്ല. ഇത്തരക്കാരുടെ അഹങ്കാരം നിറഞ്ഞ തമാശകള്‍ ആരെയും ചിരിപ്പിക്കില്ല. നല്ലൊരു കേള്‍വിക്കാരനും കൂടിയാകാതെ സ്ത്രീകളുടെ സൗഹൃദം ലഭിക്കില്ല.

സൗഹൃദങ്ങളെ അടിസ്ഥാനമാക്കി
പുരുഷന്‍ വിലയിരുത്തപ്പെടുന്നത് അവന്‍റെ സൗഹൃദങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത് ആളുകളെ വിധിക്കാനും ഉപയോഗിക്കും. കുരങ്ങന്മാരേപ്പോലെ എപ്പോഴും നിങ്ങള്‍ക്ക് ചുറ്റും വട്ടം കറങ്ങുന്നവരുണ്ടാകും. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കിലും എപ്പോഴും നിങ്ങളുടെ കൂടെ നടക്കുന്നവരുമുണ്ടാകും. ഇത്തരക്കാരുടെ കൂടെക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പെണ്‍സൗഹൃദം ലഭിക്കാനിടയില്ല. ഏതാണ് വേണ്ടതെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കേണ്ടി വരും.

വൃത്തി
അശ്രദ്ധമായി ജീവിക്കുന്ന ഒരാളാവാം നിങ്ങള്‍. കുളിക്കാതെയും, ഷേവ് ചെയ്യാതെയും, തലമുടി വെട്ടാതെയും, നേരെ ചൊവ്വേ വസ്ത്രധാരണം നടത്താതെയും നടക്കുന്ന ആളാവാം. അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത മുറിയില്‍, അച്ചടക്കമില്ലാത്ത ജീവിതം നയിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു പെണ്ണിനെ കൂട്ടിന് പ്രതീക്ഷിക്കുകയേ വേണ്ട. അതിനാദ്യം വേണ്ടത് വൃത്തിയും വെടിപ്പുമായി മനുഷ്യക്കോലത്തില്‍ നടക്കുകയാണ്.



Click it and Unblock the Notifications











