Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പുരുഷന് സ്ത്രീയില്‍ നിന്നും ആഗ്രഹിയ്ക്കുന്നത്
സ്ത്രീയും പുരുഷനും വിഷയമാകുന്ന ചര്‍ച്ചകള്‍ അവസാനിക്കില്ല. ഇരുവരുമായുള്ള പരസ്പ പൂരകത്വമാണ് ഇതിനു കാരണമാകുന്നത്. സ്ത്രീ പൂര്‍ണമാകണമെങ്കില്‍ പുരുഷനും പുരുഷന് പൂര്‍ണമാകണമെങ്കില്‍ സ്ത്രീയും വേണം.
ഒരു സ്ത്രീ പുരുഷ ബന്ധത്തില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇരുകൂട്ടരും പരസ്പരം കൊടുക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വിവിധ കാര്യങ്ങളുമുണ്ട്.
സ്ത്രീയില്‍ നിന്നും പുരുഷന് പൊതുവായി ആഗ്രഹിയ്ക്കുന്ന, ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

കണ്ണീരു കാണിച്ച പുരുഷനെ മയക്കാന്‍ മിടുക്കിയാണ് സ്ത്രീയെന്ന പൊതുവേയൊരു പരാതിയുണ്ട്. ഇക്കാര്യത്തില്‍ പുരുഷന് അടി പതറുമെങ്കിലും കള്ളക്കണ്ണീര് തിരിച്ചറിയാന്‍ അവനു കഴിയില്ലെന്നു കരുതേണ്ട. ഇത്തരം കള്ളത്തരങ്ങള്‍ സ്ത്രിയോടുള്ള വിശ്വാസം കളയുകയാണ് ചെയ്യുക. സത്യസന്ധമായ വികാരങ്ങള്‍ മാത്രമാണ് സ്ത്രിയില്‍ നിന്നും പുരുഷന് ആഗ്രഹിയ്ക്കുക.
പ്രശംസ കേള്‍ക്കാന്‍ എപ്പോഴും ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. തങ്ങള്‍ക്കു ലഭിയ്ക്കേണ്ട പ്രശംസ ലഭിച്ചില്ലെങ്കില്‍ ഇതു ചോദിച്ചു വാങ്ങാനും പരാതിപ്പെടാനുമൊന്നും ഇവര്‍ മടിയിക്കില്ല. ഇതുപോലെ സ്വന്തം സ്ത്രീയില്‍ നിന്നും പ്രശംസയിഷ്ടപ്പെടുന്ന പുരുഷന്മാരുമുണ്ട്. ആത്മാര്‍ത്ഥമായ പ്രശംസ അവന്റെ സന്തോഷം വര്‍ദ്ധിപ്പിയ്ക്കും.
തമാശ പറയുന്ന പുരുഷന്മാരെ പൊതുവെ സത്രീകള്ക്കിഷ്ടമാണ്. തങ്ങളുടെ സ്ത്രീയ്ക്ക് തമാശ പറയാനും തമാശ ആസ്വദിക്കാനുമുള്ള കഴിവ് പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.
കുടുംബമായാല്‍ പുരുഷനെ തങ്ങളുടെ വലയത്തിനുള്ളില്‍ കെട്ടിയിടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീകളുണ്ട്. പുരുഷന്മാര് എപ്പോഴും തങ്ങളുടേതായ കൂട്ടുകാര്‍, സമൂഹബന്ധങ്ങള്‍ എന്നിവയ്ക്കു സ്ത്രീയേക്കാള്‍ വില കല്പിക്കും. ഇതിന് അവരെ അനുവദിയ്ക്കുയെന്നത് അവര്‍ പങ്കാളിയില്‍ നിന്നും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമായിരിക്കും.
തന്റെ പങ്കാളി തന്നെ വിശ്വസിക്കണമെന്നു സ്ത്രീ ആഗ്രഹിയ്ക്കുന്ന പോലെ പുരുഷനും ആഗ്രഹിയ്ക്കും. മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കുക, സംശയത്തോടെ വീക്ഷിക്കുക, ചോദ്യങ്ങള്‍ ചോദിയ്ക്കുക എന്നിവയെല്ലാം തന്റെ പങ്കാളിയ്ക്കു തന്നില്‍ വിശ്വാസമില്ലെന്ന തോന്നലും അകലവും പുരുഷനിലുണ്ടാക്കും.
പുരുഷന് സ്ത്രീയേക്കാള്‍ ലൈംഗിക കാര്യങ്ങളില്‍ താല്പര്യം കൂടും. തന്റെ പങ്കാളിയില്‍ നിന്നും ഇതേ സമീപനം അവര്‍ ആഗ്രഹിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
