Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പുരുഷന് സ്ത്രീയോടു ചെയ്യുന്ന ചില ക്രൂരതകള്‍
ഒന്നുകില്‍ സ്നേഹിക്കുക, അല്ലെങ്കില്‍ വെറുക്കുക. എന്നാല്‍ അവഗണിക്കാനാവില്ല. ഒരു സ്ത്രീക്ക് പുരുഷനെപ്പറ്റി പറയാവുന്ന കാര്യമാണിത്. ജീവിതത്തില്‍ ഏറ്റവുമധികം സ്നേഹം നല്‍കുന്നത് പുരുഷനായിരിക്കും. എന്നാല്‍ അതോടൊപ്പം സ്ത്രീക്ക് ഏറെ വേദനകളും പുരുഷന് നല്‍കും.
സ്ത്രീകളോട് പുരുഷന്മാര് ചെയ്യുന്ന ക്രൂരതകളെന്തൊക്കെയാവും. തങ്ങളുടെ ഭാര്യമാരോട് ഭര്ത്താക്കന്മാര് സാധാരണയായി ചെയ്യുന്ന ക്രൂരകൃത്യങ്ങളുടെ ഒരു പട്ടികയിതാ.

ഈഗോയുടെ ആള്‍രൂപമാവും പലപ്പോഴും പുരുഷന്മാര്. അവര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കില്ലെന്ന് മാത്രമല്ല മറ്റ് കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യും. അത് സമയം വൈകിയതിനെപ്പറ്റിയോ, പാചകഗ്യാസ് ദുരുപയോഗം നടത്തുന്നതിനെപ്പറ്റിയോ ആകാം. അത് എത്രത്തോളം ഭാര്യമാരെ വേദനിപ്പിക്കും എന്നത് അവര്‍ ശ്രദ്ധിക്കില്ല.

പല പുരുഷന്മാര്ക്കും സകല സ്പോര്‍ട്സ് താരങ്ങളുടെയും പേരും സ്കോറും വരെ അറിയാമായിരിക്കും. എന്നാല്‍ തങ്ങളുമായി ഏറ്റവും അടുപ്പമുള്ളവരുടെ ജന്മദിനമോ, വിവാഹവാര്‍ഷികമോ ഒന്നും അവര്‍ക്ക് ഓര്‍മ്മയില്‍ നില്‍ക്കില്ല. ഇതിന് ' സെലക്ടീവ് മെമ്മറി സിന്‍ഡ്രോം' എന്ന് പറയാം.

പുരുഷന്മാര് സ്ത്രീകളുടെ മാറിലേക്ക് ഒളിഞ്ഞ് നോക്കാനിഷ്ടപ്പെടുന്നു എന്ന് ഒരു സര്‍വ്വേയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഭാര്യമാരുടെ സാന്നിധ്യത്തില്‍ തന്നെ സംഭവിക്കുന്നത് വേദനാജനകം തന്നെ. കാമുകിയോ, ഭാര്യയോ അടുത്തുള്ളപ്പോള്‍ തന്നെ അരികത്തുള്ളവരെ ഇങ്ങനെ നോക്കാന്‍ പുരുഷന് മടികാണിക്കില്ല.

പുരുഷന്മാര് വളരെ അസൂയാലുക്കളാണ്. പുരുഷന്മാര്ക്ക് എവിടെ നിന്നാണ് ഇത്രമാത്രം സുരക്ഷിതത്വബോധം ഇല്ലായ്മ വരുന്നത്. പെണ്ണുങ്ങള് അസൂയാലുക്കള്‍ ആണെന്ന് ആരോപിക്കുമ്പോള്‍ തന്നെ ഒരു പെണ്ണിന് നിഷ്പ്രയാസം ഒരു കാന്തത്തിലേക്കെന്ന പോലെ പുരുഷന്മാരെ ആകര്ഷിക്കാനാവും.

കാപട്യമാണ് പുരുഷന്മാരൂടെ പ്രധാന മുഖമുദ്ര. ഏറ്റവും സെക്സിയും കറങ്ങിനടക്കുന്നവളുമായ സ്ത്രീയെ ചുറ്റിപ്പറ്റി നടക്കുമ്പോഴും, അമ്മയുടെ അടുത്തെത്തുമ്പോള്‍ തനിക്ക് വിവാഹം കഴി്ക്കേണ്ടുന്ന പാവം പെണ്‍കുട്ടിയെക്കുറിച്ച് പുരുഷന് സംസാരിക്കും. ഗേള്‍ഫ്രണ്ടിന്റെ വസ്ത്രധാരണവും, ശൈലിയും ഇഷ്ടപ്പെടുന്ന പുരുഷന് പെട്ടന്ന് തന്നെ അവയെല്ലാം മറക്കും.

ഭാര്യ വീടിന് പുറത്തേക്കിറങ്ങിയാല്‍ ഭര്‍ത്താവിന്റെ വക ഫോണ്‍ കോളുകളുടെ പ്രവാഹമായിരിക്കും. ഭര്‍ത്താവ് ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് ഭാര്യമാര്‍ സുരക്ഷിതരും, നേരായ വഴിയിലുമല്ല ജീവിച്ചിരുന്നതെന്നാണോ അവര്‍ കരുതുന്നത്. ഈ അമിത ശ്രദ്ധ തന്നെ ഒരു ക്രൂരതയാണ്.

എന്ത് പ്രശ്നമുണ്ടായാലം താന്‍ അത് പരിഹരിക്കാം എന്ന ഭാവം പുരുഷന്മാര്ക്കുണ്ട്. സൂര്യന് താഴെയുള്ള ഏത് പ്രശ്നത്തിനും പരിഹാരം കാണും എന്ന രീതി പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

സ്ത്രീകള്‍ വൈകാരികമായ സമീപനം പുലര്‍ത്തുന്നവരാണെങ്കിലും കാര്യങ്ങളെ പ്രയോഗികമായ കാണാനുള്ള കഴിവുണ്ട്. എന്നാല്‍ പുരുഷന്മാര് വൈകാരികതയെ വിലകുറഞ്ഞ ഒന്നായി തള്ളിക്കളയുന്നു.

ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹമുണ്ടാകും. എന്നാല്‍ അത് പലപ്പോഴും നിഷേധിക്കപ്പെടും. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഏറെ സമയം ഉണ്ടാവുകയും ചെയ്യും.

സ്ത്രീകളും സെക്സ് ഇഷ്ടപ്പെടുന്നുവെന്നത് സത്യം തന്നെ. പക്ഷേ കിടക്കയില്‍ തലേന്ന് കണ്ട വീഡിയോയിലെ പോണ്സ്റ്റാറിനെപ്പോലെ ഭാര്യ പെരുമാറണമെന്ന് പറയുന്നത് ക്രൂരതയല്ലേ? ഇതിന് വഴങ്ങാതിരുന്നാല്‍ ശകാരിക്കുന്നതിലും, പ്രശ്നങ്ങളുണ്ടാക്കുന്നതിനും പുരുഷന്മാര് മടിക്കാറുമില്ല.



Click it and Unblock the Notifications
