Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
വിവാഹമോചനം ഒഴിവാക്കാം
വിവാഹ മോചനവും അതെത്തുടര്‍ന്നുള്ള പ്രശ്നങ്ങളും ഒഴിവാക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ പരിഹാരമാര്ഗ്ഗങ്ങളന്വേഷിക്കണം. എല്ലാ ഭാര്യാഭര്ത്താക്കന്മാരും വ്യത്യസ്ഥങ്ങളായ പ്രശ്നങ്ങളെ നേരിട്ട് തന്നെയാണ് കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രശ്നങ്ങളില്‍ നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്നവരാണ് ദാമ്പത്യത്തില്‍ വിജയിക്കുക.
കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ കൂടുതല്‍ നല്‍കണം. പ്രശ്നങ്ങള്‍ പരിഹരിക്കാനും, വിവാഹമോചനം ഒഴിവാക്കാനും സഹായിക്കുന്ന ഏതാനും മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

പ്രശ്നങ്ങളുടെ കാരണം കണ്ടെത്തുക
പരസ്പരം കലഹത്തിന് വഴിയൊരുക്കുന്ന പല കാരണങ്ങളുണ്ടാകാമെങ്കിലും അതിനൊക്കെ അടിസ്ഥാനപരമായി മറ്റെന്തെങ്കിലും കാരണമുണ്ടാകും. ഒരു ചെറിയ വിഷയത്തിലാരംഭിക്കുന്ന പ്രശ്നങ്ങള്‍ ക്രമേണ വളര്‍ന്ന് പരിഹാരം സാധ്യമല്ലാതെ കയ്യില്‍ നിന്ന് വഴുതിപ്പോയേക്കാം. വിവാഹബന്ധത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്വഭാവത്തില്‍ അല്പം മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാവും.

കുടുംബത്തോടൊപ്പം ചെലവഴിക്കുക
നാല്പതും, അമ്പതും വര്‍ഷത്തെ വൈവാഹിക ജീവിതം പൂര്‍ത്തിയാക്കിയവരോട് അതിന്റെ വിജയരഹസ്യം ചോദിച്ചു നോക്കുക. അവരെല്ലാം പറയുക ഒരുമിച്ച് ജീവിക്കാന്‍ കണ്ടെത്തിയ സമയത്തെ പറ്റിയാണ്. മറ്റേതൊരു കാര്യത്തെയും പോലെ സമയം ചെലവഴിച്ചാല്‍ മാത്രമേ വൈവാഹിക ജീവിതത്തിലും നേട്ടമുണ്ടാകൂ. അല്ലാത്ത പക്ഷം ആരംഭത്തില്‍ തന്നെ തകര്‍ച്ച തുടങ്ങും. ഭാര്യാഭര്ത്താക്കന്മാര് തനിച്ച് ചെലവഴിക്കാന്‍ അല്പം സമയം കണ്ടെത്തുന്നത് ബന്ധത്തിന് പൂതുജീവന്‍ നല്കാന് സഹായിക്കുന്നതാണ്.

ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍
ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ജീവിത രീതികളില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ഇണയുമായി ഏറെക്കാലം വേര്‍പെട്ട് ജീവിക്കുക, ഇണയ്ക്ക് നല്കുന്നതിനേക്കാള് പരിഗണന സുഹൃത്തുക്കള്‍ക്ക് നല്‍കുക, അവഗണന എന്നിവയൊക്കെ പ്രശ്നങ്ങള്‍ക്കിടയാക്കും. ഇതൊക്കെ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നവയാകും. ഇത്തരം അനാരോഗ്യകരമായ രീതികള്‍ ഒഴിവാക്കുന്നത് കുടുംബജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണ്.

വൈവാഹിക ജീവിതത്തിന് ഉണര്‍വ്വേകുക
പ്രണയപ്രകടനങ്ങളില്ലാത്ത ദാമ്പത്യജീവിതം വിരസമാണ്. ഇണയോടുള്ള സ്നേഹവും, കരുതലും വെളിവാക്കുന്ന ചെറു സ്പര്ശനങ്ങള് പോലും വലിയ ഫലങ്ങള്‍ നല്കുന്നവയാണ്. ഇണക്ക് താല്പര്യമുളവാക്കുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, ശാരീരിക അടുപ്പം വര്‍ദ്ധിപ്പിക്കുന്ന സ്പര്ശനങ്ങള് എന്നിവയൊന്നും മറന്ന് പോകാന്‍ പാടില്ല. താന്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് വെളിപ്പെടുത്താന്‍ പ്രണയ സ്പര്ശങ്ങള് ഏറെ സഹായിക്കും.

സ്വന്തം തെറ്റുകള്‍ തിരിച്ചറിയുക
ആരും പൂര്‍ണ്ണരല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാനും അവ സമ്മതിക്കാനുമുള്ള മനസ് പ്രധാനമാണ്. ഇണയുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തി കണ്ടെത്താന്‍ നില്‍ക്കാതെ സ്വന്തം തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് സ്വയം നന്നാകാന്‍ ഉപകരിക്കും.

പ്രശ്നപരിഹാരം ആരംഭിക്കുക
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനാദ്യം വേണ്ടത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണമായും ക്ഷമിക്കുകയണ്. ക്ഷമിച്ചു എന്ന വാക്കല്ല ആത്മാര്‍ത്ഥമായ സമീപനമാണ് വേണ്ടത്. ക്ഷമിച്ചു എന്ന് പറയുകയും പഴയകാര്യങ്ങള്‍ മനസില്‍ കൊണ്ടു നടക്കുകയും ചെയ്യുന്നത് ബന്ധം നിലനിര്‍ത്താന്‍ സഹായിക്കില്ല.

സഹായം തേടാം
പ്രശ്നപരിഹാരത്തിന് ഒരു കൗണ്‍സിലറുടെയോ, അതല്ലെങ്കില്‍ കുടുംബത്തില്‍ പെട്ട വിശ്വസ്ഥനായ ഒരാളുടെയോ സഹായം തേടാം. മൂന്നാമതൊരാളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായവും തിരിച്ചറിവിന് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.



Click it and Unblock the Notifications
